മഹാരാഷ്ട്രയില്‍ ജിതേന്ദ്ര അവാദ് പുതിയ പ്രതിപക്ഷ നേതാവാകും: ശരദ് പവാറിന്റെ വിശ്വസ്തന്‍
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഡോ ജിതേന്ദ്ര അവാദ് പുതിയ പ്രതിപക്ഷ നേതാവാകും. അജിത് പവാർ ഉള്‍പ്പടേയുള്ള നേതാക്കള്‍ ബിജെപി പാളയത്തിലേക്ക് പോയതിന് പിന്നാലെയാണ് പുതിയ പ്രതിപക്ഷ നേതാവിനെ ശരദ് പവാർ പ്രഖ്യാപിച്ചിരികുന്നത്. പാർട്ടിയില്‍ ശരദ് പവാറിന്റെ വിശ്വസ്തനാണ് ജിതേന്ദ്ര അവാദ്. എൻസിപിയുടെ ചീഫ് വിപ്പായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. താനെയിലെ മുംബ്ര-കൽവയിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ജിതേന്ദ്ര അവാദ്.
പൃഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുള്ള യുപിഎ ഗവൺമെന്റില്‍ 2014 ലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാറില്‍ 2019 മുതൽ 2022 വരേയും മെഡിക്കൽ വിദ്യാഭ്യാസ, ഹോർട്ടികൾച്ചർ കാബിനറ്റ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1984-85-ൽ മറൈൻ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷം മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് പേഴ്സണൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ജിതേന്ദ്ര അവാദ് മുംബൈ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

ഒരു വിദ്യാർത്ഥി നേതാവായി തുടങ്ങിയ അദ്ദേഹം തുടക്കം മുതല്‍ തന്നെ ശരദ് പവാറിന്റെ അനുയായിയായിരുന്നു. നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ കരുത്തുറ്റ നേതാവായിരുന്ന അദ്ദേഹം മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായിരുന്നു. പിന്നീട് ശരദ് പവാർ കോണ്‍ഗ്രസ് വിട്ട് എൻസിപി സ്ഥാപിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം അവാദും പുതിയ പാർട്ടിയിലേക്ക് ചേർന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതിനാലാണ് താനും മറ്റ് എൻസിപി എംഎൽഎമാരും ബിജെപിയുടെയും ശിവസേനയുടെയും നേതൃത്വത്തിലുള്ള സർക്കാരിൽ ചേർന്നതെന്ന് ഉപമുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അജിത് പവാർ അഭിപ്രായപ്പെട്ടു.
പാർട്ടിയിൽ പിളർപ്പില്ലെന്ന് പറഞ്ഞ അദ്ദേഹം ഭാവിയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും എൻസിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കുമെന്നും അവകാശപ്പെട്ടു. ഭൂരിപക്ഷം എൻസിപി എംഎൽഎമാരും മുഴുവൻ പാർട്ടിയും സർക്കാറിനറെ ഭാഗമാവാന്‍ തീരുമാനിച്ചതായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പവാർ അവകാശപ്പെട്ടു. "എൻസിപി പാർട്ടി സർക്കാറിന്റെ ഭാഗമായി. പാർട്ടിയുടെ പേരും ചിഹ്നവും ഞങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗിക്കും," ഭരണഘടനയുടെ 10-ാം ഷെഡ്യൂൾ പ്രകാരം എല്ലാ വിമത എംഎൽഎമാരെയും അയോഗ്യരാക്കാനുള്ള സാധ്യത മുൻനിർത്തി അജിത് പവാർ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications