ചൂടോടെ നല്‍കുന്നതാണ് ശരിയായ നീതി... തെലങ്കാന പോലീസ് നടപടിക്ക് കൈയ്യടിച്ച് നയന്‍താര!!
ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി നയന്‍താര. തെലങ്കാന പോലീസിനെ അവര്‍ അഭിനന്ദിച്ചു. സിനിമകളില്‍ മാത്രം ഇത്ര കാലമുണ്ടായിരുന്ന കാര്യങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇതില്‍ യഥാര്‍ത്ഥ ഹീറോസ് തെലങ്കാന പോലീസാണ്. അവര്‍ സ്വന്തം പ്രവര്‍ത്തിയിലൂടെ ഇക്കാര്യം തെളിയിച്ചെന്നും നയന്‍താര പറഞ്ഞു.

ഏറ്റുമുട്ടല്‍ കൊലയെ മനുഷ്യത്വത്തിന്റെ ശരിയായ ഇടപെടല്‍ എന്നാണ് ഈ നടപടിയെ ഞാന്‍ വിശേഷിപ്പിക്കുന്നത്. ഈ രാജ്യത്തെ ഓരോ സ്ത്രീയും യഥാര്‍ത്ഥ നീതിയുടെ ദിവസമായി ഈ ദിവസത്തെ കലണ്ടറില്‍ രേഖപ്പെടുത്തണം. പരസ്പരമുള്ള ബഹുമാനം, സ്നേഹം, ദയവ് എന്നിവയോടെ എല്ലാവരോടും തുല്യമായി പെരുമാറുന്നതാണ് മനുഷ്യത്വം.
നീതി നടപ്പാക്കിയതില്‍ അഭിമാനിക്കുന്നതിനേക്കാള്‍ ഏറെ, സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഓരോ പുരുഷനും ഹീറോയായി മാറുന്നത് എന്ന് നമ്മുടെ വീട്ടിലെ കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കുകയും ബോധവത്കരിക്കേണ്ട സമയം കൂടിയാണിതെന്നും നയന്‍താര പറഞ്ഞു. അതേസമയം വിവിധ മേഖലകളില്‍ നിന്ന് ഏറ്റുമുട്ടല്‍ കൊലയില്‍ വിമര്‍ശനവും അഭിനന്ദനവും വരുന്നതിനിടെയാണ് നയന്‍താരയുടെ പ്രസ്താവന വന്നിരിക്കുന്നത്.
അതേസമയം കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തെലങ്കാന പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. താലിബാന് സ്റ്റൈല്‍ നീതിയെന്നാണ് സിബല്‍ ഉന്നയിച്ചത്. കോടതിയുടെ പ്രസക്തി തന്നെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. എന്‍കൗണ്ടറിന് ജയ് വിളിക്കുന്നവരോട് ഇത് രക്തക്കൊതി പൂണ്ടുള്ള നടപടിയാണ്. കേസിലെ എല്ലാ നടപടികളും ഇതോടെ അവസാനിപ്പിക്കേണ്ടി വരും. കോടതികള്‍ അതോടെ അപ്രസക്തമാവുമെന്നും സിബല്‍ പറഞ്ഞു.
Here's what Lady Superstar #Nayanthara had to say about the #HyderabadEncounter pic.twitter.com/7w6V9sVmOD
— Chennai Times (@ChennaiTimesTOI) December 7, 2019
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications