കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയ ബോളിവുഡിലെ ഉന്നതരെ ലഹരി റാക്കറ്റുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി: എൻസിബി കോടതിയിൽ

Google Oneindia Malayalam News

മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തിയെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. ബോളിവുഡിലെ ലഹരിമരുന്ന് മാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണെന്നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ബോംബൈ ഹൈക്കോടതിയിൽ അറിയിച്ചത്.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ; സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം, സോഷ്യല്‍മീഡിയ നിരീക്ഷിക്കുംബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ; സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം, സോഷ്യല്‍മീഡിയ നിരീക്ഷിക്കും

എല്ലാം അറിഞ്ഞിരുന്നു

എല്ലാം അറിഞ്ഞിരുന്നു

സുശാന്ത് സിംഗ് രാജ്പുത്ത് ലഹരിമരുന്ന് ഉപയോഗിക്കുന്ന കാര്യം റിയയ്ക്ക് അറിയാമായിരുന്നുവെന്നും എൻസിബി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കുന്നതിനൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് സുശാന്തിന് അനുകൂലമായ സാഹചര്യം ഒരുക്കിയെന്നും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വ്യക്തമാക്കിയിരുന്നു. റിയചക്രവർത്തിയുടെ ജാമ്യാപേക്ഷയുടെ എതിർത്തുകൊണ്ട് ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

ചാറ്റിലെ വിവരങ്ങൾ

ചാറ്റിലെ വിവരങ്ങൾ


സുശാന്ത് സിംഗ് രാജ്പുത്തിന് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നത് റിയ ചക്രവർത്തി ആയിരുന്നു. റിയ മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതിനും കൈമാറിയതിനും തങ്ങളുടെ പക്കൽ തെളിവുകളുണ്ടെന്നും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. എൻസിബി മേഖലാ ഡയറക്ടർ സമീർ വാങ്കഡെയാണ് ഇക്കാര്യം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. റിയ ചക്രവർത്തിയുടെ ലഹരിമരുന്നുമായി ബന്ധപ്പെട്ട ചാറ്റിലെ എല്ലാ വിവരങ്ങളും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ശേഖരിച്ചിട്ടുണ്ട്.

 തെളിവുകൾ ഉണ്ടെന്ന്

തെളിവുകൾ ഉണ്ടെന്ന്


റിയ ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധം പുലർത്തിയതിന്റെയും ലഹരി മരുന്ന് വാങ്ങിയതിന്റെയും ഡിജിറ്റൽ തെളിവുകളുണ്ടെന്നും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡുകൾ വഴിയും ഇ പേയ്മെന്റ് വഴിയും പണം നൽകിവന്നിരുന്നതായും എൻസിബി കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ ഇതിനകം അറസ്റ്റിലായ അനൂജ് കേശ് വാനി എന്നയാളുമായി റിയ ചക്രവർത്തിയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും എൻസിബി ചൂണ്ടിക്കാണിക്കുന്നു.

വീണ്ടും വിളിപ്പിക്കും

വീണ്ടും വിളിപ്പിക്കും

ലഹരി ഇടപാടുമായി ബന്ധമുള്ള അഭിനേതാക്കൾ- നിർമാതാക്കൾ എന്നിവരുൾപ്പെടെയുള്ള ഏഴ് പേരുടെ പട്ടിക കഴിഞ്ഞ ദിവസം എൻസിബി തയ്യാറാക്കിയിരുന്നു. ദീപിക പദുക്കോൺ, രാകുൽ പ്രീത് സിംഗ്, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെ ഇവരെയും ചോദ്യം ചെയ്യുന്നതിനായി സമൻസ് അയച്ചേക്കുമെന്നാണ് വിവരം. ഇതിന് പുറമേ നാല് നടിമാരുടെയും ഫോൺ പിടിച്ചെടുത്ത സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും സാധ്യതയുണ്ട്.

Recommended Video

cmsvideo
Rhea chakrabarthy's tshirt goes viral | Oneindia Malayalam
 എൻസിബിക്ക് വിമർശനം

എൻസിബിക്ക് വിമർശനം


സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിലെ അതൃപ്തി രേഖപ്പെടുത്തി നേരത്തെ അഭിഭാഷകൻ വികാസ് സിംഗ് രംഗത്തെത്തിയിരുന്നു. എൻസിബിയുടെ അന്വേഷണം മുംബൈ പോലീസിന്റെ കേസന്വേഷണത്തിന്റെ അതേ ദിശയിലാണ് പോകുന്നതെന്നും വലിയവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത് ജനശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

English summary
Rhea Chakraborty is an active member of the drug syndicate: NCB says in Bombay high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X