Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡ് ആക്രമണം: കൊല്ലപ്പെട്ട ജവാന്മാരെ നക്‌സലൈറ്റുകള്‍ അംഗച്ഛേദം വരുത്തി, എല്ലാം പകതീര്‍ക്കല്‍!!

റായ്പൂര്‍: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരെ അംഗച്ഛേദം ചെയ്തിരുന്നതായി പോലീസ്. 25 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിലാണ് പോലീസ് വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. സിആര്‍പിഎഫ് ജവാന്മാര്‍ ഭക്ഷണം കഴിയ്ക്കുന്ന സമയത്ത് മാവോയിസ്റ്റുകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നുവെന്നാണ് സിആര്‍പിഎഫ് നല്‍കുന്ന വിവരം. തുടര്‍ന്ന് മാവോയിസ്റ്റുകളും സിആര്‍പിഎഫും തമ്മിലുള്ള ഏറ്റുമുട്ടല്‍ നാല് മണിക്കൂറോളം നീണ്ടുനില്‍ക്കുകയും ചെയ്തിരുന്നു.

മാവോയിസ്റ്റുകള്‍ അംഗച്ഛേദം ചെയ്തതിനെ തുടര്‍ന്ന് ജവാന്മാരുടെ മൃതശരീരങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയെന്നും പോലീസ് പറയുന്നു. മാവോയിസ്റ്റ് കേന്ദ്രത്തിലൂടെ കടന്നുപോകുന്ന റോഡ് നിര്‍മാണം ഏതുവിധേനയും തടയാനുള്ള മാവോയിസ്റ്റ് തന്ത്രങ്ങളുടെ ഭാഗമായാണ് ആക്രമണമെന്നുമാണ് പോലീസ് നിഗമനം.

 സിആര്‍പിഎഫിന് മുന്നറിയിപ്പ്

സിആര്‍പിഎഫിന് മുന്നറിയിപ്പ്

ആക്രമണമുണ്ടായ സുഖ്മയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സിആര്‍പിഎഫ് സഹായം നല്‍കരുതെന്ന ശക്തമായ സന്ദേശമാണ് ആക്രമണം കൊണ്ട് മാവോയിസ്റ്റുകള്‍ നല്‍കുന്നതെന്നുമാണ് ആക്രമണത്തിന് ശേഷമുള്ള വിശകലനം. സിആര്‍പിഎഫിന് മുന്നറിയിപ്പ്

പ്രകോപനം റോഡ് നിര്‍മാണം

പ്രകോപനം റോഡ് നിര്‍മാണം

സുഖ്മയില്‍ നിലവില്‍ നടക്കുന്ന റോഡ് നിര്‍മാണത്തില്‍ സിആര്‍പിഎഫ് നല്‍കിക്കൊണ്ടിരിക്കുന്ന സഹായങ്ങളും മാവോയിസ്റ്റ് ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് സൂചന. റോഡ് നിര്‍മാണം വികസനത്തിലേയ്ക്ക് നയിക്കുമെന്നും അത് തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ഇല്ലാതാക്കുമെന്നും മാവോയിസ്റ്റുകള്‍ ഭയക്കുന്നു.

 ആക്രമണ രീതി ശ്രദ്ധേയം

ആക്രമണ രീതി ശ്രദ്ധേയം

സിആര്‍പിഎഫിനെ ആക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ ലാന്‍ഡ് മൈനുകള്‍ ഉപയോഗിച്ചില്ലെന്നും ഇത് സൈന്യത്തില്‍ നിന്ന് ആയുധങ്ങള്‍ കവര്‍ന്നെടുക്കാനും തുടര്‍ന്നുള്ള ആക്രമണങ്ങള്‍ക്ക് ശക്തിപകരാനുമാണെന്നുമാണ് സൂചന.

ശക്തമായി തിരിച്ചടി നല്‍കും

ശക്തമായി തിരിച്ചടി നല്‍കും

26 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ മാവോയിസ്റ്റ് ആക്രമണത്തിന് പിന്നില്‍ ആരായിരുന്നാലും ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആക്രമണത്തിന് പിന്നാലെ വ്യക്തമാക്കിയിരുന്നു.

പുതിയ തന്ത്രം പയറ്റും

പുതിയ തന്ത്രം പയറ്റും

രാജ്യത്തെ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള 10 സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മെയ് എട്ടിന് ഉന്നത തല യോഗം വിളിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും യോഗത്തില്‍ പങ്കെടുക്കുക. മാവോയിസ്റ്റുകളെ പ്രതിരോധിക്കുന്നതിന് സുരക്ഷാ സേനയ്ക്ക് നല്‍കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+