കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ പൂട്ടാൻ മഹാരാഷ്ട്ര മോഡൽ; എൻസിപിയും കോൺഗ്രസും സഖ്യത്തിലേക്ക്?ഗോവ പിടിക്കാൻ നിർണായക നീക്കം

Google Oneindia Malayalam News

പനാജി; ഉത്തർപ്രദേശ്, പഞ്ചാബ്, മിസോറാം, ഉത്തരാഖണ്ഡ് എന്നീം സംസ്ഥാനങ്ങൾക്കൊപ്പം 2022 ആദ്യമാണ് ഗോവയിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് ഇത്തവണ ഭരണ തുടർച്ച നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.അതേസമയം മറുവശത്ത് കോൺഗ്രസ് ആകട്ട കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

എന്നാൽ കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായ ഇത്തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും മാത്രമായിരിക്കില്ല പോരാട്ടം എന്നതാണ് ശ്രദ്ധേയമായ കാര്യം. ഗോവയിൽ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങൾ ആം ആദ്മി ആരംഭിച്ച് കഴിഞ്ഞു. ഇക്കുറി ആം ആദ്മി സംസ്ഥാനത്ത് സ്വാധീനമുണ്ടാക്കുമെന്ന് ചില അഭിപ്രായ സർവ്വേകൾ ഉൾപ്പെടെ പ്രവചിച്ചിരുന്നു. ആം ആദ്മിയേ കൂടാതെ മമതയുടെ തൃണമൂലും ഗോവ പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ്. ഇപ്പോഴിതാ ഗോവയിൽ അട്ടിമറി ഉണ്ടാക്കാൻ മഹാരാഷ്ട്ര മോഡൽ പയറ്റാൻ ഒരുങ്ങുകയാണ് എൻസിപി എന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്

1

ഗോവയിൽ 'മഹാ അഘാഡി വികാസ്' സഖ്യം ആവർത്തിക്കുമോ? ബിജെപിയെ പൂട്ടാൻ അത്തരമൊരു സാധ്യത തേടുകയാണ് സംസ്ഥാനത്ത് എൻസിപി എ്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019 ൽ മഹാരാഷ്ട്രയിൽ ബിജെപിയെ തളയ്ക്കാനായിരുന്നു ബദ്ധ ശത്രുക്കളായ എൻസിപിയും ശിവസേനയും കോൺഗ്രസും ചേർന്ന് മഹാവികാസ് അഘാഡി സഖ്യം രൂപീകരിച്ച് അധികാരം പിടിച്ചെടുത്തത്. മഹാരാഷ്ട്രയിൽ ഒന്നിച്ച് മത്സരിച്ച് ജയിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് ബിജെപിയും ശിവസേനയും വഴിപിരിഞ്ഞു. അവസരം മുതലെടുത്ത കോൺഗ്രസും എൻസിപിയും മുഖ്യമന്ത്രി സ്ഥാനം ഉദ്ധവ് താക്കറെയ്ക്ക് നൽകാൻ തയ്യാറായതോടെയായിരുന്നു സഖ്യം യാഥാർത്ഥ്യമായത്.

2

മഹാരാഷ്ട്രയ്ക്ക് തൊട്ടടുത്ത് കിടക്കുന്ന ഗോവയിലും സഖ്യം വേണമെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇത് സംബന്ധിച്ച് ഗോവ എൻസിപി സംസ്ഥാന അധ്യക്ഷൻ ജോസ് ഫിലിപ്പ് ഡിസൂസ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ നിലപാട് അറിയിച്ചു. മതേതര വോട്ടുകൾ വിഭജിക്കപ്പെടാതിരിക്കാൻ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുമിച്ച് പോരാടണമെന്നാണ് തന്റെ നിലപാട്. അതിനാൽ സഖ്യത്തിനായി സമ്മർദ്ദം ചെലുത്തുമെന്ന് ഡിസൂസ പറഞ്ഞു. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്സസ് , ആം ആദ്മി എന്നീ പാർട്ടികളുടെ കടന്നു വരവിനെ കുറിച്ചും ഡിസൂസ ശരദ് പവാറിനെ ധരിപ്പിച്ചു.

3

കോൺഗ്രസുമായി സഖ്യത്തിൽ എത്തണമെന്നതാണ് എൻസിപിയുടെ ആവശ്യം. കോൺഗ്രസ് സഖ്യത്തിന് തയ്യാറായാൽ ശിവസേനയും സഖ്യത്തിന്റെ ഭാഗമാകുമെന്ന കാര്യത്തിൽ തർക്കമില്ല. ശിവസേനയ്ക്കും എൻസിപിക്കും ഗോവയുടെ സിന്ധുദൂര്‍ഗ് ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയില്‍ ശക്തമായ സ്വാധീനമുണ്ട്. നേരത്തേ ഈ മേഖലയിൽ ശിവസേനയ്ക്കും ജനപ്രതിനിധികൾ ഉണ്ടായിരുന്നു. അതേസമയം നിലവിലെ സാഹചര്യം പരിശോധിച്ച് വരികയാണ് എൻസിപിയെന്നാണ് റിപ്പോർട്ട്.

4

അതേസമയം എൻസിപി സഖ്യത്തിന് ശ്രമിച്ചാൽ അതിന് കോൺഗ്രസ് നേതൃത്വം തയ്യാറായേക്കുമെന്ന് തന്നെയാണ് സൂചന. 2017 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ട് കൂടി അധികാരത്തിൽ നിന്നും പുറത്താകാൻ കാരണം സഖ്യമില്ലാതിരുന്നതാണെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 സീറ്റായിരുന്നു ലഭിച്ചത്. അതായത് കേവല ഭീരിപക്ഷത്തിനേക്കാൾ 4 അംഗങ്ങളുടെ കുറവ്. അതേസമയം ബിജെപിക്ക് ലഭിച്ചതാകട്ടെ 13 സീറ്റുകളും. എന്നാൽ പ്രാദേശിക കക്ഷികളുമായി ചേർന്ന് ബിജെപി അധികാരം പിടിക്കുകയായിരുന്നു.
വിജയ് സർദേശിയുടെ നേതൃത്വത്തിലുള്ള ഗോവ ഫോർവേഡ് പാർട്ടിയുടേയായിരുന്നു ബിജെപി ഭരണത്തിൽ ഏറിയത്. തുടർന്നും കോൺഗ്രസിന് തിരിച്ചടി നേരിടേണ്ടി വന്നു. കോൺഗ്രസിൽ നിന്ന് 10 എംഎൽഎമാരെ കൂടി ബിജെപി അടർത്തിയെടുത്ത് സ്വന്തം പക്ഷത്ത് എത്തിച്ചു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരായിരുന്നു ബിജെപി മറുകണ്ടം ചാടിച്ചത്.

5


അതേസമയം കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് മുൻ എൻഡിഎ സഖ്യകക്ഷിയായിരുന്ന ഗോവ ഫോർവേഡ് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ കോൺഗ്രസിൽ നിന്ന് 10 എംഎൽഎമാർ കൂറുമാറി ബിജെപിയിൽ എത്തിയതോടെ ഗോവൻ ഫോർവേഡ് പാർട്ടിയെ ബി ജെ പി തഴഞ്ഞിരുന്നു. ഇതോടെയായിരുന്നു അവർ സഖ്യം അവസാനിപ്പിച്ചത്. ബിജെപിയെ വീഴ്ത്താൻ കോൺഗ്രസ് ജിഎഫ്പി സഖ്യം യാഥാർത്ഥ്യമാകണമെന്നായിരുന്നു പാർട്ടി തലവൻ പ്രമോദ് സാവന്ദ് നേരത്തേ നിലപാട് വ്യക്തമാക്കിയത്.എന്നാൽ ഇതുവരെ സഖ്യം സംബന്ധിച്ച് മനസ് തുറക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. നിലവിൽ സംസ്ഥാനത്ത് തനിച്ച് അധികാരം പിടിക്കാനുള്ള അനുകൂല സാഹചര്യമാണ് കോൺഗ്രസിന് ഉള്ളതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ വാദം. സഖ്യകക്ഷി ഭരണം വലിയ ബാധ്യതയാകുമെന്നും ഒരു കൂട്ടർ വാദിക്കുന്നു. അതേസമയം സഖ്യമില്ലേങ്കിൽ ബിജെപിയെ ചെറുക്കുക എളുപ്പമല്ലെന്നാണ് മറുപക്ഷത്തിന്റെ വാദം. 2017 ലെ അനുഭവവും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ഇതെന്ത് സുന്ദരിയാ ഈ അന്ന... ചുവപ്പഴകിൽ അന്ന ബെൻ..വൈറലായി പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ

6

അതിനിടെ ഗോവ പിടിക്കാൻ സർവ്വ സന്നാഹങ്ങളുമായി തയ്യാറെടുക്കുകയാണ് തൃണമൂൽ കോണ‍്ഗ്രസും ആം ആദ്മിയും. 2024 ലക്ഷ്യം വെച്ച് ബംഗാളിന് പുറത്തേക്ക് കൂടുതൽ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. ഇതിനോടകം തന്നെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ത്രിപുരയിൽ വലിയ മുന്നേറ്റം നടത്താൻ തൃണമൂലിന് സാധിച്ചിട്ടുണ്ട്. ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിലെ മമതയുടെ കൂറ്റൻ വിജയത്തിന് പിന്നാലെ ഏകദേശം 60,000 ത്തോളം പേർ മറ്റ് പാർട്ടികളിൽ നിന്നുൾപ്പെടെ തൃണമൂലിൽ ചേർന്നിരുന്നു.

7

ഗോവ ലക്ഷ്യം വെച്ച് ഉടൻ മമതയും സംഘവും സംസ്ഥാത്തേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഐ പാക്ട് ആണ് തൃണമൂലിന് വേണ്ടി സംസ്ഥാനത്ത് തന്ത്രം മെനയുക. ഐ പാക്ടിന്റെ 200 അംഗ സംഘം ഉടൻ ഗോവയിലെത്തും. തൃണമൂൽ എംപിമാരും സജീവ പ്രവർത്തനങ്ങൾക്കായി ഗോവയിൽ തമ്പടിക്കും. അതേസമയം തൃണമൂൽ ആം ആദ്മിയുമായി സഖ്യത്തിൽ മത്സരിക്കുമോയെന്നാണ് മറ്റൊരു ചോദ്യം. അരവിന്ദ് കെജരിവാളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് മമത. തൃണമൂൽ അത്തരമൊരു സാധ്യത ഉയർത്തിയാൽ ആം ആദ്മി സഖ്യത്തിന് തയ്യാറായേക്കും.

കെപിസിസി പുന:സംഘടന;താരിഖ് അൻവർ കേരളത്തിലേയ്ക്ക്..വെട്ടിനിരത്തലിന് നിന്ന് കൊടുക്കില്ലെന്ന് ഗ്രൂപ്പുകൾകെപിസിസി പുന:സംഘടന;താരിഖ് അൻവർ കേരളത്തിലേയ്ക്ക്..വെട്ടിനിരത്തലിന് നിന്ന് കൊടുക്കില്ലെന്ന് ഗ്രൂപ്പുകൾ

Recommended Video

cmsvideo
Congress focusing on 7 states to improve its performance in 2022 including UP and Gujarat

English summary
NCP may form alliance with congress in goa before assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X