ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു: എൻസിപി നേതാവ് വെന്തുമരിച്ചു, സംഭവം മുംബൈ- ആഗ്ര ദേശീയ പാതയിൽ
ലഖ്നൊ: ഓടിക്കൊണ്ടിരിക്കെ എൻസിപി നേതാവിന്റെ കാറിന് തീപിടിച്ചു. മുംബൈ- ആഗ്ര ദേശീയ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കയാണ് എൻസിപി നേതാവ് സഞ്ജയ് ഷിൻഡെയുടെ കാറിന് തീപിടിച്ചത്. പിംപാൽഗൺ ബസന്ത് ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ചാണ് സംഭവം. പൂന്തോട്ടത്തിലേക്കുള്ള കീടനാശിനികൾ വാങ്ങുന്നതിനായി പിംപാൽഗണിലേക്ക് പോകുന്നതിനിടെയാണ് നാസികിലെ പ്രമുഖ മുന്തിരി കയറ്റുമതി ചെയ്യുന്നയാളുമായ എൻസിപി നേതാവിന്റെ കാറിന് തീപിടിക്കുന്നത്. കാർ കട് വ നദിയ്ക്ക് സമീപത്തെത്തിയതോടെയാണ് തീപടർന്നത്.
പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിച്ചതെന്നാണ് വിവരം. തീപ്പൊരി ഉണ്ടായതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. തീപിടുത്ത സാധ്യതയുള്ള ഹാൻഡ് സാനിറ്റൈസറിന് തീപിടിച്ചതാണ് കാറിലേക്ക് തീപടരുന്നതിന് ഇടയാക്കിയതെന്നാണ് വിവരം. തീ പടർന്നതോടെ വാഹനത്തിന്റെ സെൻട്രൽ ലോക്ക് ആക്ടിവേറ്റ് ആകുകയും വാതിലുകൾ അടയുകയും ചെയ്യുകയായിരുന്നു. ഇതോടെ ഷിൻഡെ കാറിൽ കുടുങ്ങുകയും ചെയ്തു. കാറിന്റെ ചില്ല് തകർക്കാൻ ശ്രമിച്ചെങ്കിലും തീ വേഗത്തിൽ പടരുകയായിരുന്നു.

തീ കണ്ടതോടെ പ്രദേശവാസികളാണ് കാറിലുണ്ടായിരുന്നവരെ രക്ഷിക്കുന്നതിനായി അഗ്നിശമനസേനാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്. ഇതോടെ പിന്നീട് തീയണച്ചെങ്കിലും ഷിൻഡെയെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നടന്ന പരിശോധനയിലാണ് മരിച്ചത് എൻസിപി നേതാവായ ഷിൻഡെ ആണെന്ന് തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications