കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഗാര്‍ പരിഷത്ത് കേസില്‍ സമാന്തര അന്വേഷണം വേണമെന്ന് എന്‍സിപി, ഉദ്ധവിന് കുരുക്കിട്ട് പവാര്‍!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന സഖ്യത്തില്‍ വിള്ളല്‍ ശക്തമാകുന്നു. എല്‍ഗാര്‍ പരിഷത്ത് കേസ് എന്‍ഐഎയ്ക്ക് കൈമാറിയ സംഭവത്തില്‍ സമാന്തര അന്വേഷണം വേണമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എന്‍സിപി. ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ നേരത്തെ ശരത് പവാറും കോണ്‍ഗ്രസും ശക്തമായി വിയോജിപ്പ് അറിയിച്ചിരുന്നു. ഉദ്ധവ് മുഖ്യമന്ത്രിയാണെങ്കിലും ഇത്തരം കാര്യങ്ങള്‍ സഖ്യത്തെ അറിയിക്കേണ്ട ബാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

1

അതേസമയം എന്‍ഐഎ നിയമപ്രകാരം സംസ്ഥാനത്തിനും ഈ കേസില്‍ അന്വേഷണം നടത്താമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. എന്‍സിപി ഇതിനായി അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ധവിന്റെ തീരുമാനത്തില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ സെക്ഷന്‍ 10 പ്രകാരം ഏത് സംസ്ഥാനത്തിനും കൈമാറിയ കേസില്‍ സമാന്തര അന്വേഷണം നടത്താമെന്നും മാലിക് പറഞ്ഞു.

ആഭ്യന്തര മന്ത്രിയോട് സംസ്ഥാനത്തിന്റെ അധികാരം ഉപയോഗിക്കാന്‍ ശരത് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട് മാലിക് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കും. സുപ്രീം കോടതി കേസില്‍ വിദഗ്ധ അന്വേഷണം വേണമെന്ന് പറഞ്ഞിരുന്നുവെന്ന് മാലിക് പറഞ്ഞു. ഈ കേസില്‍ ആക്ടിവിസ്റ്റുകള്‍ക്കെതിരെ കേസെടുത്തത്് തെറ്റായ നടപടിയാണെന്ന് പവാര്‍ പറഞ്ഞിരുന്നു. നേരത്തെയുള്ള മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് കത്തുകള്‍ അയച്ചതാണെന്നും നവാബ് മാലിക് പറഞ്ഞു.

എസ്‌ഐടിയെ നിയമിക്കുന്നതിനായി നിയമോപദേശം തേടാനാണ് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ തീരുമാനം. ഉദ്ധവിനെ ഇകകാര്യം അറിയിക്കും. അതേസമയം എല്‍ഗാര്‍ പരിഷത്തിലെ ചടങ്ങിന് ശേഷം ഈ മേഖലയില്‍ വ്യാപക അക്രമമുണ്ടായെന്നാണ്് നേരത്തെയുള്ള പോലീസ് റിപ്പോര്‍ട്ട്. പ്രതികളായ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.

രണ്ട് വര്‍ഷം 8 തിരഞ്ഞെടുപ്പുകള്‍.... ഇനി ബിജെപിക്ക് സുവര്‍ണകാലം, മുന്‍തൂക്കം ഈ സംസ്ഥാനങ്ങളില്‍രണ്ട് വര്‍ഷം 8 തിരഞ്ഞെടുപ്പുകള്‍.... ഇനി ബിജെപിക്ക് സുവര്‍ണകാലം, മുന്‍തൂക്കം ഈ സംസ്ഥാനങ്ങളില്‍

English summary
ncp announces parallel probe into elgar parishad case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X