തകർന്ന ബോട്ടിലെ മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്താൻ നാവിക സേനയും
ഗോവയില്‍ നിന്ന് അറുന്നൂറ് നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ മറ്റ് ബോട്ടുകളിലെ മത്സ്യതൊഴിളാളികള്‍ കണ്ടെത്തുകയായിരുന്നു
തിരുവനന്തപുരം: ഗോവയ്ക്ക് സമീപം കടലില്‍ തകര്‍ന്ന മത്സ്യബന്ധനബോട്ടിലെ തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിലിന് നാവിക സേനയും. 11 തൊഴിലാളികളെ കാണാനില്ലെന്നാണ് വിവരം. കന്യാകുമാരിയിലെ തേങ്ങാപ്പട്ടണത്ത് നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് മെഴ്സിഡെസിനെയാണ് ഇന്നലെ ഉച്ചയോടെ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍
ഗോവയില്‍ നിന്ന് അറുന്നൂറ് നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ മറ്റ് ബോട്ടുകളിലെ മത്സ്യതൊഴിളാളികള്‍ കണ്ടെത്തുകയായിരുന്നു. ബോട്ടുടമയടക്കം പതിനൊന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ആഴക്കടലിൽ നിന്നാണ് ബോട്ടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
മത്സ്യ തൊഴിലാളികൾക്കായി തിരിച്ചിൽ നടത്താൻ കോസ്റ്റ് ഗാർഡ് സംഘം മുംബൈയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. നിലവിൽ മത്സ്യതൊഴിലാളികളുടെ പത്ത് ബോട്ടുകളാണ് തിരച്ചിൽ നടത്തുന്നത്. തീരത്ത് നിന്നും ആയിരം കിലോമീറ്റര്‍ അപ്പുറമായതിനാല്‍ നേവിയുടെ സഹായവും തേടിയിട്ടുണ്ട്.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു












Click it and Unblock the Notifications