കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാഷണൽ കോൺഫറൻസ്: തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്ത്

Google Oneindia Malayalam News

ശ്രീനഗർ: ജമ്മുകശ്മീർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങളുമായി നാഷണൽ കോൺഫറൻസ്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് നാഷണൽ കോൺഫറൻസ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. മാർച്ച് 5 മുതൽ ആരംഭിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സന്നദ്ധത അറിയിച്ചുകൊണ്ട് നാഷണൽ കോൺഫറൻസ് ജമ്മു കശ്മീർ ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്തയക്കുകയായിരുന്നു.

അന്ന് മന്‍മോഹന്‍ രാജിവെക്കണോ എന്ന് ചോദിച്ചു, ഓര്‍ഡിനന്‍സ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി അലുവാലിയ!അന്ന് മന്‍മോഹന്‍ രാജിവെക്കണോ എന്ന് ചോദിച്ചു, ഓര്‍ഡിനന്‍സ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി അലുവാലിയ!

എട്ട് ഘട്ടങ്ങളിലായി 11,000 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സുഗമമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ഗതാഗത നിരോധനം നീക്കാനും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയ്ക്ക് ശക്തമായ ജനാധിപത്യ സംവിധാനത്തിൽ പങ്കാളിയാവണമെന്നും തിരഞ്ഞെടുപ്പിൽ പങ്കെടുക്കണമെന്നും കാണിച്ച് നാഷണൽ കോൺഫറൻസ് സെൻട്രൽ സെക്രട്ടറി രത്തൻ ലാൽ ഗുപ്തയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുള്ളത്.

voting-156905015

പാർട്ടിയുടെ മുതിർന്ന നേതാക്കളായ ഒമർ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള എന്നിവർക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി ജയിലിൽ അടച്ചതിനാൽ സാങ്കേതികമായി തിരഞ്ഞെടുപ്പിൽ പങ്കെടുക്കുക എന്നത് അസാധ്യമാണ്. പാർട്ടി ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗറിനെയും കശ്മീർ ഭരണകൂടം തടങ്കലിലാക്കിയിട്ടുണ്ട്. ബിജെപി ഒഴികെ മറ്റെല്ലാ പാർട്ടികളെയും തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്താനുള്ള നീക്കമാണെങ്കിൽ മറ്റൊന്നും പറയാനില്ലെന്നും കത്തിൽ പറയുന്നു.

English summary
NC wants to participate in J&K Panchayat polls, writes to EC for removal of 'roadblocks'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X