നക്സലുകള്‍ ട്രെയിനിന് തീവെച്ചു, സിഗ്നലും തകർത്തു, ലക്ഷ്യം വികസനം ഇല്ലാതാക്കൽ!!
ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റേഷനിലാണ് സംഭവം
റാഞ്ചി: ജാർഖണ്ഡിൽ നക്സലുകൾ ട്രെനിന് തീവെച്ചു. ഗുഡ്സ് ട്രെയിനിന്‍റെ എന്‍ജിന് തീവച്ച നക്സലുകൾ സിഗ്നലും വാർത്താ വിനിമയ ഉപാധികളും നശിപ്പിച്ചു. ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റേഷനിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. ട്രെയിനിന്‍റെ എന്‍ജിൻ ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് സിആർപിഎഫ് 26 ബറ്റാലിയന്‍ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോഴേയ്ക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. സിആർപിഎഫിന്‍റെ ദ്രുതകർമ സേനയാണ് സ്ഥലത്തെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













Click it and Unblock the Notifications