• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉദ്ധവ് താക്കറെയെ വെട്ടിലാക്കി സുപ്രിയയുടെ ട്വീറ്റ്; പ്രതിസന്ധി രൂക്ഷം; റസ്റ്റോറന്റിനും ഇളവ് ആവശ്യം

മുംബൈ: മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. വ്യാഴ്ച്ച മാത്രം ഇവിടെ 18105 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടിയ നിരക്കാണിത്. കൊവിഡ് വ്യാപനം തുടരുന്നതിനിടെ റസ്റ്റോറന്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലേ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് റസ്റ്റോറന്റുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.

കേരളത്തിലെ ബിജെപി പെട്ടു! മോദി ഇറക്കിയ പുസ്കത്തിലെ പട്ടികയില്‍ ആലി മുസ്ലിയാരും വാരിയന്‍കുന്നത്തും

 സുപ്രിയ സുലേ

സുപ്രിയ സുലേ

മഹാവിഘാസ് അഘാഡി സഖ്യത്തിലെ പ്രധാനകക്ഷികളിലൊരാളായ എന്‍സിപി തന്നെ ഇത്തരമൊരു ആവശ്യം ഉയര്‍ത്തിയതോടെ വെട്ടിലായിരിക്കുകയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മറാത്തി ഭാഷയില്‍ എഴുതിയ ട്വീറ്റിലാണ് സുപ്രിയ സുലേ സര്‍ക്കാരിന് മുന്നില്‍ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ബിസിനസ് രംഗം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ഉടലെടുത്ത പ്രതിസന്ധികള്‍ ഉയര്‍ത്തിയാണ് സുപ്രിയയുടെ ട്വീറ്റ്.

നിയന്ത്രണങ്ങളില്‍ ഇളവ്

നിയന്ത്രണങ്ങളില്‍ ഇളവ്

അതേസമയം വ്യാഴാഴ്ച്ച മാത്രം പതിനെട്ടായിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ 8 ലക്ഷം കടന്നിരിക്കുന്ന അന്തരീക്ഷം കൂടിയാണിത്. വ്യാഴാഴ്ച്ച 391 പേര്‍ മരണപ്പെടുകയും ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് മരണം കാല്‍ലക്ഷം കടന്നിരിക്കുകയാണ്. ഇത്രയും ഗുരുതരമായ സാഹചര്യത്തില്‍ സ്വന്തംയ സര്‍ക്കാരിലെ മുഖ്യസഖ്യകക്ഷി തന്നെ നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടതോടെയാണ് ഉദ്ധവ് താക്കറെ സമ്മര്‍ദ്ദത്തിലായിരിക്കുന്നത്.

റസ്റ്റോറന്റുകള്‍

റസ്റ്റോറന്റുകള്‍

'കൊവിഡ് പ്രതിസന്ധി സംസ്ഥാനത്തെ റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ പാര്‍സല്‍ സര്‍വ്വീസുകള്‍ അനുവദനീയമാണെങ്കിലും വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഇത് പര്യാപതമല്ല. കുടാതെ നിരവധി റസ്റ്റാറന്റ് ഓപ്പറേറ്റര്‍മാര്‍ വലിയ പ്രതിസന്ധിയും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്.' എന്നായിരുന്നു സുപ്രിയ സുലേയുടെ ട്വീറ്റ്.

cmsvideo
  Gujarat: NCP chief asks party MLA to vote for Congress in RS polls | Oneindia Malayalam
  അണ്‍ലോക്ക് പ്രക്രിയ

  അണ്‍ലോക്ക് പ്രക്രിയ

  നിലവില്‍ സംസ്ഥാനത്ത് കൊവിഡ് അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി ചെറിയ ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും പൂര്‍ണ്ണശേഷിയില്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വലിയ റസ്റ്റോറന്‍രുകള്‍ക്ക് മേല്‍ നിയന്ത്രണം തുടരാനാണ് തീരുമാനം. ഇതിന് പുറമേ ആരാധനാലയങ്ങള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗതം എന്നിവക്കും നിയന്ത്രണം ബാധകമാണ്.

  മുംബൈ/ പൂനെ

  മുംബൈ/ പൂനെ

  മഹാരാഷ്ട്രയില്‍ മുംബൈ, പൂനെ നഗരങ്ങളിലാണ് കൊവിഡ് വ്യാപനം തുടരുന്നത്. മുംബൈയില്‍ കഴിഞ്ഞ ദിവസം 1526 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 37 പേര്‍ മരണപ്പെട്ടു. ഇതിനോടകം മുംബൈയില്‍ മാത്രം 150095 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 7764 പേര്‍ മരണപ്പെട്ടു. പൂനെയിലും സ്ഥിതി വ്യത്യസ്തമല്ല. 106428 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.

  അതിർത്തിയിൽ സ്ഥിതി ഗുരുതരം; ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമെന്ന് കരസേനാ മേധാവി

  പ്രിയങ്ക ഗാന്ധി ഉറപ്പ് തന്നു; രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ഉള്ളിടത്തോളം താൻ സുരക്ഷിതനായിരിക്കും'

  English summary
  NCP Leader Supriya sule urges to reopen maharashtra restaurants amid corona crisis
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X