കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷയ് കുമാറിനും സൈന നെഹ്വാളിനും മാവോയിസ്റ്റ് ഭീഷണി...!!! ജവാന്മാരുടെ കുടുംബത്തെ സഹായിക്കരുത്..!!!

  • By Anamika
Google Oneindia Malayalam News

ഭോപ്പാല്‍: മാവോയിസ്റ്റുകളുടെ കേന്ദ്രമായ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. മാവോയിസ്റ്റ് ആക്രമണത്തില്‍ സൈനികരും സാധാരണക്കാരുമടക്കം നിരവധി പേരാണ് ഇവിടെ കൊല്ലപ്പെടാറുള്ളത്. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്നവരെ പോലും മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തുകയാണ്. ബോളിവുഡ് സിനിമാ താരം അക്ഷയ് കുമാറിനേതിരേയും ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെതിരെയും മാവോസ്റ്റുകള്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്.

 ഗാന്ധിയെ കൊന്നത് ഗോഡ്‌സെ തനിച്ചല്ല..?? പിന്നില്‍ ഒരാള്‍ കൂടി...!!! നടുക്കുന്ന വെളിപ്പെടുത്തൽ !!! ഗാന്ധിയെ കൊന്നത് ഗോഡ്‌സെ തനിച്ചല്ല..?? പിന്നില്‍ ഒരാള്‍ കൂടി...!!! നടുക്കുന്ന വെളിപ്പെടുത്തൽ !!!

 പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും സൗകര്യമില്ല...!! രാജേഷിന്റെ കരണം പുകച്ച് ലല്ലു..! പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും സൗകര്യമില്ല...!! രാജേഷിന്റെ കരണം പുകച്ച് ലല്ലു..!

കുടുംബത്തിന് സഹായം

ഛത്തീസ്ഗഡിലെ സുക്മയില്‍ കഴിഞ്ഞ മാസമുണ്ടായ മവോയിസ്റ്റ് ആക്രമണത്തില്‍ 12 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ജവാന്മാരുടെ കുടുംബങ്ങളെ അക്ഷയ് കുമാറും സൈന നെഹ്വാളും സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് മാവോയിസ്റ്റ് ഭീഷണി.

താരങ്ങൾ പിന്മാറണം

അക്ഷയ് കുമാറിനും സൈന നെഹ്വാളിനും എതിരെയുള്ള ലഘുലേഖ വന്‍തോതിലാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഛത്തീസ്ഗഡ് സിപിഐ( മാവോയിസ്റ്റ്) സൗത്ത് സോണല്‍ കമ്മറ്റിയുടെ പേരിലുള്ളതാണ് ലഘുലേഖ. താരങ്ങള്‍ തീരുമാനം മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

ലഘുലേഘ പ്രചാരണം

ഹിന്ദിയിലും ഗോത്രഭാഷയായ ഗോണ്ടിയിലുമാണ് ഭീഷണിയടങ്ങുന്ന ലഘുലേഖ അച്ചടിച്ചിരിക്കുന്നത്. നക്‌സല്‍ ബാരിയുടെ അന്‍പതാം വാര്‍ഷികം ഒരാഴ്ച നീളുന്ന പരിപാടിയായി ആഘോഷിക്കപ്പെടുന്നുണ്ട്. ഇതിനിടയിലാണ് ലഘുലേഘയുടെ പ്രചാരണവും.

പോരാട്ടം തുടരും

ഛത്തീസ്ഗഡിന്റെ വിവധഭാഗങ്ങളില്‍ നിന്നായി പോലീസിന് ലഘുലേഖയുടെ കോപ്പികള്‍ ലഭിച്ചിട്ടുണ്ട്. താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടാതെ രാജ്യത്തെ ഉന്നതരായ വ്യക്തികളോട് തങ്ങളോടൊപ്പം ചേരാനുള്ള ആഹ്വാനവും പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസ് ക്രൂരതകള്‍ക്ക് എതിരായ പോരാട്ടം തുടരുമെന്നും പ്രഖ്യാപനമുണ്ട്.

അക്ഷയ് നൽകിയത് 1 കോടി

ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ഒരു കോടി രൂപയാണ് അക്ഷയ് കുമാര്‍ നീക്കിവെച്ചത്. പന്ത്രണ്ട് കുടുംബങ്ങളില്‍ ഓരോ കുടുംബത്തിനും 9 ലക്ഷം വീതമാണ് ദേശീയ പുരസ്‌കാര ജേതാവായ നടന്‍ കൈമാറിയത്. വീടുകളിലെത്തിയാണ് താരം പണം നല്‍കിയത്.

കഴിയും വിധം സഹായം

അന്‍പതിനായിരം രൂപ വീതമാണ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സൈന നെഹ്വാള്‍ ധനസഹായമായ് നല്‍കിയത്. കൊല്ലപ്പെട്ട ജവാന്മാരെ ഇനി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കില്ലെന്നും ്അവരുടെ കുടുംബങ്ങളെ കഴിയുന്ന വിധത്തില്‍ സഹായിക്കുമെന്ന് സൈന വ്യക്തമാക്കുകയും ചെയ്തിരുന്നു.

സഹായവുമായി താരങ്ങൾ

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ഇത്തരത്തില്‍ ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി മുന്നോട്ട് വന്നിരുന്നു. രക്തസാക്ഷികളായ ജവാന്മാരുടെ മക്കളുടെ പഠനത്തിന് വേണ്ട സഹായങ്ങള്‍ ഗംഭീര്‍ വാഗ്ദാനം ചെയ്തിരുന്നു. സെലിബ്രിറ്റികളായ നിരവധി പേര്‍ ഇത്തരത്തില്‍ മുന്നോട്ട് വന്നിരുന്നു.

English summary
Naxalites condemn Akshay Kumar, Saina Nehwal for helping martyrs’ families in Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X