കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയ ചക്രവർത്തി മയക്കുമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവ്: നിർണായക വെളിപ്പെടുത്തൽ എൻസിബിയുടേത്

Google Oneindia Malayalam News

മുംബൈ: മയക്കുമരുന്ന് കേസിൽ റിയ ചക്രവർത്തിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കർശനമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സൂചനകൾ. മയക്കുമരുന്ന് കേസുമായി റിയയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ റിയയെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയെയും സുശാന്ത് സിംഗിന്റെ മാനേജർ സാമുവൽ മിറാൻഡയെയും കഴിഞ്ഞ ദിവസം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കുടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. റിയയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചനകൾ.

 ബിനീഷ് കൊടിയേരിക്ക് കുരുക്ക് മുറുകുന്നു: സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് പരാതി ബിനീഷ് കൊടിയേരിക്ക് കുരുക്ക് മുറുകുന്നു: സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് പരാതി

 വാങ്ങിയതിനും വിറ്റതിനും തെളിവ്?

വാങ്ങിയതിനും വിറ്റതിനും തെളിവ്?

മയക്കുമരുന്ന് ഉപയോഗത്തിൽ ബോളിവുഡ് നടി റിയ ചക്രവർത്തിയ്ക്ക് പങ്കുണ്ടെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റിപ്പോർട്ട്. നടി മയക്കുമരുന്ന് വാങ്ങുകയും വിൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് നടിയുടെ വാട്സ്ആപ്പ് ചാറ്റ് പരിശോധിച്ചതോടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വ്യക്തമാക്കിയിട്ടുള്ളത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച റിയയുടെ വീട് എൻസിബി ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തിരുന്നു. വാട്സ്ആപ്പ് ചാറ്റുകൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ റിയയ്കക്ക് മയക്കുമരുന്ന് വിൽപ്പനയിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് എൻസിബി എത്തിയിട്ടുള്ളത്. റിയയ്ക്കും മറ്റുള്ളവർക്കും ഗൂഢാലോചന, മയക്കുമരുന്ന് കൈവശം വെക്കൽ, വിൽപ്പന, ഉപഭോഗം, മയക്കുമരുന്ന് കടത്ത് എന്നിവ പ്രഥമ ദൃഷ്ട്യാ എൻഡിപിഎസ് ആക്ട് പ്രകാരം കുറ്റകരമാണെന്നാണ് എൻസിബി ചൂണ്ടിക്കാണിക്കുന്നത്.

 റിയയുടെ സഹോദരൻ അറസ്റ്റിൽ

റിയയുടെ സഹോദരൻ അറസ്റ്റിൽ


റിയ ചക്രവർത്തിയുടെ വീട്ടിൽ നടന്ന റെയ്ഡിന് ശേഷം റിയയുടെ സഹോദരൻ ഷോവികിനെയും സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയേയും ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. തുടർന്ന് രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച മുംബൈയിലെ മജിസ്ട്രേറ്റ് കോടതിയ്ക്ക് മുംബാകെ ഹാജരാക്കിയ ഇരുവരെയും നാല് ദിവസത്തേക്ക് എൻസിബി കസ്റ്റഡിയിൽ വിട്ടയച്ചിട്ടുണ്ട്. മയക്കുമരുന്ന് ഡീലറായ കൈസാൻ ഇബ്രാഹിമിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയ്ക്കുകയും ചെയ്തിട്ടുണ്ട്. മുംബൈയിലെ ഒരു ഹോട്ടലിൽ പിആർ എക്സിക്യൂട്ടീവ് ആയി ജോലി നോക്കിവരികയായിരുന്നു കൈസാൻ. ഷോവിക്ക് വഴി സുഹൃത്തുക്കൾക്ക് ഇയാൾ മയക്കുമരുന്ന് നൽകുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
Sushanth Singh Rajput Case: NCB records first arrest
കുറ്റസമ്മതം നടത്തി

കുറ്റസമ്മതം നടത്തി


അറസ്റ്റിലായ ഷോവിക് ചക്രവർത്തി, സാമുവൽ മിറാൻഡ എന്നിവരെ ഇതുവരെയും മരുന്ന് പരിശോധനക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റിയ ചക്രവർത്തിയുടെ നിർദേശ പ്രകാരം മയക്കുമരുന്ന് വാങ്ങാറുള്ളതായി ഷോവിക്കും സാമുവൽ മിറാൻഡയും ചോദ്യം ചെയ്യലിനിടെ കുറ്റസമ്മതം നടത്തിയിരുന്നു. സുശാന്ത് സിംഗ് രാജ്പുത്തിന് വേണ്ടി മാത്രമല്ല ബോളിവുഡിലെ മറ്റ് താരങ്ങൾക്ക് വേണ്ടിയും മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നുവെന്നും ഇരുവരും സമ്മതിച്ചിട്ടുണ്ട്.

സ്ക്രീൻഷോട്ട് പുറത്ത്

സ്ക്രീൻഷോട്ട് പുറത്ത്


സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്നതിനിടെയാണ് റിയ ചക്രവർത്തിയുടെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവരുന്നത്. ഇതോടെയാണ് മയക്കുമരുന്ന് കേസ് സംബന്ധിച്ച കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റിയ ചക്രവർത്തി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്. റിയയുടെ ജയ സാഹ, ശ്രുതി മോദി, ഗൌരവ് ആര്യ, സാമുവൽ മിറാൻഡ, എന്നിവരുമായി മയക്കുമരുന്ന് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ടത്.

 ഡിജിറ്റൽ രേഖകൾ

ഡിജിറ്റൽ രേഖകൾ


സുശാന്ത് സിംഗ് രാജ്പുത്തിന് വേണ്ടി ബഡ്ഡ് എന്ന ലഹരിമരുന്ന് സംഘടിപ്പിട്ട് നൽകിയിരുന്നതായി സാമുൽ മിറാൻഡ വെളിപ്പെടുത്തിയിട്ടുണ്ട്. എൻസിബി ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള 12 സാമ്പത്തിക ഇടപാടുകൾക്ക് പുറമേ ഡിജിറ്റൽ രേഖകളും എൻസിബി അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അഞ്ച് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

English summary
NCB Report says Bollywood Actor Rhea Chakraborty bought and sold drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X