'എംവിഎയ്ക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചതിന് മോദിക്ക് നന്ദി'; പരിഹാസവുമായി ശരദ് പവാർ
മുംബൈ: മഹാരാഷ്ട്രയിൽ മികച്ച വിജയം നേടിയതിന് പിന്നാലെ നരേന്ദ്ര മോദിയെ പരിഹസിച്ച് മഹാ വികാസ് അഘാഡി. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ 30 ലും മഹാ വികാസ് അഘാഡി (എം വി എ) വിജയിച്ചതിന് പിന്നാലെയാണ് പരിഹാസമെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് എൻസിപി സ്ഥാപകൻ ശരദ് പവാർ രംഗത്ത് വന്നത്. മഹാ വികാസ് അഘാഡിയിൽ പവാറിൻ്റെ എൻ സി പി, ഉദ്ധവ് താക്കറെയുടെ ശിവസേന, കോൺഗ്രസ് എന്നിവയാണ് ഉൾപ്പെടുന്നത്.
അനന്തരവൻ അജിത് പവാർ ബി ജെ പിയിലും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേന പിളർപ്പിലെത്തിയതിനും പിന്നാലെ ഉണ്ടായ വിജയം ശ്രദ്ധേയമായത്. എം വി എയ്ക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങൾ നന്ദി പറയുന്നുവെന്ന് പരിഹസിച്ച് പവാർ പറഞ്ഞു.

2019ലെ 23 സീറ്റുമായി താരതമ്യം ചെയ്യുമ്പോൾ 9 സീറ്റുകൾ മാത്രമാണ് മഹാരാഷ്ട്രയിൽ ബി ജെ പി നേടിയത്. 18 -ൽ 15 സീറ്റുകളിലും മോദിയും ബി ജെ പിയും വിജയിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുംബൈ നോർത്ത്, നോർത്ത് വെസ്റ്റ്, സത്താറ എന്നിവ ബി ജെ പി വിജയിച്ച ചുരുക്കം ചിലതിൽ ഉൾപ്പെടുന്നു.
ബീഡ്, ലാത്തൂർ, നാസിക്, മുംബൈ നോർത്ത് ഈസ്റ്റ്, പൂനെ എന്നിവിടങ്ങളിലാണ് എംവിഎ സീറ്റ് നേടിയത്. ശരദ് പവാറിൻ്റെ എൻ സി പി എട്ട് സീറ്റുകൾ നേടിയപ്പോൾ അജിത് പവാറിൻ്റെ വിഭാഗം ഒരെണ്ണം നേടി. സേനാ വിഭാഗം ഒമ്പത് സീറ്റുകൾ നേടിയ ഉദ്ധവ് താക്കറെ എംപിമാർ പക്ഷം മാറുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. "എന്നെ പിന്തുണച്ചവരെല്ലാം തുടരും. ഞങ്ങളോടൊപ്പം നിൽക്കുകയും പോരാടുകയും ചെയ്ത എല്ലാവരുമായും ഞങ്ങൾ മുന്നോട്ട് പോകും..." അദ്ദേഹം പറഞ്ഞു.
തൻ്റെ വിഭാഗത്തെ ഷിൻഡെയുമായി ലയിപ്പിച്ച് ബി ജെ പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് (എൻ.ഡി.എ) മടങ്ങിയെത്താനുള്ള ചർച്ച താക്കറെ തള്ളിക്കളഞ്ഞു. ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ ഭൂരിപക്ഷം ഉറപ്പിക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്ന അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ കാര്യത്തിലും താക്കറെ ബിജെപിക്കെതിരെ ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പിന് ശേഷം രാമൻ ബിജെപി മുക്തനായി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
താക്കറെയും പവാറും കോൺഗ്രസിൻ്റെ പൃഥ്വിരാജ് ചവാനും വോട്ടർമാരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാനാണ് ഈ പത്രസമ്മേളനം, ചവാൻ പറഞ്ഞു. "ജനങ്ങൾ എംവിഎക്ക് വോട്ട് ചെയ്യുകയും മതധ്രുവീകരണ ശ്രമങ്ങൾ നിരസിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ എംവിഎ അടുത്തിടെ യോഗം ചേർന്നിരുന്നു. "ഞങ്ങളുടെ വിജയം സുനിശ്ചിതമായിരിക്കും, സംസ്ഥാനത്ത് അധികാരമാറ്റം ഉണ്ടാകും," ചവാൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications