കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപിയുടെ സീറ്റ് കുറച്ചത് ബിജെപിയല്ല.... ആ പാര്‍ട്ടിയാണ്, തുറന്ന് പറഞ്ഞ് ശരത് പവാര്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള പോരാട്ടം സജീവമായി നടക്കുന്നതിനിടെ വീഴ്ച്ചകള്‍ തുറന്ന് പറഞ്ഞ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. വിജയസാധ്യത ഉണ്ടായിരുന്ന മണ്ഡലങ്ങളില്‍ തോറ്റത് പ്രകാശ് അംബേദ്ക്കറുടെ വിബിഎ കാരണമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വോട്ട് ചോര്‍ന്നെന്ന് പവാര്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് വിശകലനം കൂടിയാണി പവാറില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിബിഎയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യം ശ്രമിച്ചിരുന്നു. എന്നാല്‍ പ്രകാശ് അംബേദ്ക്കര്‍ സീറ്റുകളുടെ കാര്യത്തില്‍ കടുംപിടുത്തം കാണിച്ചത് കൊണ്ട് സഖ്യം യാഥാര്‍ത്ഥ്യമായില്ല. നിരവധി മണ്ഡലങ്ങളില്‍ വിബിഎയും മജ്‌ലിസ് പാര്‍ട്ടിയും ചേര്‍ന്നാണ് സഖ്യത്തെ വീഴ്ത്തിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വോട്ടുകള്‍ ചോര്‍ന്നു

വോട്ടുകള്‍ ചോര്‍ന്നു

ബിജെപിയുടെ പോരാട്ടം കാരണമല്ല തങ്ങള്‍ക്ക് വോട്ട് നഷ്ടമായതെന്ന് ശരത് പവാര്‍ പറയുന്നു. പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ അഗാഡി വലിയ ശക്തിയായിരുന്നു. അവര്‍ ലക്ഷ്യമിട്ടത് ഞങ്ങളുടെ അതേ വോട്ടുബാങ്കിനെയാണ്. എന്‍സിപിയുടെ വോട്ടര്‍മാരില്‍ പലരും ഇത്തവണ വിബിഎയ്ക്കാണ് വോട്ട് ചെയ്തതെന്നും പവാര്‍ പറയുന്നു. നിരവധി മണ്ഡലങ്ങളില്‍ വിജയിക്കാവുന്ന അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ് എന്‍സിപി സഖ്യം. എന്നാല്‍ അതില്ലാതാക്കിയത് അംബേദ്ക്കറാണെന്നും പവാര്‍ പറയുന്നു.

നഷ്ടം ഇങ്ങനെ

നഷ്ടം ഇങ്ങനെ

20 സീറ്റിലധികം വിബിഎയും മജ്‌ലിസ് പാര്‍ട്ടിയും ചേര്‍ന്ന് കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് നഷ്ടമുണ്ടാക്കിയിരിക്കുകയാണ്. ഈ സീറ്റുകള്‍ നേടിയിരുന്നെങ്കില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിനുണ്ടാവുമായിരുന്നു. 118 സീറ്റുകളോളം സഖ്യത്തിന് ലഭിക്കുമായിരുന്നു. അങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ രൂപീകരണം കുറച്ച് കൂടി കടുപ്പമേറിയതാവുമായിരുന്നു. നേരത്തെ തന്നെ ബിജെപിയുടെ ബി ടീമാണ് വിബിഎ എന്ന് ആരോപണമുണ്ട്. ഇതിനെ സാധൂകരിക്കുന്ന പ്രകടനമാണ് അവര്‍ നടത്തിയത്.

നിര്‍ണായക മണ്ഡലങ്ങള്‍

നിര്‍ണായക മണ്ഡലങ്ങള്‍

നന്ദ്ഗാവ്, ചാന്ദിവലി, ഉല്‍ഹാസ നഗര്‍, പൂനെ കന്റോണ്‍മെന്റ്, ശിവാജി നഗര്‍, പൈതന്‍, എന്നീ മണ്ഡലങ്ങളില്‍ തോറ്റത് ഞെട്ടിപ്പിക്കുന്നതായിരുന്നു ഈ മണ്ഡലത്തില്‍ ഉറപ്പായും കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ നേരിയ മാര്‍ജിനില്‍ ഇതെല്ലാം നഷ്ടമായി. നന്ദ്ഗാവില്‍ 13637 വോട്ടുകള്‍ പിടിച്ച് വിബിഎ ശരിക്കും കോണ്‍ഗ്രസിനെ വീഴ്ത്തി. അവസാന കണക്കില്‍ കോണ്‍ഗ്രസിന്റെ തോല്‍വി ഈ വോട്ടിന്റെ മാര്‍ജിനിലായിരുന്നു. പത്ത് സീറ്റില്‍ വിബിഎ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

പവാര്‍ പറയുന്നത്

പവാര്‍ പറയുന്നത്

യുവാക്കള്‍, കര്‍ഷകര്‍, മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ എന്നിവയില്‍ നല്ലൊരു പങ്കിന്റെ വോട്ടും വിബിഎയ്ക്കാണ് ലഭിച്ചത്. ഈ മേഖലയില്‍ വളരെ നന്നായി എന്‍സിപി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കഠിനാധ്വാനമുണ്ടായിട്ടും കുറച്ച് മണ്ഡലങ്ങളില്‍ ജയിക്കാന്‍ സാധിക്കാത്തത് നിരാശയാണ്. വിബിഎ എന്‍സിപിയുടെ വോട്ടുബാങ്കില്‍ നിന്നുണ്ടായ പാര്‍ട്ടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദളിതുകളും മുസ്ലീങ്ങളും വിബിഎയെ പിന്തുണച്ചെന്ന് പവാര്‍ പറഞ്ഞു.

ഇനി അത് ആവര്‍ത്തിക്കില്ല

ഇനി അത് ആവര്‍ത്തിക്കില്ല

വിബിഎയിലേക്ക് വോട്ട് ചോര്‍ച്ച ഞങ്ങള്‍ അവസാനിപ്പിക്കും. നഷ്ടമായ മണ്ഡലങ്ങളിലാണ് ഇനി പ്രവര്‍ത്തനം ശക്തമാക്കുക. ഒരിക്കലും ഇനി അത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളും ദളിതുകളും പൂര്‍ണമായി വിബിഎയെ പിന്തുണയ്ക്കാതിരുന്നത് നല്ല കാര്യമാണ്. വിബിഎയ്‌ക്കൊപ്പം പോയ വോട്ട് ബാങ്കിനെ തിരിച്ചുകൊണ്ടുവരിക എന്റെ ലക്ഷ്യമാണ്. മുംബൈയിലും താനെയിലും തന്റെ പാര്‍ട്ടി ശക്തിപ്പെടുത്തണം. അതിനായുള്ള ശ്രമങ്ങളാണ് ഇനി ഉണ്ടാവുകയെന്നും പവാര്‍ പറഞ്ഞു.

 റാവത്ത് വിളിച്ചെന്ന് അജിത് പവാര്‍... സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയുടെ നീക്കങ്ങള്‍, മറുപടി ഇങ്ങനെ റാവത്ത് വിളിച്ചെന്ന് അജിത് പവാര്‍... സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയുടെ നീക്കങ്ങള്‍, മറുപടി ഇങ്ങനെ

English summary
ncp blame vba for vote lose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X