കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്ത് സിംഗ് കേസില്‍ 12000 പേജുള്ള കുറ്റപത്രവുമായി എന്‍സിബി, റിയ അടക്കം 33 പ്രതികള്‍

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. 12000 പേജുള്ള കുറ്റപത്രത്തില്‍ നടി റിയ ചക്രവര്‍ത്തി അടക്കം 33 പേരാണ് പ്രതികളായിട്ടുള്ളത്. ഇരുന്നൂറോളം സാക്ഷി മൊഴികളും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സുശാന്തിന്റെ മരണം അന്വേഷിക്കാനുള്ള ലക്ഷ്യത്തില്‍ നിന്ന് എത്രയോ എന്‍സിബി മുന്നോട്ട് പോയെന്ന് കുറ്റപ്പത്രത്തില്‍ നിന്ന് വ്യക്തമാണ്. പ്രധാനമായും നാര്‍ക്കോട്ടിക്‌സ് കണ്ണികളെയാണ് ഇതില്‍ ലക്ഷ്യമിട്ടത്.

1

മയക്കുമരുന്നതിന്റെ പ്രഭവ കേന്ദ്രത്തെയും വിതരണത്തെയും ഈ കേസിലൂടെ എന്‍സിബി പുറത്തുകൊണ്ടുവന്നത്. മുംബൈ എന്‍ഡിപിഎസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫോണ്‍ കോള്‍ വിവരം, വാട്‌സ്ആപ്പ് ചാറ്റ് തുടങ്ങിയവ അടക്കം ഒരുലക്ഷത്തിന് മേല്‍ പേജുകളിലേക്കാണ് ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ള കുറ്റപത്രം നീളുക. നാര്‍ക്കോട്ടിക് സെല്‍ ഇതുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ സെപ്റ്റംബറിലാണ് ആദ്യ അറസ്റ്റ് ഉണ്ടായത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ റിയ ചക്രവര്‍ത്തി അടക്കമുള്ളവര്‍ക്കെതിരെ ഇഡി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി അന്വേഷണം നടത്തിയത്.

റിയ, റിയയുടെ സഹോദരന്‍ ഷൗവിക്, സുശാന്തിന്റെ സ്റ്റാഫുകളായ സാമുവല്‍ മിറാന്‍ഡ, ദീപേഷ് സാവന്ത്, എന്നിവരെല്ലാം അറസ്റ്റിലായിരുന്നു. മുപ്പതിലധികം പേരെ ഇക്കാര്യത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ എന്‍സിബി നേരത്തെ പരിശോധന നടത്തിയിരുന്നു. നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വലിയൊരു മയക്കുമരുന്ന് റാക്കറ്റിനെ തകര്‍ത്തതായും എന്‍സിബി അവകാശപ്പെട്ടിരുന്നു. താരങ്ങളായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയവരെ എന്‍സിബി ചോദ്യം ചെയ്തിരുന്നു.

Recommended Video

cmsvideo
Screenshot of Rhea and Mahesh Bhatt's Whatsapp chat | Oneindia Malayalam

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശില്‍, ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്യുന്നത്. ലഹരി ഇടപാടും കള്ളപ്പണ ആരോപണങ്ങളും ഉയര്‍ത്തി സുശാന്തിന്റെ കുടുംബം നല്‍കിയ പരാതിയില്‍ കാമുകി റിയ അറസ്റ്റിലായിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണവും അറസ്റ്റും ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

നടി സഞ്ജന ഗല്‍റാണിയുടെ മനോഹരമായ ചിത്രങ്ങള്‍ കാണാം

English summary
ncb files charge sheet in sushant singh rajput's death case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X