ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നയാബ് സിംഗ് സൈനി
ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നയാബ് സിംഗ് സൈനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു നയാബ് സിംഗ് സൈനിയുടെ സത്യപ്രതിജ്ഞ. പഞ്ച്കുളയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് വലിയ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് പകരം ഈ വര്‍ഷം മാര്‍ച്ചില്‍ ആണ് സൈനി ആദ്യമായി മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പ്രാദേശിക ഗുരുദ്വാരയായ വാല്മീകി ഭവനിലും പഞ്ച്കുളയിലെ മാന്‍സ ദേവി ക്ഷേത്രത്തിലും സൈനി ദര്‍ശനം നടത്തി.

ഹരിയാനയില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ബി ജെ പി അധികാരത്തിലെത്തുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 90 ല്‍ 48 സീറ്റും നേടിയാണ് ബി ജെ പി ജയിച്ചത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 37 സീറ്റുകള്‍ നേടിയപ്പോള്‍ ജനനായക് ജനതാ പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചില്ല. ഒരുകാലത്ത് ശക്തമായ രാഷ്ട്രീയ ശക്തിയായിരുന്ന ഐഎന്‍എല്‍ഡി രണ്ട് സീറ്റില്‍ ഒതുങ്ങി.
സംസ്ഥാനത്തെ പട്ടികജാതി മണ്ഡലങ്ങളില്‍ ബി ജെ പി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നിലോഖേരി, പട്ടൗഡി, ഖാര്‍ഖൗഡ, ഹോദല്‍, ബവല്‍, നര്‍വാന, ഇസ്രാന, ബവാനി ഖേര എന്നിവയുള്‍പ്പെടെ 17 എസ്സി സീറ്റുകളില്‍ എട്ടെണ്ണം നേടാന്‍ ബിജെപിക്ക് കഴിഞ്ഞു. ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാനിനെയാണ് ഹോഡലില്‍ ബി ജെ പിയുടെ ഹരീന്ദര്‍ സിംഗ് പരാജയപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. വന്‍ സുരക്ഷാ ക്രമീകരണങ്ങളും പൊതുജനങ്ങള്‍ക്കായി 14 എല്‍ഇഡി സ്ക്രീനുകളും സജ്ജീകരിച്ച സത്യപ്രതിജ്ഞാ ചടങ്ങില്‍ 50,000 ത്തോളം പേരാണ് എത്തിയത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ദേശീയ വികസന വിഷയങ്ങളും അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികവും ചര്‍ച്ച ചെയ്യുന്നതിനായി എന്‍ ഡി എ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗവും നടക്കും. വരാനിരിക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുകള്‍ക്കായുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനും യോഗം രൂപരേഖ തയ്യാറാക്കും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications