കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി തകരുന്നു; നേതാക്കള്‍ കൂട്ടത്തോടെ കളംമാറി!! ബിജെപിയും ശിവസേനയും ശക്തരാകുന്നു

Google Oneindia Malayalam News

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പ്രതിപക്ഷമായ എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കളില്‍ പലരും ബിജെപിയില്‍ ചേരുകയാണ്. എന്‍സിപിക്കാണ് കൂടുതല്‍ തിരിച്ചടി ലഭിക്കുന്നത്. പാര്‍ട്ടിയുടെ നിലനില്‍പ്പില്‍ സ്വന്തം നേതാക്കള്‍ക്ക് തന്നെ വിശ്വാസമില്ലാത്തതാണ് പ്രശ്‌നം. അധ്യക്ഷന്‍ ശരത് പവാറിന്റെ നേതൃത്വത്തിന് കീഴില്‍ ഇനിയും നില്‍ക്കുന്നതില്‍ കാര്യമില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിക്കില്ലെന്നും ഒരുവിഭാഗം വിശ്വസിക്കുന്നു. ഇവരാണ് കളംമാറുന്നത്.

എന്‍സിപി എംഎല്‍എ വൈഭവ് പിച്ചാഡ് ബിജെപിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ മുംബൈ അധ്യക്ഷന്‍ ശിവസേനയില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന വനിതാ വിഭാഗം മേധാവി ചിത്ര വാഗ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇവര്‍ ബിജെപിയില്‍ ചേരുമെന്നാണ് കരുതുന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയവിശേഷങ്ങള്‍ ഇങ്ങനെ...

മുതിര്‍ന്ന നേതാവിന്റെ മകന്‍

മുതിര്‍ന്ന നേതാവിന്റെ മകന്‍

അടുത്ത ദിവസം തന്നെ താന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുമെന്ന പിച്ചാഡ് മാധ്യമങ്ങളോട് പറഞ്ഞു. മുതിര്‍ന്ന എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ മധുകര്‍ പിച്ചാഡിന്റെ മകനാണ് വൈഭവ് പിച്ചാഡ്. അഹ്മദ് നഗറില്‍ കഴിഞ്ഞദിവസം പിച്ചാഡ് അനുയായികളുടെ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ അധികപേരും ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അകോലെ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം.

 ശിവസേവ മുംബൈ അധ്യക്ഷനും കളംമാറി

ശിവസേവ മുംബൈ അധ്യക്ഷനും കളംമാറി

കഴിഞ്ഞദിവസം എന്‍സിപിയുടെ മുംബൈ പ്രസിഡന്റ് സച്ചിന്‍ അഹിര്‍ ശിവസേനയില്‍ ചേര്‍ന്നിരുന്നു. ശരത് പവാറിന്റെ വളരെ അടുത്ത വ്യക്തിയായിരുന്നു ഇദ്ദേഹം. സച്ചിന്‍ അഹിര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ വാര്‍ത്താസമ്മേളനം നടത്തിയാണ് പരസ്യമാക്കിയത്.

 നേതൃത്വം പോലും അറിഞ്ഞില്ല

നേതൃത്വം പോലും അറിഞ്ഞില്ല

വോര്‍ളി മണ്ഡലത്തിലെ മുന്‍ എംഎല്‍എമായാണ് അഹിര്‍. ഇദ്ദേഹം തന്നെ ഇത്തവണയും ഇവിടെ എന്‍സിപി സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതിയിരുന്നത്. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം എന്‍സിപിക്ക് ആശ്വാസവുമായിരുന്നു. എന്നാല്‍ എന്‍സിപി നേതൃത്വം പോലും അറിയാതെയാണ് അഹിര്‍ മറുകണ്ടം ചാടിയിരിക്കുന്നത്.

 ആദിത്യ താക്കറെ മല്‍സരിക്കുമോ

ആദിത്യ താക്കറെ മല്‍സരിക്കുമോ

നിലവില്‍ ശിവസേനയുടെ സുനില്‍ ഷിന്‍ഡെയാണ് വോര്‍ളി എംഎല്‍എ. മറാത്തി ജനസംഖ്യ കൂടുതലുള്ള മുംബൈയിലെ മണ്ഡലമാണിത്. ഇവിടെ ഇത്തവണ യുവ സേനാ അധ്യക്ഷന്‍ ആദിത്യ താക്കറെ മല്‍സരിക്കുമെന്ന് അഭ്യൂഹമുണ്ട്. അടുത്ത ഒക്ടോബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 29കാരനായ ആദിത്യ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്നാണ് ശിവസേനയുടെ പ്രചാരണം.

പ്രതീക്ഷയേറി ബിജെപി-ശിവസേന സഖ്യം

പ്രതീക്ഷയേറി ബിജെപി-ശിവസേന സഖ്യം

എന്‍സിപിയുടെ മറ്റൊരു ശക്തനായ നേതാവ് ഛഗന്‍ ഭുജ്ബാല്‍ ശിവസേനയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. എന്‍സിപി-കോണ്‍ഗ്രസ് സഖ്യവും ബിജെപി-ശിവസേന സഖ്യവുമാണ് മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസ് സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ ഇത്തവണയും മികച്ച വിജയം നേടുമെന്ന വിശ്വാസത്തിലാണ് ശിവസേന-ബിജെപി സഖ്യം.

അമേരിക്ക ചതിച്ചു; മുന്‍തീരുമാനം മാറ്റി, പാകിസ്താന് കോടികളുടെ സൈനിക സാങ്കേതിക വിദ്യഅമേരിക്ക ചതിച്ചു; മുന്‍തീരുമാനം മാറ്റി, പാകിസ്താന് കോടികളുടെ സൈനിക സാങ്കേതിക വിദ്യ

English summary
NCP Leader Vaibhav Pichad Join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X