Get Updates
Get notified of breaking news, exclusive insights, and must-see stories!

നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസിലെ പ്രതി...!! കൊന്നത് കോണ്‍ഗ്രസ് നേതാവിനെ..!!

സിനിമയിലെ മാഫിയാ-ക്രിമിനൽ സാന്നിധ്യത്തിന് ഒരു തെളിവ് കൂടി.

തിരുവനന്തപുരം: കൊച്ചിയില്‍ സിനിമാ താരത്തെ ഡ്രൈവറും സംഘവും തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തോടെയാണ് സിനിമാ മേഖലയിലെ മാഫിയാവത്കരണവും ക്രിമിനല്‍വത്ക്കരണവും ചര്‍ച്ചയായത്. സിനിമയിലെ ക്രിമിനലുകളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വാര്‍ത്ത പ്രചരിക്കുന്നത് തെന്നിന്ത്യയിലെ തന്നെ സൂപ്പര്‍ നായികയുടെ പേരിനോട് ചേര്‍ത്താണ്.

Read Also: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് ചോദ്യം ചെയ്ത ആ നടന്‍ ദിലീപല്ല..!! പിന്നാര്??

Read Also:കളക്ടര്‍ ബ്രോയ്ക്ക് പകരം വില്ലന്‍ ജോസേട്ടന്‍.. പിടിച്ചതിലും വലുതാണല്ലോ മാളത്തിലെന്ന് കോഴിക്കോട്..

കൊലപാതക കേസിലെ പ്രതി

തെന്നിന്ത്യന്‍ സിനിമയിലെ മിക്ക ഭാഷയിലേയും സൂപ്പര്‍നായികയായ നയന്‍താരയുടെ ഡ്രൈവര്‍ ക്രിമിനലാണ് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ കൊലപാതക കേസിലെ പ്രതിയാണെന്നും പറയുന്നു.

രാഷ്ട്രീയ കൊലപാതകം

സേതു എന്നയാളാണ് നയന്‍താരയുടെ ഡ്രൈവര്‍. ഇയാള്‍ തന്നെയാണ് താരത്തിന്റെ ബോഡിഗാര്‍ഡും. ചേര്‍ത്തലയില്‍ നടന്ന രാഷ്ട്രീയ കൊലപാതക കേസിലെ പ്രതിയാണ് ഇയാളെന്നാണ് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നത്.

കൊല്ലപ്പെട്ടത് കോൺഗ്രസുകാരൻ

ചേര്‍ത്തലയില്‍ ഒരു കോണ്‍ഗ്രസ് നേതാവാണ് കൊല്ലപ്പെട്ടത്. ഈ കൊലപാതക കേസില്‍ നയന്‍താരയുടെ ഡ്രൈവറും പ്രതിയാണ്. കേസിലെ അഞ്ചാം പ്രതിയാണ് സേതു എന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഡ്രൈവറും ബോഡിഗാർഡും

നയന്‍താരയുടെ ഡ്രൈവറായിരിക്കുമ്പോള്‍ തന്നെയാണത്രേ. ഇയാള്‍ രാഷ്ട്രീയ കൊലപാതക കേസില്‍ പ്രതിയായത്. പക്ഷേ അതിന് ശേഷം ഇപ്പോള്‍ വരെയും ഇയാള്‍ താരത്തിന്റെ ഡ്രൈവറും ബോഡിഗാര്‍ഡുമായി തുടരുകയാണത്രേ.

ക്രിമിനൽ ബന്ധങ്ങൾ

കൊച്ചിയില്‍ വെച്ച് പ്രശസ്ത യുവനടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മലയാള സിനിമയിലെ ക്രിമിനല്‍ ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയത്. നിരവധി പ്രമുഖ താരങ്ങളുടെ ഡ്രൈവറായിരുന്നു കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി.

ക്രിമിനൽ പൾസർ

ആക്രമിക്കപ്പെട്ട നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായിരുന്നു പള്‍സര്‍ സുനി. മാത്രമല്ല ഇയാള്‍ മുകേഷ് ഉള്‍പ്പെടെയുള്ളവരുടെ ഡ്രൈവറായിരുന്നിട്ടുമുണ്ട്. ഇയാള്‍ക്ക് ഒട്ടേറെ ക്രിമിനല്‍ ബന്ധങ്ങളുമുണ്ട്.

ക്രിമിനലുകളെ വളർത്തുന്നു

ക്രിമിനല്‍ സ്വഭാവങ്ങളുള്ളവര്‍ സിനിമാ മേഖലയില്‍ വിഹരിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് കൊച്ചിയിലെ സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്നിരുന്നത്. സിനിമയിലെ പ്രമുഖര്‍ ക്രിമിനലുകളെ വളര്‍ത്തുന്നുവെന്നും ആരോപണമുണ്ട്.

സിനിമാക്കാരുമായി അടുത്ത ബന്ധം

യുവനടിയെ ആക്രമിച്ച കേസിലെ പ്രതികളായ ഏഴ് പേരില്‍ മിക്കവര്‍ക്കും സിനിമാ മേഖലയുമായി ബന്ധമുണ്ട്. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം മിക്കവര്‍ക്കും അറിവുള്ളതുമായിരുന്നുവത്രേ.

ഞെട്ടിക്കുന്ന വിവരം

പള്‍സര്‍ സുനി നടി മേനകയെയും മറ്റൊരു യുവനടിയേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നിട്ടും ഇയാള്‍ സിനിമാ മേഖലയില്‍ ഇത്രയും നാള്‍ തുടര്‍ന്നുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം.

ക്രിമിനലുകൾ പ്രിയപ്പെട്ടവർ

സിനിമയ്ക്കപ്പുറം കച്ചവടങ്ങളും ഇടപാടുകളും ഉള്ളവര്‍ക്ക് ആവശ്യമുള്ളവരാണ് ക്രിമിനലുകള്‍. അതുകൊണ്ടുതന്നെ പലരും അറിവോടെ തന്നെയാണ് ഇവരെ തീറ്റിപ്പോറ്റുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+