കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുക്കളെ തിന്നുന്ന കടുവകളും ശിക്ഷിക്കപ്പെടണമെന്ന് എന്‍സിപി എംഎല്‍എ: ആവശ്യം ഗോവ നിയമസഭയില്‍!!

  • By S Swetha
Google Oneindia Malayalam News

പനാജി: കടുവകളെ അനധികൃതമായി കൊന്നൊടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ വെടിപൊട്ടിച്ച് ഗോവയിലെ എന്‍സിപി എംഎല്‍എ ചര്‍ച്ചില്‍ അലേമാവോ. പശുക്കളെ തിന്നുന്ന മനുഷ്യരെ ശിക്ഷിക്കുന്നത് പോലെ പശുക്കളെ കൊന്നു തിന്നുന്ന കടുവകളെയും ശിക്ഷിക്കണമെന്ന് അലോമാവോ സഭയില്‍ ആവശ്യപ്പെട്ടു. ഗോവ നിയമസഭയിലെ പ്രമേയത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊറോണ വൈറസ്; എച്ച്‌ഐവി വിരുദ്ധ മരുന്നുകള്‍ ഉപയോഗിക്കാന്‍ നിയന്ത്രിത അനുമതി നല്‍കി ഐസിഎംആര്‍കൊറോണ വൈറസ്; എച്ച്‌ഐവി വിരുദ്ധ മരുന്നുകള്‍ ഉപയോഗിക്കാന്‍ നിയന്ത്രിത അനുമതി നല്‍കി ഐസിഎംആര്‍

ഗോവയിലെ മഹാദായി വന്യജീവി സങ്കേതത്തിലെ ഒരു കടുവയെയും അതിന്റെ മൂന്ന് കുട്ടികളെയും നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഈ സംഭവം. ബുധനാഴ്ച നടന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവായ ദിഗംബര്‍ കമ്മത്ത് ഈ വിഷയം പ്രമേയത്തിലൂടെ അവതരിപ്പിച്ചു. ഇതിനിടെയാണ് രസകരമായ ആവശ്യവുമായി അലേമാവോ രംഗത്തെത്തിയത്.

mlachurchillalemao-1

മനുഷ്യര്‍ പശുവിനെ ഭക്ഷിക്കുമ്പോള്‍ ശിക്ഷ നല്‍കാറുണ്ട്, അതേസമയം കടുവ പശുവിനെ തിന്നുമ്പോള്‍ എന്ത് ശിക്ഷയാണ് നല്‍കുന്നതെന്ന് അലേമാവോ ചോദിച്ചു. വന്യജീവികളെ സംബന്ധിച്ചിടത്തോളം കടുവകള്‍ പ്രധാനമാണ്, എന്നാല്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം പശുക്കളാണ് പ്രധാനം. വിഷയങ്ങളിലെ മാനുഷിക വശം അവഗണിക്കരുതെന്നും അലേമാവോ പറഞ്ഞു.

പ്രസ്താവന സഭയില്‍ ചിരിയുണര്‍ത്തിയപ്പോള്‍ ഗൗരവമേറിയ കാര്യം പറയുമ്പോള്‍ പരിഹസിക്കരുതെന്ന് അലേമാവോ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 4 കടുവകളും മൂന്ന് കുഞ്ഞുങ്ങളുമാണ് കൊല്ലപ്പെട്ടത്. വനനിയമ പ്രകാരം കടുവയ്ക്കാണ് പ്രാധാന്യം. അതേസമയം പശുക്കളുടെ കാര്യമെടുക്കുമ്പോള്‍ മനുഷ്യരെ അപേക്ഷിച്ച് പശുക്കള്‍ക്കാണ് കൂടുതല്‍ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. കടുവകളുടെ ആക്രമണത്തില്‍ പശുക്കളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഉപജീവനമാര്‍ഗം ഇല്ലാതായി. മനുഷ്യരുടെ ജീവിതത്തിന് ഒരു വിലയുമില്ലേയെന്നും എംഎല്‍എ ചോദിച്ചു.

കാട്ടുപൂച്ചകള്‍ കന്നുകാലികളെ ആക്രമിച്ചതിനാലാണ് പ്രദേശവാസികള്‍ കടുവകളെ കൊന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് സഭയെ അറിയിച്ചു. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ കന്നുകാലികളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് മൂന്നോ നാലോ ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
NCP MLA's controversial statement on cow eating tigers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X