കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരക്കിട്ട് അജിത് പവാറിന്റെ രാജി: രാജി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ്... രഹസ്യനീക്കം...

Google Oneindia Malayalam News

മുംബൈ: മുതിർന്ന എൻസിപി നേതാവ് അജിത് പവാർ എംഎൽഎ എംഎൽഎ സ്ഥാനം രാജിവെച്ചു. മുൻ ഉപമുഖ്യമന്ത്രിയിൽ നിന്ന് രാജി സ്വീകരിച്ചതായി മഹാരാഷ്ട്ര അസംബ്ലി സ്പീക്കർ ഹരിബാബു ബാഗഡെ വ്യക്തമാക്കി. എൻസിപി തലവൻ ശരദ് പവാറിന്റെ മരുമകനായ അജിത് പവാറിനെതിരെയും മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു. വെള്ളിയാഴ്ചയാണ് അജിത് പവാർ രാജി സമർപ്പിച്ചത്. എന്നാൽ രാജിക്ക് പിന്നിലുള്ള കാരണം രാജിക്കത്തിലും പരാമർശിച്ചിട്ടില്ല.

ഇളയ ദളപതിയുടെ പ്രസംഗം ക്ലിക്കായി.... അണ്ണാ ഡിഎംകെ നേതാവ് അറസ്റ്റില്‍, കാരണം ഇതാണ്ഇളയ ദളപതിയുടെ പ്രസംഗം ക്ലിക്കായി.... അണ്ണാ ഡിഎംകെ നേതാവ് അറസ്റ്റില്‍, കാരണം ഇതാണ്

എന്നാൽ മഹാരാഷ്ട്രയിൽ ഒക്ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെട്ടെന്നുള്ള രാജിക്ക് പിന്നിലുള്ള കാരണം അജിത് പവാർ വെളിപ്പെടുത്തിയിട്ടില്ല. രാജിക്കത്ത് തന്റെ പഴ്സണൺ അസിസ്റ്റന്റിന് കൈമാറിയെന്നും കാരണംപിന്നീട് വെളിപ്പെടുത്താമെന്ന് അറിയിച്ചതായും സ്പീക്കർ പറയുന്നു. ഒരു വാർത്താ ചാനലിനോടായിരുന്നു ബാഗഡെയുടെ പ്രതികരണം. ബാരാമതി സെഗ്മെന്റിനെ പ്രതിനിധീകരിക്കുന്ന പവാറുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് മാധ്യമറിപ്പോർട്ടുകൾ.

pti3-13-2019-000

അജിത് പവാറിന്റെ നീക്കത്തെക്കുറിച്ച് യാതൊരു വിധത്തിലുള്ള സൂചനകളുമില്ലെന്നാണ് പാർട്ടി നേതാക്കളും പറയുന്നത്. ഒക്ടോബർ 21 ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയം ആരംഭിച്ചതിന് പിന്നാലെയാണ് നീക്കം. അജിത് പവാറിനെതിരെ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതോടെ എൻഫോഴ്സ്മെന്റ് ഓഫീസിലെത്തി പവാറിന് പിന്തുണ പ്രഖ്യാപിക്കാൻ പാർട്ടി പ്രവർത്തകർ നീക്കം നടത്തിയിരുന്നു. മൂന്ന് ദിവസം മുമ്പാണ് 25000 കോടിയുടെ മഹാരാഷ്ട്ര സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശരദ് പവാറിനും മരുമകൻ അജിത് പവാറിനുമെതിരെ കേസെടുത്തത്.

English summary
NCP Leader Ajit Pawar resigns before Maharashtra assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X