കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അറിയപ്പെടുന്നവര്‍ പ്രതികരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം'; സച്ചിന്‌ ഉപദേശവുമായി ശരത്‌ പവാര്‍

Google Oneindia Malayalam News

മുംബൈ: കര്‍ഷക സമരത്തെ പിന്തുണച്ചെത്തിയ വിദേശ താരങ്ങള്‍ക്കെതിരെ ട്വീറ്റ്‌ ചെയ്‌ത ക്രിക്കറ്റ്‌ ഇതിഹാസം സച്ചില്‍ ടെന്‍ഡുല്‍ക്കര്‍ക്ക്‌ ഉപദേശവുമായി എന്‍സിപി അധ്യക്ഷന്‍ ശരത്‌ പവാര്‍. അറിയപ്പെടുന്നവര്‍ മറ്റ്‌ മേഖലകളെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്‌മത പുലര്‍ത്തണമെന്ന്‌ ശരത്‌ പവാര്‍ പറഞ്ഞു.

കര്‍ഷക സമരത്തെ പിന്തുണച്ച്‌ അന്താരാഷ്ട്ര പോപ്‌ താരം റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ്‌ തുംബര്‍ഗ്‌ എന്നിവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പുറത്തു നിന്നുള്ളവര്‍ കാഴ്‌ച്ചക്കാരായി നിന്നാല്‍ മതിയെന്നും ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു സച്ചിന്‍ ഇതിനോട്‌ പ്രതികരിച്ചത്‌. അന്താരാഷ്ട്ര പ്രചാരണം പ്രിതിരോധിച്ചകൊണ്‌ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിലൂടെ നടത്തിയ കാമ്പയിന്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു സച്ചിന്റെ പ്രതികരണം.സച്ചിന്റെ പ്രതികരണത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്‌തു.

sardh pawar

'ഇന്ത്യന്‍ സെലിബ്രിറ്റികളുടെ നിലപാടിനോട്‌ പലരും രൂക്ഷമായി പ്രതികരിച്ചു. മറ്റേതെങ്കിലും മേഖലയെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന്‌ ഞാന്‍ സച്ചിനെ ഉപദേശിക്കുന്നു' ശരത്‌ പവാര്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ ഖാലിസ്ഥാന്‍ തീവ്രവാദികളാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ പവാര്‍ വിമര്‍ശിച്ചു. നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്ന കര്‍ഷകരാണ്‌ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്‌. അവരെ ഖാലിസ്ഥാനികളെന്നോ തീവ്രവാദികളെന്നോ വിളിക്കരുതെന്നും പവാര്‍ പറഞ്ഞു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

സച്ചിന്‌ ഉപദേശം നല്‍കിയ പവാറിന്‌ മറുപടിയുമായി ബിജെപി വാക്താവ്‌ മീനാക്ഷി ലേഖി രംഗത്തെത്തി.പവാറിന്റെ ഉപദേശം മിയഖലീഫ, റിഹാന,ഗ്രേറ്റ തുംബര്‍ഗ്‌ എന്നവര്‍ക്കും ലഭ്യമാക്കുമെന്ന്‌ തോന്നുവെന്ന്‌ മീനാക്ഷി ലേഖി പരിഹസിച്ചു.

English summary
NCP chief sharad pawar advise to sachin about sachin farmers protest tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X