കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂടോടെ നല്‍കുന്നതാണ് ശരിയായ നീതി... തെലങ്കാന പോലീസ് നടപടിക്ക് കൈയ്യടിച്ച് നയന്‍താര!!

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി നയന്‍താര. തെലങ്കാന പോലീസിനെ അവര്‍ അഭിനന്ദിച്ചു. സിനിമകളില്‍ മാത്രം ഇത്ര കാലമുണ്ടായിരുന്ന കാര്യങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇതില്‍ യഥാര്‍ത്ഥ ഹീറോസ് തെലങ്കാന പോലീസാണ്. അവര്‍ സ്വന്തം പ്രവര്‍ത്തിയിലൂടെ ഇക്കാര്യം തെളിയിച്ചെന്നും നയന്‍താര പറഞ്ഞു.

1

ഏറ്റുമുട്ടല്‍ കൊലയെ മനുഷ്യത്വത്തിന്റെ ശരിയായ ഇടപെടല്‍ എന്നാണ് ഈ നടപടിയെ ഞാന്‍ വിശേഷിപ്പിക്കുന്നത്. ഈ രാജ്യത്തെ ഓരോ സ്ത്രീയും യഥാര്‍ത്ഥ നീതിയുടെ ദിവസമായി ഈ ദിവസത്തെ കലണ്ടറില്‍ രേഖപ്പെടുത്തണം. പരസ്പരമുള്ള ബഹുമാനം, സ്‌നേഹം, ദയവ് എന്നിവയോടെ എല്ലാവരോടും തുല്യമായി പെരുമാറുന്നതാണ് മനുഷ്യത്വം.

നീതി നടപ്പാക്കിയതില്‍ അഭിമാനിക്കുന്നതിനേക്കാള്‍ ഏറെ, സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഓരോ പുരുഷനും ഹീറോയായി മാറുന്നത് എന്ന് നമ്മുടെ വീട്ടിലെ കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കുകയും ബോധവത്കരിക്കേണ്ട സമയം കൂടിയാണിതെന്നും നയന്‍താര പറഞ്ഞു. അതേസമയം വിവിധ മേഖലകളില്‍ നിന്ന് ഏറ്റുമുട്ടല്‍ കൊലയില്‍ വിമര്‍ശനവും അഭിനന്ദനവും വരുന്നതിനിടെയാണ് നയന്‍താരയുടെ പ്രസ്താവന വന്നിരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തെലങ്കാന പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. താലിബാന്‍ സ്റ്റൈല്‍ നീതിയെന്നാണ് സിബല്‍ ഉന്നയിച്ചത്. കോടതിയുടെ പ്രസക്തി തന്നെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. എന്‍കൗണ്ടറിന് ജയ് വിളിക്കുന്നവരോട് ഇത് രക്തക്കൊതി പൂണ്ടുള്ള നടപടിയാണ്. കേസിലെ എല്ലാ നടപടികളും ഇതോടെ അവസാനിപ്പിക്കേണ്ടി വരും. കോടതികള്‍ അതോടെ അപ്രസക്തമാവുമെന്നും സിബല്‍ പറഞ്ഞു.

ഉന്നാവ് പ്രതിഷേധത്തിനിടെ ആറു വയസുകാരി മകളുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു, അമ്മ കസ്റ്റഡിയിൽഉന്നാവ് പ്രതിഷേധത്തിനിടെ ആറു വയസുകാരി മകളുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു, അമ്മ കസ്റ്റഡിയിൽ

English summary
nayantharas strong statement on disha rape case accused killing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X