പ്രസ്സിൽ നിന്ന് 35 കോടിയുടെ വ്യാജ എൻസിആർടി പുസ്തകം അച്ചടിച്ചു: ബിജെപി നേതാവിന്റെ മകനെതിരെ എഫ്ഐആർ
ലഖ്നൊ: വ്യാജ എൻസിആർടി പുസ്തകങ്ങൾ അച്ചടിച്ച സംഭവത്തിൽ ബിജെപി നേതാവിന്റെ മകനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തുു. ഉത്തർപ്രദേശിലെ ബിജെപി നേതാവ് സഞ്ജീവ് ഗുപ്തയുടെ മകൻ സച്ചിൻ ഗുപ്തയ്ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കേസിൽ 12 പേരാണ് ഇതിനകം അറസ്റ്റിലായിട്ടുള്ളത്. സച്ചിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. യുപി പോലീസും സംസ്ഥാനത്തെ പ്രത്യേക ദൌത്യസേനയും ചേർന്നാണ് അഴിമതി പുറത്തുകൊണ്ടുവന്നിട്ടുള്ളത്. 35 കോടി രൂപ വിലവരുന്ന പുസ്തകങ്ങളാണ് നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള പ്രസിൽ നിന്ന് അച്ചടിച്ചിട്ടുള്ളത്.













Click it and Unblock the Notifications