കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ കോൺഗ്രസ് ഒറ്റപ്പെടുന്നു? ശിവസേനയ്ക്ക് പിന്നാലെ വാളെടുത്ത് എൻസിപിയും

Google Oneindia Malayalam News

മുംബൈ: വകുപ്പ് വിഭജനത്തെച്ചൊല്ലി മഹാവികാസ് അഖാഡിയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. എൻസിപി, ശിവസേന നേതാക്കൾ ഒറ്റക്കെട്ടായി കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നാണ് മഹാരാഷ്ട്രയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തോളം പിന്നിട്ട ശേഷമാണ് മന്ത്രിസഭാ വികസനം നടന്നത്. ഇതിന് പിന്നാലെയാണ് വകുപ്പ് വിഭജനത്തിൽ ഉടക്കി ഉദ്ധവ് സർക്കാർ വീണ്ടും പ്രതിസന്ധിയിലായത്.

 ദില്ലിയിൽ കോൺഗ്രസിന്റെ 'വാർ റൂം' സജ്ജമായി, വൻ തന്ത്രങ്ങൾ മെനഞ്ഞ് പാർട്ടി ദില്ലിയിൽ കോൺഗ്രസിന്റെ 'വാർ റൂം' സജ്ജമായി, വൻ തന്ത്രങ്ങൾ മെനഞ്ഞ് പാർട്ടി

മുൻ ധാരണകൾക്ക് പുറമെ കോൺഗ്രസ് പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് തുടങ്ങിയതാണ് എൻസിപിയേയും ശിവസേനയേയും ചൊടിപ്പിച്ചിരിക്കുന്നത്. നിലവിലെ അനിശ്ചിതത്വങ്ങൾക്ക് കാരണം കോൺഗ്രസാണെന്ന ആരോപണം ഉന്നയിച്ച് എൻസിപി നേതാക്കൾ പരസ്യമായി രംഗത്ത് എത്തി.

 പുതിയ ആവശ്യങ്ങൾ

പുതിയ ആവശ്യങ്ങൾ

ത്രികക്ഷി സർക്കാർ രൂപീകരണത്തിൽ തങ്ങൾ അവഗണിക്കപ്പെട്ടുവെന്ന കോൺഗ്രസ് നിലപാടാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണം. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദവും എൻസിപിക്ക് ഉപമുഖ്യമന്ത്രി പദവും ലഭിച്ചു. ഇതോടെയാണ് മന്ത്രിസഭാ വികസനത്തിന് ശേഷം കൂടുതൽ വകുപ്പുകൾ വേണമെന്ന ആവശ്യം കോൺഗ്രസ് ഉയർത്തുന്നത്. അപ്രധാനമായ വകുപ്പുകളാണ് തങ്ങൾക്ക് നൻകാൻ ധാരണയായിട്ടുള്ളതെന്ന വികാരവും കോൺഗ്രസിനുണ്ട്.

 പ്രധാന വകുപ്പുകൾ

പ്രധാന വകുപ്പുകൾ

ഗ്രാമീണ മേഖലയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന വകുപ്പുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഗ്രാമ വികസനം , കൃഷി, സഹകരണം തുടങ്ങിയ വകുപ്പുകളിൽ കോൺഗ്രസ് നോട്ടമിട്ടിട്ടുണ്ട്. കൃഷി വകുപ്പ് വിട്ടുനൽകാനാകില്ലെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണ് സർക്കാരിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ പാർട്ടിക്ക് കഴിയാതിരുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. സംസ്ഥാന നേതാക്കൾക്കെതിരെ ഹൈക്കമാൻഡിന് പരാതി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

വകുപ്പ് വിഭജനത്തിൽ ചില മാറ്റങ്ങൾ വേണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് മന്ത്രിസഭാംഗം അശോക് ചവാൻ വ്യക്തമാക്കി. മുതിർന്ന നേതാക്കളായ അശോക് ചവാനും ബാലാസാഹേബ് തോറോട്ടും തമ്മിൽ റവന്യൂ വകുപ്പിനായി പിടിവലി നടത്തുന്നുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസം ശിവസേന ഉന്നയിച്ചിരുന്നു.

എഐസിസി ഇടപെടണം

എഐസിസി ഇടപെടണം

വകുപ്പ് വിഭജനത്തിലെ ഭിന്നത പരിഹരിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എഐസിസി ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന ഒരു വകുപ്പ് കൂടി വേണം എന്ന ആവശ്യത്തിന് പുറമെ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും വകുപ്പ് വിഭജനത്തിന് തടസ്സമാകുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് റവന്യൂ വകുപ്പിന് വേണ്ടിയുള്ള പിടിവലിയാണ്. നിലവിലെ ധാരണ പ്രകാരം റവന്യൂ വകുപ്പ് തോറോട്ടിനും പൊതുമരാമത്ത് വകുപ്പ് അശോക് ചവാനുമാണ് ലഭിക്കുക.

കാവൽ മന്ത്രിമാർ

കാവൽ മന്ത്രിമാർ

'കാവൽ മന്ത്രി'മാരെച്ചൊല്ലിയാണ് മറ്റൊരു തർക്കം നിലനിൽക്കുന്നത്. മഹാരാഷ്ട്രയിലെ രീതിയനുസരിച്ച് എല്ലാ ജില്ലകൾക്കും ഓരോ കാവൽ മന്ത്രിമാരെ നൽകാറുണ്ട്. ഈ മന്ത്രിക്കായിരിക്കും ഈ ജില്ലയിലെ എല്ലാ പ്രവർത്തനങ്ങളുടെയും ചുമതല. ഈ പദവിക്ക് വേണ്ടി മൂന്ന് പാർട്ടിയിലേയും നേതാക്കൾ രംഗത്തുണ്ട്. നാഗ്പൂരിലെ കാവൽ മന്ത്രിയായി അനിൽ ദേശ്മുഖിനെയാണ് എൻസിപി അധ്യക്ഷൻ ശരദ് പവാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ കോൺഗ്രസ് മന്ത്രി നിതിൻ റൗട്ടും ഈ പദവി നോട്ടമിട്ടിട്ടുണ്ട്.

എൻസിപിക്ക് പ്രധാന്യം

എൻസിപിക്ക് പ്രധാന്യം


നിലവിലെ ധാരണ പ്രകാരം പശ്ചിമ മഹാരാഷ്ട്രയിലെ മിക്ക ജില്ലകളിലും കാവൽ മന്ത്രി പദവി എൻസിപിക്കാണെന്നാണ് സൂചന. ശരദ് പവാറിന്റെ ശക്തി കേന്ദ്രമായ ഇവിടെ പൂർണമായി തഴയപ്പെട്ടിരിക്കുകയാണെന്ന വികാരം കോൺഗ്രസിനുണ്ട്. അതിനിടെ വകുപ്പ് വിഭജനത്തിലെ അതൃപ്തിയെ തുടർന്ന് ശിവസേന മന്ത്രി അബ്ദുൾ സത്താർ രാജിവെച്ചു.

English summary
NCP leaders against Congress leaders for delaying Maharashtra portfolio allocation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X