ഷാരൂഖിന്റെ മന്നത്തിലും, നടി അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍സിബി റെയ്ഡ്
മുംബൈ: നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സംഘം സിനിമാ താരം ഷാറൂഖ് ഖാന്റെ വസതിയായ മന്നത്തില്‍ റെയ്ഡ് നടത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഘം റെയ്ഡ് നടത്താനായി ഷാരൂഖ് ഖാന്റെ വീടായ മന്നത്തിലേക്കെത്തിയത്. മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിന് അദ്ദേഹത്തിന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായിരുന്നു. നടി അനന്യ പാണ്ഡെയുടെ മുംബൈയിലെ വീട്ടിലും എന്‍സിബി ഉദ്യോഗസര്‍ റെയ്ഡ് നടത്തി. നടിയെ ചോദ്യം ചെയ്യാനായി എന്‍സിബി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. മുംബൈയിലെ ആന്റി ഡ്രഗ്‌സ് ഏജന്‍സിയുടെ ഓഫീസിലേക്കാണ് അനന്യയെ വിളിപ്പിച്ചത്. ഇന്ന് രാവിലെ ആര്യന്‍ ഖാനെ കാണുവാനായി ഷാറൂഖ് ഖാന്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജെയിലില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
Recommended Video

കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിനാണ് ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജെയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജാമ്യം മുംബൈ പ്രത്യേക കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ആര്യന്റെ ആഭിഭാഷകര്‍ ജാമ്യത്തിനായി മുംബൈ ഹൈ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹരജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇന്ന് രാവിലെ മകനെ കാണാനായി ജയിലിലെത്തിയ അദ്ദേഹം 20 മിനിറ്റോളം മകനുമായി സംസാരിച്ചു.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ
എന്നാല്‍ അദ്ദേഹം മാധ്യമങ്ങളോട് ഒന്നും പറയാന്‍ തയ്യാറായില്ല. ആര്യന്റെ വാട്‌സാപ്പ് ചാറ്റില്‍ നിന്നും അദ്ദേഹത്തിന് അന്താരാഷ്ട്ര ലഹരികടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് മസിലാക്കാന്‍ സാധിക്കുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് കോടതി ആര്യന്റെ ജാമ്യ ഹരജി തള്ളിയത്. ആര്യന്റെ പക്കല്‍ നിന്നും ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റിന്റെ പക്കല്‍ ആറ് ഗ്രാം ചരസ് ഉണ്ടെന്ന് ആര്യന് അറിയാമായിരുന്നുവെന്നും, ഇത് ബോധപൂര്‍വം കൈവശം വച്ചതാണെന്നും കോടതി പറഞ്ഞു.
സല്‍മാന്‍ ഖാന്‍, ഹൃത്വിക്ക് റോഷന്‍, സംവിധായകന്‍ ഫര്‍ഹാന്‍ ഖാന്‍ എന്നിവര്‍ ഷാറൂഖ് ഖാന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. സുശാന്ത് സിംഗ് രാജ്പൂത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരെ എന്‍സിബി ചോദ്യം ചെയ്യുകയും, അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications