കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ചരക്കുകപ്പല്‍ കൊള്ളയടിക്കാനുള്ള ശ്രമം നാവിക സേന പരാജയപ്പെടുത്തി

  • By Anwar Sadath
Google Oneindia Malayalam News

ജിബൂത്തി: 82,000 ടണ്‍ ശേഷിയുള്ള ഇന്ത്യന്‍ ചരക്ക് കപ്പല്‍ എംവി ജഗ് അമര്‍ ഏദന്‍ ഉള്‍ക്കടലില്‍ വെച്ച് കൊള്ളയടിക്കാനുള്ള ശ്രമം ഇന്ത്യന്‍ നാവിക സേന പരാജയപ്പെടുത്തി. കപ്പലില്‍ 26 ജീവനക്കാരുണ്ടായിരുന്നു. അപായ സൂചനയെ തുടര്‍ന്ന് എത്തിയ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ത്രിശൂലിന്റെ സമയോചിതമായ ഇടപെടലിലൂടെ കപ്പലിനെ രക്ഷിക്കുകയായിരുന്നു.

കപ്പല്‍ ആക്രമിച്ച കൊള്ളക്കാര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി നാവികസേന തിരച്ചില്‍ തുടങ്ങി. .കൊള്ളസംഘത്തിന്റേതെന്നു കരുതുന്ന എ.കെ 47 തോക്ക്, ഇരുമ്പ് കുടുക്ക്, കയര്‍, ഇന്ധനം നിറച്ച ടാങ്കുകള്‍, ഏണി തുടങ്ങിയവ കടലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനു ശേഷം കപ്പല്‍ തീരത്തെത്തിച്ചു.

navy

സൊമാലിയയ്ക്കും യമനും ഇടയില്‍ ചെങ്കടലിലൂടെയുള്ള സമുദ്രപാതയിലാണ് ഏദന്‍ ഉള്‍ക്കടല്‍. ഇവിടെ കപ്പല്‍ക്കൊള്ള വ്യാപകമായതോടെ കപ്പലുകളുടെ സംരക്ഷണത്തിനായി ഇന്ത്യന്‍ നാവിക സേനയുടെ നിരീക്ഷണമുണ്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഏദന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ നാവികസംഘം മൂന്നാമത്തെ കൊള്ളശ്രമമാണ് പരാജയപ്പെടുത്തിയത്. കപ്പല്‍ റാഞ്ചിക്കഴിഞ്ഞാല്‍ കോടിക്കണക്കിന് രൂപ മോചനദ്രവ്യം നല്‍കിയാല്‍ മാത്രമേ ഇവര്‍ കപ്പല്‍ വിട്ടയക്കാറുള്ളൂ.


English summary
Navy thwarts piracy against Indian bulk carrier in Gulf of Aden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X