കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം വേണ്ടത് നേതാക്കളെ മോചിപ്പിക്കൽ: നാഷണൽ കോൺഫറൻസ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് സൂചന

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീർ ബ്ലോക്ക് ഡവലപ്പ്മെന്റ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന സൂചന നൽകി നാഷണൽ കോൺഫറൻസ്. നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ളയെയും വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയുമായും കൂടിക്കാഴ്ച നടത്തിയ പ്രതിനിധി സംഘമാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന സൂചന നൽകിയിട്ടുള്ളത്. ഒക്ടോബർ 24നാണ് തിരഞ്ഞെടുപ്പ്. ഒക്ടോബർ ഒമ്പതാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി.

 ആരെ കോളനി വിഷയം സുപ്രീം കോടതിയിൽ: തിങ്കളാഴ്ച ഹർജി പരിഗണിക്കും, കേസ് പ്രത്യേക ബെഞ്ചിന്!! ആരെ കോളനി വിഷയം സുപ്രീം കോടതിയിൽ: തിങ്കളാഴ്ച ഹർജി പരിഗണിക്കും, കേസ് പ്രത്യേക ബെഞ്ചിന്!!

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് നാഷണൽ കോൺഫറൻസ് പാർട്ടി നേതാക്കൾ ഒമർ അബ്ദുള്ളയുമായും ഫാറൂഖ് അബ്ദുള്ളയുമായും കൂടിക്കാഴ്ച നടത്തുന്നത്. കശ്മീർ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഞായറാഴ്ച നടക്കുന്നത്.

 തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ നീക്കം?

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ നീക്കം?


നാഷണൽ കോൺഫറൻസ് പ്രവിശ്യാ പ്രസിഡന്റ് ദേവേന്ദ്ര സിംഗ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഫറൂഖ് അബ്ദുള്ളയുമായി ഗുപ്കാർ ഹൌസിലെത്തി കൂടിക്കാഴ്ച നടത്തിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് അഞ്ചിനാണ് ഫറൂഖ് അബ്ദുള്ളെയെ കശ്മീർ ഭരണകൂടം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്. നേരത്തെ 2018 സെപ്തംബറിലും പിഡിപിയും നാഷണൽ കോൺഫറൻസും ജമ്മു കശ്മീരിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്.

 മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുു..

മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുു..

ഫറൂഖ് അബ്ദുള്ളയും ഭാര്യ മോളിയും ചേർന്നാണ് ഞായറാഴ്ച വസതിയിലെത്തിയ പ്രതിനിധി സംഘത്തെ സ്വീകരിച്ചത്. ആദ്യമായാണ് ഇത്തരത്തിൽ ഫറൂഖ് അബ്ദുള്ളയെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്. മകൻ ഒമർ അബ്ദുള്ളയെ ശ്രീനഗറിലെ സർക്കാർ ഗസ്റ്റ് ഹൌസിലാണ് പാർപ്പിച്ചിട്ടുള്ളത്. വീടിന് പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവർത്തരെ കൈവീശിക്കാണിച്ച അദ്ദേഹം വിജയ ചിഹ്നമാണ് മാധ്യമപ്രവർത്തകരോട് കാണിച്ചത്. കശ്മീർ ഗവർണറുടെ അനുമതി ലഭിച്ചതോടെ ഒമർ അബ്ദുള്ളയുമായും നാഷണൽ കോൺഫറൻസ് പ്രതിനിധി സംഘം കൂടിക്കാഴ് ച നടത്തിയിരുന്നു.

 ആരോഗ്യ സ്ഥിതി തൃപ്തികരം..

ആരോഗ്യ സ്ഥിതി തൃപ്തികരം..

ഒമർ അബ്ദുള്ളയുമായും ഫറൂഖ് അബ്ദുള്ളയുമായും കൂടിക്കാഴ്ച നടത്തിയെന്നും ഇരവരുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചതായും പ്രതിനിധി സംഘത്തിലുൾപ്പെട്ട അനന്ത് നാഗ് എംപി അറിയിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ സഹോദരനാണ് ദേവേന്ദ്ര സിംഗ് പ്രതികരിച്ചത് ഇരു നേതാക്കും സുഖമായിരിക്കുന്നുവെന്നാണ്.

 നേതാക്കളെ മോചിപ്പിക്കണം..

നേതാക്കളെ മോചിപ്പിക്കണം..

സംസ്ഥാനത്ത് ഏത് രാഷ്ട്രീയ നടപടികൾ ആരംഭിക്കണമെങ്കിലും തടങ്കലിലുള്ള നേതാക്കളെ മോചിപ്പിക്കണമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം റാണ പ്രതികരിച്ചത്. കശ്മീരിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ നേതാക്കളെ മോചിപ്പിക്കാൻ കശ്മീർ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു ക്രിമിനൽ കേസുപോലും ഇവരുടെ പേരിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കശ്മീരിലുള്ളത് കനത്ത നിയന്ത്രണങ്ങളാണ് രാഷ്ട്രീയ നടപടികൾ നടത്തണമെങ്കിൽ ആദ്യം രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഈ മറുപടി.

 പിഡിപിക്ക് അനുമതി...

പിഡിപിക്ക് അനുമതി...

നാഷണൽ കോൺഫറൻസ് നേതാക്കൾ ഒമറിനെയും ഫറൂഖ് അബ്ദുള്ളയെയും കണ്ടതോടെ പിഡിപി പ്രതിനിധി പാർട്ടി അധ്യക്ഷനെ കാണാൻ സംഘവും അനുമതി തേടിയിരുന്നു. അതോടെ തിങ്കളാഴ്ച മെഹബൂബയെ കാണാൻ കശ്മീർ ഭരണകൂടം അനുമതി നൽകുകയും ചെയ്തുു. ആഗസ്റ്റ് നാലിന് ഇരുവർക്കും ഒപ്പമാണ് മെഹബൂബയെയും ഭരണകൂടം വീട്ടുതടങ്കലിൽ പാർപ്പിച്ചത്. എന്നാൽ 60 ദിവസം പിന്നിടുമ്പോഴും ഇവർ വീട്ടുതടങ്കലിൽ തന്നെയാണുള്ളത്.

English summary
NC Demands Release of Political Leaders, May Boycott Kashmir’s Local Body Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X