കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പണവും പേശിബലവും കൊണ്ട് അധികാരത്തിലെത്താനുള്ള ശ്രമം'; ബിജെപിക്കെതിരെ നവാബ് മാലിക്

Google Oneindia Malayalam News

മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്. പണവും പേശി ബലവും ഉപയോഗിച്ച് മധ്യപ്രദേശില്‍ അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന് നവാബ് മാലിക് കുറ്റപ്പെടുത്തി.

'മധ്യപ്രദേശില്‍ ബിജെപി പണവും പേശി ബലവും ഉപയോഗിച്ച് പിന്‍വാതിലിലൂടെ അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ്. മധ്യപ്രദേശില്‍ അധികാരത്തിലെത്താന്‍ അവര്‍ ഏത് രീതിയും തെരഞ്ഞെടുക്കും. പക്ഷെ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞിട്ടുള്ളത് അവര്‍ക്ക് സഭയില്‍ ഭൂരിപക്ഷമുണ്ടെന്നും ഇത് വിശ്വാസവോട്ടെടുപ്പിന്റെ അന്ന് തെളിയിക്കാമെന്നുമാണ്.' നവാബ് മാലിക് പറഞ്ഞു.

nawab malik

നിയമസഭ നടക്കേണ്ടത് നിയമങ്ങള്‍ക്കനുസരിച്ചാണെന്നും ഗവര്‍ണര്‍ പറയുന്ന രീതി ശരിയല്ലെന്നും നവാബ് മാലിക് പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് ജ്യോതി രാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 എംഎല്‍എ മാര്‍ രാജി വെച്ചതോടെയാണ് മധയപ്രദേശ് സര്‍ക്കാര്‍ പ്രസിസന്ധിയിലായത്. പിന്നാലെ ഇന്ന് സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അത് ഉണ്ടായില്ല.

മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞയുടനെ നിയമസഭ സമ്മേളനം 26 ലേക്ക് മാറ്റിവെക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് നിയമസഭ സമ്മേളനം മാറ്റി വെച്ചിരിക്കുന്നത്. ശനിയാഴ്ച്ച രാത്രിയോടെയാണ് അടിയന്തിര വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി കമല്‍നാഥിന് കത്ത് നല്‍കിയത്. തിങ്കളാഴ്ച്ച രാവിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞാലുടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടന്നില്ല.

എന്നാല്‍ സഭ പിരിഞ്ഞതിന് പിന്നാലെ ബിജെപി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 48 മണിക്കൂറില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ശിവ് രാജ് സിംഗ് ചൗഹാന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ശിവ് രാജ് സിങ് ചൗഹാനൊപ്പം ഒന്‍പത് എംഎല്‍എമാരും ഉണ്ടായിരുന്നു. ഹരജി നാളെ പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തിയിരിരുന്നു. ബിജെപി പ്രതിസന്ധകളുടെ ഉല്‍പാദകരാണെന്നായിരുന്നു ചിദംബരം തുറന്നടിച്ചു.

ഓരോ പാര്‍ട്ടിയുടേയും ശക്തിക്കനുസരിച്ച് ഓപ്പണ്‍ വോട്ടിലൂടെയാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ ബിജെപി നിയമസഭ സംവിധാനത്തെ തകര്‍ക്കുകയാണ്. ഇന്ത്യ കൊറോണ വൈറസ് അടക്കം ബാധിക്കാതെ രക്ഷപ്പെടുമ്പോള്‍ ബിജെപി മധ്യപ്രദേശിലും ഗുജറാത്തിലും പ്രതിസന്ധികള്‍ ഉല്‍പാദിപ്പിക്കുകയാണെന്ന് ചിദംബരം കുറ്റപ്പെടുത്തി.

English summary
Nawab Malik alleged that BJP is trying to come to power in Madhya Pradesh by using money and muscle power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X