കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി കൊലപാതകം: നയന്‍താര പുരസ്‌കാരം തിരിച്ച് നല്‍കുന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് എന്തെങ്കിലും അനീതി നടന്നാല്‍ കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ ഉള്ളവര്‍ പ്രതികരിയ്ക്കാറുണ്ട്. ചിലപ്പോള്‍ അവര്‍ സമരമുഖങ്ങളിലും എത്തും. അവര്‍ തുറന്ന് വിടുന്ന സമരങ്ങള്‍ ചിലപ്പോള്‍ നാട് ഏറ്റെടുക്കാറും ഉണ്ട്.

ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചതിന് മുസ്ലീം മതവിശ്വാസിയെ തല്ലിക്കൊന്ന സംഭവത്തില്‍ ഇപ്പോള്‍ സാഹിത്യകാരും പ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ഇന്തോ-ആംഗ്ലിയന്‍ എഴുത്തുകാരിയായ നയന്‍താര സെഗാള്‍ ആണ് അതിന്റെ മുന്‍പന്തിയില്‍.

തനിയ്ക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കിക്കൊണ്ടാണ് നയന്‍താരയുടെ പ്രതിഷേധം. ആരാണ് നയന്‍താര എന്ന് കൂടി അറിയുമ്പോഴേ ഈ പ്രതിഷേധത്തിന്റെ ശക്തി വ്യക്തമാവുകയുള്ളൂ.

നയന്‍താര സെഗാള്‍

നയന്‍താര സെഗാള്‍

ലോകം അറിയപ്പെടുന്ന ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരില്‍ ഒരാളാണ് നയന്‍താര സെഗാള്‍. 88 വയസ്സുണ്ട് ഇവര്‍ക്ക്.

നെഹ്‌റുവിന്റെ മരുമകള്‍

നെഹ്‌റുവിന്റെ മരുമകള്‍

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ മരുമകളാണ് നയന്‍താര. വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകള്‍.

അക്കാദമി പുരസ്‌കാരം

അക്കാദമി പുരസ്‌കാരം

1986 ല്‍ ആണ് നയന്‍താര സെഗാളിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിയ്ക്കുന്നത്. 'റിച്ച് ലൈക്ക് അസ്' എന്ന പുസ്തകത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.

പ്രതിഷേധം ഇങ്ങനെ

പ്രതിഷേധം ഇങ്ങനെ

ദാദ്രി സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് നയന്‍താര സെഗാള്‍ ഉയര്‍ത്തുന്നത്. തനിയ്ക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ച് നല്‍കുമെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

മോദിയുടെ നിശബ്ദത

മോദിയുടെ നിശബ്ദത

രാജ്യത്ത് ഇത്രയും വലിയ ഒരു സംഭവം നടന്നിട്ടും പ്രധാന മന്ത്രി നരേന്ദ്ര മോദി നിശബ്ദത പാലിയ്ക്കുന്നതിനേയും നന്‍താര സെഗാള്‍ ചോദ്യം ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ പരാജയം

സര്‍ക്കാര്‍ പരാജയം

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം സംരക്ഷിയ്ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ആക്ഷേപം. വിയോജിപ്പ് പ്രകടിപ്പിയ്ക്കുക എന്നത് മൗലികാവകാശമാണ്. അങ്ങനെ വിയോജിയ്ക്കുന്നവരേയും സംരക്ഷിയ്ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും നയന്‍താര പറയുന്നു.

ഒറ്റയ്ക്കല്ല

ഒറ്റയ്ക്കല്ല

നയന്‍താര സെഗാള്‍ മാത്രമല്ല പുരസ്‌കാരം തിരിച്ച് നല്‍കുന്നത്. ലളിത കലാ അക്കാദമി മുന്‍ അധ്യക്ഷന്‍ മനോജ് വാജ്‌പേയി, ഹിന്ദു എഴുത്തുകാരന്‍ ഉദയ് പ്രകാശ് തുടങ്ങിയവരും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കിക്കഴിഞ്ഞു.

English summary
Dadri lynching: Nayantara Sahgal, Ashok Vajpeyi question PM Modi’s ‘silence’, give back Sahitya Akademi awards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X