കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താടിവെച്ച മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് എന്‍സിസിയില്‍ വിലക്ക്?

  • By Muralidharan
Google Oneindia Malayalam News

തലക്കെട്ട് മാത്രം വായിച്ച്, നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയല്ലേ ഇതും ഇതിനപ്പുറം സംഭവിക്കും എന്ന് ചിന്തിക്കാന്‍ അടിക്കാന്‍ വരട്ടെ, ഇത് രണ്ട് വര്‍ഷം പഴക്കമുള്ള വാര്‍ത്തയാണ്. രണ്ട് വര്‍ഷം മുമ്പ്, താടി വെച്ചതിന്റെ പേരില്‍ മുസ്ലിം യുവാക്കളെ വിലക്കിയ എന്‍ സി സിയുടെ ഡയറക്ടര്‍ ജനറലിന് നോട്ടീസ് അയച്ചതാണ് പുതിയ വാര്‍ത്ത. ആന്ധ്ര പ്രദേശിലെ ന്യൂനപക്ഷ കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ആന്ധ്രപ്രദേശിലെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് രണ്ട് മുസ്ലിം വിദ്യാര്‍ഥികളെ എന്‍ സി സി വിലക്കിയത്. താടിവെച്ച് ക്യാംപിനെത്തിയതിനെ തുടര്‍ന്നായിരുന്നു വിലക്ക്. ഒരു സംഭവത്തില്‍ അന്‍വര്‍ ഉല്‍ ഉലൂം കോളേജിലെ വിദ്യാര്‍ഥിയുടെ പിതാവും, മറ്റൊരു സംഭവത്തില്‍ ഹെല്‍പ് ഹൈദരാബാദ് എന്ന എന്‍ ജി ഒയുമാണ് കമ്മീഷന് മുന്നില്‍ പരാതിയുമായി എത്തിയക്.

ncc

താടിവെച്ച് ക്യാംപിനെത്തിയ വിദ്യാര്‍ഥിയോട് തിരിച്ചുപോയി ക്ലീന്‍ ഷേവ് ചെയ്ത് വരാനായിരുന്നു നിര്‍ദേശിച്ചത്. ചോദ്യം ചെയ്തപ്പോഴാണ് എന്‍ സി സി ഡയറക്ടറേറ്റ് ജനറലിന്റെ സര്‍ക്കുലര്‍ കാണിച്ചത്. സിഖ് കാര്‍ ഒഴികെയുള്ള കേഡറ്റുകള്‍ താടിവെക്കുന്നത് നിരോധിച്ചുകൊണ്ടായിരുന്നു സര്‍ക്കുലര്‍. സംഭവം വിവാദമായതോടെ കുട്ടികളുടെ രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് ഒതുക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. ഒരു കുട്ടിയുടെ പിതാവ് മാത്രമാണ് പരാതിയുമായി പിന്നീട് രംഗത്ത് വന്നത്.

സമാനമായ ഒരു സംഭവം 2013 ല്‍ കര്‍ണാടകയിലും ഉണ്ടായിരുന്നു. ബെംഗളൂരുവിലുള്ള അല്‍ അമീന്‍ കോളേജിലാണ് താടി വെച്ച് പരീക്ഷയ്‌ക്കെത്തിയ മുസ്ലിം വിദ്യാര്‍ഥികളെ വിലക്കിയത്. ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവരെ പരീക്ഷ എഴുതാന്‍ സമ്മതിച്ചത്.

English summary
Minorities Commission issuing notices to the Director-General of NCC seeking explanation on a circular issued two years ago which had forbidden cadets from growing beard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X