കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈത്യകാലം ആശങ്കാജനകം: ദില്ലയിൽ ദിവസേനയുള്ള കൊവിഡ് കേസുകൾ 15000 ലേക്ക് ഉയരുമെന്ന് റിപ്പോർട്ട്!!

Google Oneindia Malayalam News

ദില്ലി: ശൈത്യകാലത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുമെന്ന് റിപ്പോർട്ട്. ശൈത്യകാലം ആരംഭിക്കുന്നതോടെ ദില്ലിയിൽ പ്രതിദിനം 15000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥിതി ഉണ്ടാകുമെന്നും ഇതിനായി ഒരുങ്ങിയിരിക്കണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ശൈത്യകാലവുമായി ബന്ധപ്പെട്ട് വരുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർധിക്കുമെന്നും പുറത്തുനിന്നുള്ള രോഗികളുടെ വരവ് വർധിക്കുമെന്നും, ഉത്സ കാലം കണക്കിലെടുത്ത് പ്രതിദിനം 15000 കേസുകൾ കൈകാര്യം ചെയ്യാവുന്ന തരത്തിലേക്ക് സജ്ജജരായിരിക്കേണ്ടതുണ്ടെന്നുമാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.

പാകിസ്താന് ചൈനയുടെ സൈനിക സഹായം, ഇന്ത്യയെ ലക്ഷ്യമിട്ട്, പാകധീന കശ്മീരില്‍ സംഭവിക്കുന്നത് ഇതാണ്!!പാകിസ്താന് ചൈനയുടെ സൈനിക സഹായം, ഇന്ത്യയെ ലക്ഷ്യമിട്ട്, പാകധീന കശ്മീരില്‍ സംഭവിക്കുന്നത് ഇതാണ്!!

നീതി ആയോഗ് അംഗം ഡോ. വികെ പോളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റ മാർഗ്ഗനിർദേശങ്ങൾ അനുസരിച്ചാണ് പഠനം നടന്നിട്ടുള്ളത്. ഇതിൽ അഞ്ചിലൊരു ശതമാനം രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് നിർദേശം. ഇതിൽ മിതമായ രീതിയിൽ രോഗം ബാധിച്ചവരും കഠിനമായ രോഗലക്ഷണങ്ങളുള്ളവരും ഉണ്ടായേക്കാമെന്നും പറയുന്നുണ്ട്.

1585205160

കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങളിൽ ദില്ലിയിൽ കൊവിഡ് മൂലമുള്ള മരണനിരക്ക് 1.9 ശതമാനത്തിലെത്തുമെന്നാണ് പറയുന്നത്. ഇത് ദേശീയ ശരാശരിയെക്കാൾ അധികമാണ്. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മരണസംഖ്യ കുറയ്ക്കുകയാണ്.

Recommended Video

cmsvideo
setback for Russia over vaccine production in India | Oneindia Malayalam

ദില്ലി സർക്കാരിന് എൻസിഡിസി സമർപ്പിച്ച റിപ്പോർട്ടിൽ ആശങ്കയുയർത്തുന്ന മൂന്ന് കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ശീതകാല മാസങ്ങളിൽ ആരോഗ്യമേഖലയ്ക്ക് അമിത സമ്മർദ്ദമുണ്ടാകും. ശീതകാലത്ത് ശ്വാസകോശ പ്രശ്നങ്ങൾ വർധിക്കും. ഇതിന് പുറമേ ഉത്സവകാലത്ത് വലിയ ചടങ്ങുകൾ സംഘടിപ്പിക്കുന്നതും രോഗവ്യാപനം വർധിക്കാൻ ഇടയാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

English summary
NCDC alert to Delhi over Covid spread during winter, may touches to 15000 cases per day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X