• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

തിണ്ണമിടുക്കിന് അർണബ് ഗോസ്വാമിക്കും ചാനലിനും പണി പാലുംവെള്ളത്തിൽ.. മാപ്പ് പറയണം..

 • By Desk
cmsvideo
  അർണാബും ചാനലും മാപ്പ് പറയണം | Oneindia Malayalam

  ദില്ലി: ടൈംസ് നൗവില്‍ അവതാരകനായിരിക്കുമ്പോള്‍ കടുത്ത മോദി വിരുദ്ധനും പിന്നീട് സ്വന്തമായി റിപ്പബ്ലിക് ടിവിയെന്ന പേരില്‍ ചാനല്‍ തുടങ്ങിയപ്പോള്‍ മോദി ഭക്തനുമായി മാറിയ മാധ്യമ പ്രവര്‍ത്തകനെന്ന പേരാണ് അര്‍ണബ് ഗോസ്വാമിക്കുള്ളത്. തനിക്ക് പറയാനുള്ളത് തന്റെ ചര്‍ച്ചകളില്‍ ഏത് വിധേനെയും സ്ഥാപിച്ചെടുക്കുന്ന അര്‍ണബിനെതിരെ അക്കാര്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

  മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അര്‍ണബിന് അതിനിടെ മറ്റൊരു പണിയും കിട്ടിയിരിക്കുകയാണ്. തിണ്ണമിടുക്ക് കാട്ടിയതിന് അര്‍ണബ് ഫുള്‍സ്‌ക്രീനില്‍ മാപ്പ് പറയേണ്ടി വരും. അതും വെണ്ടയ്ക്കാ വലുപ്പത്തിൽ.

  അർണബ് മാപ്പ് പറയണം

  അർണബ് മാപ്പ് പറയണം

  റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണബ് ഗോസ്വാമി തന്റെ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തിന് മാപ്പ് പറയണം എന്നാണ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ ഉത്തരവ്. ജിഗ്നേഷ് മേവാനി പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടത്തിയ റാലിക്കെതിരെ ജിഗ്നേഷ് ഫ്‌ളോപ്പ് ഷോ എന്ന തലക്കെട്ടിലായിരുന്നു അര്‍ണബിന്റെ ചര്‍ച്ചാ പരിപാടി.

  അർണബ് നടത്തിയ അധിക്ഷേപം

  അർണബ് നടത്തിയ അധിക്ഷേപം

  ഈ റാലിക്കിടെ റിപ്പബ്ലിക് ചാനലിന്റെ വനിതാ റിപ്പോര്‍ട്ടറെ അപമാനിച്ചു എന്നാരോപിച്ചാണ് എ സിംഗ്, ഭാര്യ പ്രതിഷ്ഠാ സിംഗ് എന്നിവര്‍ക്കെതിരെ അര്‍ണബ് ലൈവ് ഷോയില്‍ അലറി വിളിച്ചത്. ആഭാസനെന്നും ഞരമ്പ് രോഗിയെന്നും കാമഭ്രാന്തനെന്നും രാജ്യദ്രോഹിയെന്നുമടക്കം അത്യന്ത്യം അധിക്ഷേപകരമായ വാക്കുകളാണ് അര്‍ണബ് പരിപാടിയില്‍ ഉപയോഗിച്ചത്.

  ഇന്ത്യൻ ഗുണ്ടകൾ

  ഇന്ത്യൻ ഗുണ്ടകൾ

  എ സിംഗിനേയും ഭാര്യയേയും വൃത്തത്തിനുള്ളിലാക്കി വീണ്ടും സ്‌ക്രീനില്‍ കാണിക്കൂ, ഈ നിലവാരം കുറഞ്ഞ, വൃത്തികെട്ട ഇന്ത്യന്‍ ഗുണ്ടകളെ പുറത്ത് കാണിക്കൂ എന്നാണ് അര്‍ണബ് ഉറഞ്ഞ് തുള്ളിയത്. എന്നാല്‍ തങ്ങള്‍ തെറ്റുകാരല്ലെന്നും അര്‍ണബ് തങ്ങളെ അധിക്ഷേപിച്ചതിന് മാപ്പ് പറയണം എന്നും ആവശ്യപ്പെട്ട് ദമ്പദികള്‍ എന്‍ബിഎസ്എയ്ക്ക് പരാതി നല്‍കിയതോടെയാണ് അര്‍ണബ് പെട്ടത്.

  ഫുള്‍സ്‌ക്രീനില്‍ മാപ്പ്

  ഫുള്‍സ്‌ക്രീനില്‍ മാപ്പ്

  ഫുള്‍സ്‌ക്രീനില്‍ മാപ്പ് എഴുതി കാണിക്കാനാണ് എന്‍ബിഎസ്എ അര്‍ണബിനോടും റിപ്പബ്ലിക് ചാനലിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 14ന് രാത്രി 9 മണിക്ക് ചാനലിലെ പ്രതിദിന വാര്‍ത്താ പരിപാടി തുടങ്ങുന്നതിന് മുന്‍പ് ഫുള്‍ സ്‌ക്രീനില്‍, വലിയ അക്ഷരങ്ങളില്‍ ഖേദപ്രകടനം നടത്തണം അര്‍ണബും റിപ്പബ്ലിക് ടിവിയും.

  ഇത് ആദ്യത്തെ മാപ്പല്ല

  ഇത് ആദ്യത്തെ മാപ്പല്ല

  തന്റെ ഷോ ആണെന്നും താന്‍ സൗകര്യമുള്ളത് പറയുമെന്നുമുള്ള അര്‍ണബിന്റെ നിലപാടിനുള്ള വലിയ തിരിച്ചടിയായാണ് എന്‍ബിഎസ്എയുടെ തീരുമാനം വിലയിരുത്തപ്പെടുന്നത്. ഇത് ആദ്യമായല്ല അര്‍ണബിന്റെ നാക്കിന്റെ ഗുണം കൊണ്ട് മാപ്പ് പറയേണ്ടി വരുന്നത്. ടൈംസ് നൗ ചാനലില്‍ ജോലി ചെയ്യുന്ന കാലത്ത് മാപ്പിനൊപ്പം 50,000 രൂപ പിഴയുമൊടുക്കേണ്ടി വന്നിട്ടുണ്ട്.

  ലൈംഗിക വൈകൃതമുള്ളവന്‍

  ലൈംഗിക വൈകൃതമുള്ളവന്‍

  ആംആദ്മി പ്രവര്‍ത്തകന്‍ ജസ്ലീന്‍ കൗറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സര്‍വജീത് എന്ന ചെറുപ്പക്കാരനെ ലൈംഗിക വൈകൃതമുള്ളവന്‍ എന്ന് വിളിച്ചതിനാണ് അ്ന്ന് എന്‍ബിഎസ്എ അര്‍ണബിനും ചാനലിനും എതിരെ നടപടിയെടുത്തത്. റിപ്പബ്ലിക് ചാനലില്‍ എത്തിയ ശേഷവും തന്റെ ചര്‍ച്ചകളില്‍ അത്യധ്യം അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അതിഥികള്‍ക്ക് എതിരെ അടക്കം നടത്തി കുപ്രസിദ്ധനാണ് അര്‍ണബ് ഗോസ്വാമി.

  റേറ്റിംഗ് പൂട്ട് മലയാളി

  റേറ്റിംഗ് പൂട്ട് മലയാളി

  നേരത്തെ സംഘപരിവാര്‍ കേരളത്തിനെതിരെ നടത്തിയ ഹേറ്റ് ക്യാംപെയ്‌നിന്റെ ഭാഗമായി നിരന്തരം കേരളത്തിനെതിരെ വാര്‍ത്തകള്‍ കൊടുത്ത് പൊങ്കാല വാങ്ങിയിരുന്നു അര്‍ണബ്. അന്ന് തെറി ഏറെ വിളിക്കുക മാത്രമല്ല, ചാനലിന്റെ ഫേസ്ബുക്ക് റേറ്റിംഗും പ്ലേ സ്‌റ്റോര്‍ റേറ്റിംഗും കുത്തനെ കുറച്ച് കൊടുക്കുകയും ചെയ്തു മലയാളികള്‍. ഒടുക്കം അര്‍ണബിന് റേറ്റിംഗ് ഓപ്ഷന്‍ തന്നെ പൂട്ടി വെയ്‌ക്കേണ്ടി വന്നിരുന്നു.

  മലയാളികൾക്ക് അധിക്ഷേപം

  മലയാളികൾക്ക് അധിക്ഷേപം

  ഒരിടവേളയ്ക്ക് ശേഷം മലയാളികളെ നാണംകെട്ടവരെന്ന് വിളിച്ച് അര്‍ണബ് വീണ്ടും പൊങ്കാല ഏണി വെച്ച് പിടിക്കുകയുണ്ടായി. പ്രളയകാലത്ത് കേരളത്തിന് യുഎഇ സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് അര്‍ണബ് മലയാളികളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇതോടെ നിര്‍ത്തി വെച്ച പൊങ്കാല വീണ്ടും തുടങ്ങി.

  പത്ത് കോടിയുടെ മാനനഷ്ടക്കേസ്

  പത്ത് കോടിയുടെ മാനനഷ്ടക്കേസ്

  റിപ്പബ്ലിക്കിന്റെ പേജിലും അര്‍ണബിന്റെ പേജിലും മലയാളികള്‍ കയറി നിരങ്ങി. നേരത്തത്തേത് പോലെ തന്നെ റേറ്റിംഗിലും പണി കൊടുത്തു. മാത്രമല്ല അര്‍ണബിനെതിരെ മാനനഷ്ടക്കേസും ഫയല്‍ ചെയ്തു. സിപിഎം നേതാവ് പി ശശിയാണ് 10 കോടിയുടെ മാനനഷ്ടക്കേസ് അര്‍ണബിന് എതിരെ നല്‍കിയത്. നഷ്ടപരിഹാരമായി പത്ത് കോടി ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന് ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

  യുവനടൻ സിദ്ധാർത്ഥിന്റെ ഭാര്യ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.. നടനെ ചോദ്യം ചെയ്തു

  ബിജെപി സ്ഥാനാർത്ഥിയായി മോഹൻലാൽ? തിരുവനന്തപുരത്ത് ശശി തരൂരിന് എതിരെ മത്സരിക്കും?

  English summary
  NBSA asks Arnab Goswami for full screen apology for violating broadcasting standards
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more