മഹാരാഷ്ട്രയിൽ നക്സലുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ; 14 നക്സലുകൾ കൊല്ലപ്പെട്ടു...
നക്സലുകളുമായുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ പോലീസും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 14 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് ഗഡ്ചിരോളിയിലെ വനപ്രദേശത്ത് പോലീസും നക്സലുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. നക്സലുകളുമായുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച രാവിലെ തുടങ്ങിയ ഏറ്റുമുട്ടലിൽ നക്സലുകളുടെ രണ്ട് ജില്ലാ കമാൻഡർമാർ ഉൾപ്പെടെയുള്ളവരെ വധിച്ചെന്നാണ് ഐജി ശരദ് ഷേലാർ അറിയിച്ചത്. സായ്നാഥ്, സൈന്യൂ എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നക്സൽ കമാൻഡർമാർ. ഗഡ്ചിരോളി പോലീസിന്റെ പ്രത്യേക വിഭാഗമായ സി-60 കമാൻഡോസാണ് വനമേഖലയിലെ ഓപ്പറേഷന് നേതൃത്വം നൽകുന്നത്. ബംറഗാദിലെ ടാഡ്ഗോവ് വനമേഖലയിൽ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വിശദീകരിക്കാമെന്നും ഐജി ശരദ് ഷേലാർ മാധ്യമങ്ങളോട് പറഞ്ഞു.
നക്സലുകളുമായി ഏറ്റുമുട്ടൽ നടത്തുകയും 14 നക്സലുകളെ വധിക്കുകയും ചെയ്ത സി-60 കമാൻഡോ ടീമിനെ മഹാരാഷ്ട്ര ഡിജിപി സതീഷ് മാത്തൂർ അഭിനന്ദനമറിയിച്ചു. നക്സലുകൾക്കെതിരെ അടുത്തകാലത്ത് നടന്ന പ്രധാനപ്പെട്ട ഓപ്പറേഷനാണ് ഗഡ്ചിരോളിയിലേതെന്നും ഡിജിപി കൂട്ടിച്ചേർത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications