കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ക്കര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല... എന്തിനാണ് ഇങ്ങനെയൊരു വിവാദം, കോണ്‍ഗ്രസിനെതിരെ എന്‍സിപി

Google Oneindia Malayalam News

മുംബൈ: വീരസവര്‍ക്കര്‍ സ്വവര്‍ഗാനുരാഗിയാണെന്ന കോണ്‍ഗ്രസ് ബുക്ക്‌ലെറ്റിനെതിരെ എന്‍സിപി രംഗത്ത്. സവര്‍ക്കര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തുന്നത് തീര്‍ത്തും തെറ്റാണെന്നും എന്‍സിപി വക്തമാവ് നവാബ് മാലിക്ക് പറഞ്ഞു. ബുക്ക്‌ലെറ്റ് പിന്‍വലിക്കണം. സവര്‍ക്കറുമായി കോണ്‍ഗ്രസിന് ആശയപരമായ വ്യത്യാസങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇത്തരം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ജീവിച്ചിരിപ്പില്ലാത്ത ഒരാള്‍ക്കെതിരെ നടത്തുന്നത് തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

1

അതേസമയം ശിവസേനയും സേവാദളിന്റെ ബുക്ക്‌ലെറ്റിനെതിരെ രംഗത്ത് വന്നിരുന്നു. വീരസവര്‍ക്കര്‍ മഹാനായ വ്യക്തിയാണെന്നും, എല്ലാ കാലത്തും അതങ്ങനെ തന്നെയായിരിക്കുമെന്ന് ശിവസേന വക്തമാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഒരു പറ്റം ആളുകള്‍ അദ്ദേഹത്തിനെതിരെ പലകാര്യങ്ങളും പറയുന്നു. അവരുടെ മനസ്സിലെ അഴുക്കാണ് ഇത് കാണിക്കുന്നതെന്നും റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഉദ്ധവ് താക്കറെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഉദ്ധവ് താക്കറെയ്ക്ക് ബുക്ക്‌ലെറ്റ് നിരോധിക്കാന്‍ ധൈര്യമുണ്ടോ എന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് ചോദിച്ചു. ബുക്ക്‌ലെറ്റിനെ കാര്യങ്ങളെ അപലപിക്കുന്നു. ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ ആദ്യം പ്രതികരിക്കുന്ന വ്യക്തിയായിരുന്നു ബാല്‍ താക്കറെ. എന്നാല്‍ ഇന്ന് ആര്‍ക്കും അത്തരമൊരു പ്രതീക്ഷയില്ല. എന്നാല്‍ ബുക്ക്‌ലെറ്റ് നിരോധിക്കാന്‍ ഉദ്ധവ് ധൈര്യം കാണിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്. നിരന്തരം സവര്‍ക്കറെ അപമാനിക്കുന്ന കോണ്‍ഗ്രസുമായി അധികാരം പങ്കിടണോ എന്ന് ഉദ്ധവാണ് തീരുമാനിക്കേണ്ടതെന്നും ഫട്‌നാവിസ് പറഞ്ഞു.

Recommended Video

cmsvideo
സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പിരന്ന് രക്ഷപ്പെട്ടെന്ന് രാഹുൽ ഗാന്ധി | Oneindia Malayalam

ബിജെപിയും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം വായിച്ചാല്‍ കോണ്‍ഗ്രസിന് സവര്‍ക്കറെ കുറിച്ച് കൂടുതലറിയാമെന്ന് ബിജെപി പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് കോണ്‍ഗ്രസ് ജ യിലില്‍ സുഖവാസത്തിലായിരുന്നു. അവര്‍ക്ക് ഒരടി പോലും കിട്ടിയിരുന്നില്ല. എന്നാല്‍ സവര്‍ക്കര്‍ കടുത്ത പീഡനങ്ങളാണ് സെല്ലുലാര്‍ ജയിലില്‍ ഏറ്റുവാങ്ങിയത്. ഗാന്ധി കുടുംബത്തെ കുറിച്ച് മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ എന്ന റുഷ്ദിയുടെ നോവലില്‍ കൃത്യമായി പറയുന്നുണ്ടെന്ന് ബിജെപി വക്തമാവ് സുധാന്‍ഷു ത്രിവേദി പറഞ്ഞു.

മോദിക്ക് മുമ്പില്‍ യെഡിയൂരപ്പയുടെ അപേക്ഷ, ബിജെപി കുരുക്കില്‍, മറുപടിയുമായി പ്രതിപക്ഷം!!മോദിക്ക് മുമ്പില്‍ യെഡിയൂരപ്പയുടെ അപേക്ഷ, ബിജെപി കുരുക്കില്‍, മറുപടിയുമായി പ്രതിപക്ഷം!!

English summary
ncp asks congress to withdraw booklet about savarkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X