കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കും.. സൂചന നല്‍കി സുഷീല്‍ കുമാര്‍ ഷിന്‍ഡെ

Google Oneindia Malayalam News

ദില്ലി: ശരദ് പവാറിന്‍റെ നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) യും കോണ്‍ഗ്രസും ഭാവിയില്‍ ലയിക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഷീല്‍ കുമാര്‍ ഷിന്‍ഡെ. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യത്തില്‍ കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ലേങ്കിലും താനും ശരദ് പവാറും കോണ്‍ഗ്രസ് എന്ന ഒരേ വൃക്ഷത്തിന് കീഴില്‍ വളര്‍ന്നവരാണെന്നും ഷിന്‍ഡെ പറഞ്ഞു.സോലാപൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഷിന്‍ഡെ.

sushil-shinde

എന്‍സിപിയും കോണ്‍ഗ്രസും ഇപ്പോള്‍ രണ്ട് വ്യത്യസ്ത പാര്‍ട്ടികള്‍ ആണെങ്കില്‍ കൂടി ഇരു പാര്‍ട്ടികളും ഭാവിയില്‍ ഒന്നിക്കും. കാരണം അവരും ക്ഷീണിതരാണ്. ഞങ്ങളും ക്ഷീണിതരാണ്, കൂടുതല്‍ വിശദമാക്കാതെ ഷിന്‍ഡെ പറഞ്ഞു. ശരത് പവാറിനേക്കാള്‍ എട്ട് വയസ് കുറവാണെന്നും രണ്ട് പേരും തങ്ങളുടെ 70 കളില്‍ ആണെന്നും ഷിന്‍ഡെ പറഞ്ഞു.

ഞങ്ങള്‍ ഒരേ മരത്തിന് കീഴില്‍ വളര്‍ന്നവരാണ്. ഞങ്ങള്‍ കോണ്‍ഗ്രസ് എന്ന അമ്മയുടെ മടിയില്‍ കിടന്നാണ് വളര്‍ന്നത്. ഇന്ദിരാഗാന്ധിയുടേയും
യശ്വന്ത്‌റാവു ചവാന്റെയും നേതൃത്വത്തിന് കീഴിലാണ് ഞങ്ങള്‍ മുന്നേറിയതെന്നും ഷിന്‍ഡെ പറഞ്ഞു. അതുകൊണ്ടാണ് ഇന്ന് ഞങ്ങള്‍ പശ്ചാത്തപിക്കുന്നത്. അദ്ദേഹത്തിന് ഇതേ വികാരമാണ്. ഏക വ്യത്യാസം എന്താണെന്ന് വെച്ചാല്‍ പവാര്‍ അത് പരസ്യമായി പ്രകടിപ്പിക്കുകയില്ല. എന്നാല്‍ സമയം വരുമ്പോള്‍ അദ്ദേഹം അതിനെക്കുറിച്ച് തുറന്ന് പറയുമെന്നും ഷിന്‍ഡെ പറഞ്ഞു.

6 അല്ല പൊന്നാമറ്റത്തെ മറ്റ് 2 മരണത്തിലും ജോളിക്ക് പങ്ക്? ദുരൂഹത.. ജോളിക്ക് 3 മൊബൈലെന്ന് ഷാജു6 അല്ല പൊന്നാമറ്റത്തെ മറ്റ് 2 മരണത്തിലും ജോളിക്ക് പങ്ക്? ദുരൂഹത.. ജോളിക്ക് 3 മൊബൈലെന്ന് ഷാജു

കൂട്ടക്കൊലയില്‍ മന്ത്രവാദിനിക്കും പങ്ക്?തറവാടിന് ദോഷം..3 പേര്‍ കൂടി മരിക്കുമെന്നും ജോളി പറഞ്ഞുവെന്ന്

കശ്മീര്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും; നേതാക്കള്‍ തടവില്‍ കഴിയുമ്പോള്‍ തിരഞ്ഞെടുപ്പോ?

English summary
NCP and Congress will join in future says Sushil Kumar Shinde
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X