Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ പുകഴ്ത്തി പാക് പ്രധാനമന്ത്രി, എന്താകും കാരണം?

ദില്ലി: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. നേപ്പാളില്‍ ഇന്ത്യ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നവാസ് ഷെരീഫിനെ ആകര്‍ഷിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ഷെരീഫ് തന്റെ അഭിനന്ദനം അറിയിക്കുകയായിരുന്നു. നരേന്ദ്ര മോദി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് മോദി ഇത് സംബന്ധിച്ച് ട്വിറ്ററില്‍ എഴുതിയത്. നവാസ് ഷെരീഫിന്റെ ഫോണ്‍കോള്‍ ലഭിച്ചു. നേപ്പാളിലും ഇന്ത്യയിലും ഭൂകമ്പത്തില്‍ ആളുകള്‍ മരണപ്പെട്ടതില്‍ അനുശോചനം അറിയിച്ചായിരുന്നു വിളി. നേപ്പാളില്‍ ഇന്ത്യ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ നവാസ് ഷെരീഫ് അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നു - മോദി കുറിച്ചു.

modi-nawaz

സാര്‍ക്ക് രാജ്യങ്ങള്‍ ഒത്തൊരുമിച്ച് ഇത്തരം പ്രകൃതിദുരന്തങ്ങളെ നേരിടണമെന്നും മോദി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. ഡോക്ടര്‍മാര്‍, സന്നദ്ധസേവകര്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണം. കാലം തെറ്റി പെയ്യുന്ന മഴയെക്കുറിച്ചും ഇത് മൂലം കര്‍ഷകര്‍ കഷ്ടപ്പെടുന്നതിനെക്കുറിച്ചും താനും നവാസ് ഷെരീഫും തമ്മില്‍ ചര്‍ച്ച ചെയ്തതായും മോദി പറഞ്ഞു.

അയ്യായിരത്തിലധികം പേരുടെ മരണത്തിനും കനത്ത നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ നേപ്പാള്‍ ഭൂകമ്പത്തില്‍ ഇന്ത്യ നടത്തുന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പതിനായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇപ്പോഴും തുടര്‍ചലനങ്ങള്‍ അനുഭവപ്പെടുന്ന നേപ്പാളില്‍ കനത്ത മഴ രക്ഷാ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+