കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ബിജെപി ശക്തിപ്പെടുന്നു; എന്‍സിപി നേതാക്കള്‍ കൂട്ടത്തോളം കളംമാറി, കൂടെ മറ്റുള്ളവരും

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി ശക്തിപ്പെടുന്നു. വിവിധ പാര്‍ട്ടികളില്‍ നിന്ന് ഒട്ടേറെ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. എന്‍സിപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

Bjp

എന്‍സിപി സംസ്ഥാന ഉപാധ്യക്ഷന്‍ കൃഷന്‍ കുമാര്‍ ദിന്‍ഗ്ര, പാര്‍ട്ടി പട്ടിക ജാതി-പിന്നാക്ക വിഭാഗം രത്തന്‍ ഛന്ദ്, സംസ്ഥാന ഖജാഞ്ചി ദിവാന്‍ ഛന്ദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി വേദ് രാജ് ഭാരതി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ജനറല്‍ സെക്രട്ടറി അശോക് കൗള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പാര്‍ട്ടി ആസ്ഥാനത്തെ ചടങ്ങിലായിരുന്നു അംഗത്വമെടുക്കല്‍.

ഇറാന് ഫ്രാന്‍സിന്റെ വക 1500 കോടി ഡോളര്‍; പ്രശ്‌നപരിഹാരത്തിന് നീക്കം, അമേരിക്ക ഒറ്റപ്പെട്ടുഇറാന് ഫ്രാന്‍സിന്റെ വക 1500 കോടി ഡോളര്‍; പ്രശ്‌നപരിഹാരത്തിന് നീക്കം, അമേരിക്ക ഒറ്റപ്പെട്ടു

പിഡിപി നേതാവ് സുരീന്ദര്‍ ഖജൂരിയ, ആസിഫ് ഗില്‍ നേതൃതം നല്‍കുന്ന വാല്‍മീകി സമാജിലെ നേതാക്കള്‍, മുന്‍ സൈനികന്‍ തിലക് രാജ്, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നുവെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കശ്മീരിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസം വര്‍ധിപ്പിച്ചുവെന്ന് അശോക് കൗള്‍ പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും സേവിക്കലാണ് അധികാരമെന്ന് ബിജെപി തെളിയിക്കുകയാണെന്നും അശോക് കൗള്‍ പറഞ്ഞു.

ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയത്. കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയാണ് ചെയ്തത്. കശ്മീര്‍, ലഡാക്ക് എന്നിങ്ങനെയാണ് രണ്ട് പ്രദേശങ്ങള്‍. കശ്മീരില്‍ നിയമസഭയുണ്ടാകും. ലഡാക്കില്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലാകും.

English summary
NCP Kashmir Vice President, Several Others Join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X