കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഭീകരാക്രമണത്തിൽ പാക് ഭീകരർക്ക് പങ്ക്; തുറന്ന് സമ്മതിച്ച് നവാസ് ഷെരീഫ്!

  • By Desk
Google Oneindia Malayalam News

ദില്ലി: മുംബൈ ഭീകരാക്രമണക്കേസിൽ പാക് ഭീകരർക്ക് പങ്കുണ്ടെന്ന് സമ്മതിച്ച് മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാകിസ്താനില്‍ ഭീകര സംഘടനകള്‍ സജീവമാണ്. അവരെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാനും മുംബൈയില്‍ ആക്രമണം നടത്താനും അനുവദിക്കേണ്ടിയിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. പാകിസ്താനിലെ പ്രമുഖ മാധ്യമമായ ഡൗണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

റാവല്‍ പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ നടന്നുവരുന്ന പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാത്തത് അന്തര്‍ദേശീയ തലത്തില്‍ ചോദ്യംചെയ്യപ്പെടുന്നുണ്ടെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി. ഒരു രാജ്യത്തിന് ഒന്നിലധികം സമാന്തര സര്‍ക്കാരുകള്‍ പാടില്ലെന്ന് വ്യക്തമാക്കി. ആദ്യമായാണ് അദ്ദേഹം ഒരു മാധ്യമത്തോട് ഇത്തരം കാര്യങ്ങൾ തുറന്ന് പറയുന്നത്. പാകിസ്താന്‍ ഒറ്റപ്പെടുന്ന അവസ്ഥ സ്വയം വരുത്തിവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറി

ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറി

പാകിസ്താനില്‍ ഭീകര സംഘടനകള്‍ സജീവമാണ്. അവരെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാനും മുംബൈയില്‍ ആക്രമണം നടത്താനും അനുവദിക്കേണ്ടിയിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബ ഭീകരവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയാണ് മുംബൈയില്‍ വിവിധ ഇടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വിചാരണ മനപ്പൂർവ്വം വൈകിപ്പിക്കുന്നു

വിചാരണ മനപ്പൂർവ്വം വൈകിപ്പിക്കുന്നു

മുംബൈ ആക്രമണത്തില്‍ പാക് തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണം ഇക്കാലമത്രയും പാകിസ്താന്‍ നിഷേധിച്ചിരുന്നു. എന്നാൽ മുൻ പ്രധാനമന്ത്രിയുടെ വാക്കുകൾ അത്രയ്ക്കും പ്രാധാന്യമർഹിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് അടക്കമുള്ളവര്‍ക്കെതിരായി ഇന്ത്യ മതിയായ തെളിവ് ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ നടപടികള്‍ പാകിസ്താന്‍ വൈകിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയുമായി ബന്ധപ്പെട്ട് പാനമ രേഖകളില്‍ പേര് ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നവാസ് ഷെരീഫിന് ഫെബ്രുവരിയില്‍ പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടിരുന്നു.

കൊല്ലപ്പെട്ടവരിൽ വിദേശികളും

കൊല്ലപ്പെട്ടവരിൽ വിദേശികളും

വിദേശികള്‍ അടക്കം 166 പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗികമായ കണക്ക്. അറുപതു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സേന ഭീകരരെ പൂര്‍ണമായി കീഴടക്കിയത്. 300-ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. ദക്ഷിണ മുംബൈയിലാണ് ആക്രമണങ്ങളില്‍ കൂടുതലും നടന്നത്. നരിമാന്‍ പോയിന്റിലെ ഒബ്‌റോയി ട്രിഡന്റ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപമുള്ള താജ്മഹല്‍ പാലസ് ആന്‍ഡ് ടവര്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, ലിയോ പോള്‍ഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റല്‍, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ത്തഡോക്‌സ് ജ്യൂയിഷ്, മെട്രോ ആഡ്‌ലാബ്‌സ് തീയേറ്റര്‍, പൊലീസ് ഹെഡ് ക്വോര്‍ട്ടേസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം.

അജ്മല്‍ അമീര്‍ കസബ്

അജ്മല്‍ അമീര്‍ കസബ്


ദേശീയ സുരക്ഷാ സേനയിലെ കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു. ഇവരുള്‍പ്പെടെ 14 പോലീസുകാര്‍ കൊല്ലപ്പെട്ടു എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് പറഞ്ഞിരുന്നത്. പരിശീലനം ലഭിച്ച 10 ഭീകരര്‍ സമുദ്രമാര്‍ഗം എത്തിയാണ് ഈ ആക്രമണം നടത്തിയത്. ഇവരില്‍ നിന്നും ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബ് എന്ന ഭീകരനെ 2012 നവംബര്‍ 21-നാണ് ഇന്ത്യ തൂക്കിലേറ്റിയത്. ഇന്ത്യയുടെ തിരുനെറ്റിക്കേറ്റ തീരാ കളങ്കമായാണ് മുംബൈ ആക്രമണം വിലയിരുത്തപ്പെടുന്നത്. ഇപ്പോഴും പാകിസ്താൻ കോടതിയിൽ ഇതിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

ലഷ്‌കര്‍-ഇ-തൊയ്ബ

ലഷ്‌കര്‍-ഇ-തൊയ്ബ

ലഷ്‌കര്‍-ഇ-തൊയ്ബ എന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയത്. പാകിസ്താനും ഇതില്‍ പങ്കുണ്ട് എന്ന വാദവും ഉയര്‍ന്നിരുന്നു. ആര്‍ഡിഎക്‌സ്, എകെ-47, ഗ്രനേഡുകള്‍ എന്നീ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. മുൻ‍ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ വൻ പ്രാധാന്യം അർഹിക്കുന്നതാണ്.

English summary
In what could further damage the dynamics of Indo-Pak relations, former Pakistan Prime Minister, Nawaz Sharif made an explosive admission that Pakistan allowed its terrorists to cross the border to carry out the 26/11 Mumbai attacks in which over 150 people were killed and more than 300 injured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X