കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയ്ക്ക് രണ്ട് ലക്ഷം വിലയിട്ടു, നക്‌സല്‍ കമാന്‍ഡര്‍ അറസ്റ്റില്‍

  • By Sandra
Google Oneindia Malayalam News

മുംബൈ: രണ്ട് ലക്ഷം തലയ്ക്ക് വിലയിട്ട നക്‌സല്‍ കമാന്‍ഡര്‍ അറസ്റ്റില്‍. കസന്‍സൂര്‍ ദളം കമാന്‍ഡറായിരുന്ന റാണു പാണ്ഡു ഉസെണ്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പേ ഗാഡ്ചിറോളി പൊലീസ് സ്റ്റേഷനിലെത്തിയ മൂന്ന് നക്‌സലൈറ്റുകളും പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഗാഡ്ചിറോലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നക്‌സല്‍ കമാന്‍ഡറെ അറസ്റ്റ് ചെയ്തത്.

കന്നു ഏലിയാസ്, മാസു സുക്ലു ഉസെണ്ടി(25), സൂര്യ ഏലിയാസ്, അങ്കുഷ് ഏലിയാസ് സമുറാന്‍ നാസര്‍ ഗാരറ്റ്(21) എന്നിവരാണ് പൊലീസില്‍ കീഴടങ്ങിയത്. കസന്‍സൂര്‍ ദളത്തിന്റെ അംഗമായിരുന്ന കന്‍ഹു 2005ലാണ് നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നത്. 2010ല്‍ ടെക്‌നിക്കല്‍ കമ്മറ്റി അംഗായി നിയമിച്ച കന്‍ഹുവിനെ 2013ല്‍ ഡെപ്യൂട്ടി മാനേജരായി നിയമിച്ചിരുന്നു.

arrest

സംസ്ഥാനത്ത് പ്രാദേശികമായി നടന്ന പല നക്‌സല്‍ ആക്രമണങ്ങളിലും പങ്കുള്ള റാണുവിനെ കോടതിയില്‍ ഹാജരാക്കിയതോടെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 2005ല്‍ നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്ന നക്‌സലുകള്‍ 2009ല്‍ പോലീസുമായുള്ള ഏറ്റുമുട്ടല്‍, കൊലപാതകം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെതിരെയുള്ള ആക്രമണം, ഗ്രാമപഞ്ചായത്ത് തീയിടല്‍ തുടങ്ങിയ സംഭവങ്ങളില്‍ റാനുവിന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

English summary
Naxal commander held; three rebels surrender in Gadchiroli. Naxal commander arrested by police when he had come to his native Jawali village in Gadchiroli to attend a function.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X