അക്ഷയ് കുമാറിനും സൈന നെഹ്വാളിനും മാവോയിസ്റ്റ് ഭീഷണി...!!! ജവാന്മാരുടെ കുടുംബത്തെ സഹായിക്കരുത്..!!!
ഭോപ്പാല്‍: മാവോയിസ്റ്റുകളുടെ കേന്ദ്രമായ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. മാവോയിസ്റ്റ് ആക്രമണത്തില്‍ സൈനികരും സാധാരണക്കാരുമടക്കം നിരവധി പേരാണ് ഇവിടെ കൊല്ലപ്പെടാറുള്ളത്. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്നവരെ പോലും മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തുകയാണ്. ബോളിവുഡ് സിനിമാ താരം അക്ഷയ് കുമാറിനേതിരേയും ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെതിരെയും മാവോസ്റ്റുകള്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്.

ഛത്തീസ്ഗഡിലെ സുക്മയില്‍ കഴിഞ്ഞ മാസമുണ്ടായ മവോയിസ്റ്റ് ആക്രമണത്തില്‍ 12 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. ഈ ജവാന്മാരുടെ കുടുംബങ്ങളെ അക്ഷയ് കുമാറും സൈന നെഹ്വാളും സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് മാവോയിസ്റ്റ് ഭീഷണി.

അക്ഷയ് കുമാറിനും സൈന നെഹ്വാളിനും എതിരെയുള്ള ലഘുലേഖ വന്‍തോതിലാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഛത്തീസ്ഗഡ് സിപിഐ( മാവോയിസ്റ്റ്) സൗത്ത് സോണല്‍ കമ്മറ്റിയുടെ പേരിലുള്ളതാണ് ലഘുലേഖ. താരങ്ങള്‍ തീരുമാനം മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

ഹിന്ദിയിലും ഗോത്രഭാഷയായ ഗോണ്ടിയിലുമാണ് ഭീഷണിയടങ്ങുന്ന ലഘുലേഖ അച്ചടിച്ചിരിക്കുന്നത്. നക്സല്‍ ബാരിയുടെ അന്‍പതാം വാര്‍ഷികം ഒരാഴ്ച നീളുന്ന പരിപാടിയായി ആഘോഷിക്കപ്പെടുന്നുണ്ട്. ഇതിനിടയിലാണ് ലഘുലേഘയുടെ പ്രചാരണവും.

ഛത്തീസ്ഗഡിന്റെ വിവധഭാഗങ്ങളില്‍ നിന്നായി പോലീസിന് ലഘുലേഖയുടെ കോപ്പികള്‍ ലഭിച്ചിട്ടുണ്ട്. താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടാതെ രാജ്യത്തെ ഉന്നതരായ വ്യക്തികളോട് തങ്ങളോടൊപ്പം ചേരാനുള്ള ആഹ്വാനവും പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസ് ക്രൂരതകള്‍ക്ക് എതിരായ പോരാട്ടം തുടരുമെന്നും പ്രഖ്യാപനമുണ്ട്.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ഒരു കോടി രൂപയാണ് അക്ഷയ് കുമാര്‍ നീക്കിവെച്ചത്. പന്ത്രണ്ട് കുടുംബങ്ങളില്‍ ഓരോ കുടുംബത്തിനും 9 ലക്ഷം വീതമാണ് ദേശീയ പുരസ്കാര ജേതാവായ നടന് കൈമാറിയത്. വീടുകളിലെത്തിയാണ് താരം പണം നല്‍കിയത്.

അന്‍പതിനായിരം രൂപ വീതമാണ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സൈന നെഹ്വാള് ധനസഹായമായ് നല്‍കിയത്. കൊല്ലപ്പെട്ട ജവാന്മാരെ ഇനി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കില്ലെന്നും ്അവരുടെ കുടുംബങ്ങളെ കഴിയുന്ന വിധത്തില്‍ സഹായിക്കുമെന്ന് സൈന വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ഇത്തരത്തില്‍ ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി മുന്നോട്ട് വന്നിരുന്നു. രക്തസാക്ഷികളായ ജവാന്മാരുടെ മക്കളുടെ പഠനത്തിന് വേണ്ട സഹായങ്ങള്‍ ഗംഭീര്‍ വാഗ്ദാനം ചെയ്തിരുന്നു. സെലിബ്രിറ്റികളായ നിരവധി പേര് ഇത്തരത്തില്‍ മുന്നോട്ട് വന്നിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications