താടിവെച്ച മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് എന്‍സിസിയില്‍ വിലക്ക്?
തലക്കെട്ട് മാത്രം വായിച്ച്, നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയല്ലേ ഇതും ഇതിനപ്പുറം സംഭവിക്കും എന്ന് ചിന്തിക്കാന്‍ അടിക്കാന്‍ വരട്ടെ, ഇത് രണ്ട് വര്‍ഷം പഴക്കമുള്ള വാര്‍ത്തയാണ്. രണ്ട് വര്‍ഷം മുമ്പ്, താടി വെച്ചതിന്റെ പേരില്‍ മുസ്ലിം യുവാക്കളെ വിലക്കിയ എന്‍ സി സിയുടെ ഡയറക്ടര്‍ ജനറലിന് നോട്ടീസ് അയച്ചതാണ് പുതിയ വാര്‍ത്ത. ആന്ധ്ര പ്രദേശിലെ ന്യൂനപക്ഷ കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ആന്ധ്രപ്രദേശിലെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് രണ്ട് മുസ്ലിം വിദ്യാര്‍ഥികളെ എന്‍ സി സി വിലക്കിയത്. താടിവെച്ച് ക്യാംപിനെത്തിയതിനെ തുടര്‍ന്നായിരുന്നു വിലക്ക്. ഒരു സംഭവത്തില്‍ അന്‍വര്‍ ഉല് ഉലൂം കോളേജിലെ വിദ്യാര്‍ഥിയുടെ പിതാവും, മറ്റൊരു സംഭവത്തില്‍ ഹെല്പ് ഹൈദരാബാദ് എന്ന എന്‍ ജി ഒയുമാണ് കമ്മീഷന് മുന്നില്‍ പരാതിയുമായി എത്തിയക്.

താടിവെച്ച് ക്യാംപിനെത്തിയ വിദ്യാര്‍ഥിയോട് തിരിച്ചുപോയി ക്ലീന്‍ ഷേവ് ചെയ്ത് വരാനായിരുന്നു നിര്‍ദേശിച്ചത്. ചോദ്യം ചെയ്തപ്പോഴാണ് എന്‍ സി സി ഡയറക്ടറേറ്റ് ജനറലിന്റെ സര്‍ക്കുലര്‍ കാണിച്ചത്. സിഖ് കാര്‍ ഒഴികെയുള്ള കേഡറ്റുകള്‍ താടിവെക്കുന്നത് നിരോധിച്ചുകൊണ്ടായിരുന്നു സര്‍ക്കുലര്‍. സംഭവം വിവാദമായതോടെ കുട്ടികളുടെ രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് ഒതുക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. ഒരു കുട്ടിയുടെ പിതാവ് മാത്രമാണ് പരാതിയുമായി പിന്നീട് രംഗത്ത് വന്നത്.
സമാനമായ ഒരു സംഭവം 2013 ല്‍ കര്‍ണാടകയിലും ഉണ്ടായിരുന്നു. ബെംഗളൂരുവിലുള്ള അല്‍ അമീന് കോളേജിലാണ് താടി വെച്ച് പരീക്ഷയ്ക്കെത്തിയ മുസ്ലിം വിദ്യാര്‍ഥികളെ വിലക്കിയത്. ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവരെ പരീക്ഷ എഴുതാന്‍ സമ്മതിച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications