ചാണ്ടി കൊതിച്ചതും പവാര്‍ വിധിച്ചതും ഒന്ന്! തോമസ് ചാണ്ടിയെ ഉടന്‍ മന്ത്രിയാക്കണമെന്ന് എന്‍സിപി...
ശരദ് പവാര്‍ ഇക്കാര്യം സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുംബൈ: ലൈംഗിക ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ ഉടന്‍ മന്ത്രിയാക്കണമെന്ന് എന്‍സിപി ദേശീയ നേതൃത്വം. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യം സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍സിപി സംസ്ഥാന നേതൃയോഗം ശശീന്ദ്രന് പകരം പാര്‍ട്ടിയുടെ രണ്ടാമത്തെ എംഎല്‍എയായ തോമസ് ചാണ്ടി മന്ത്രിയാകണമെന്നാണ് തീരുമാനിച്ചിരുന്നത്.

തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെടാനും എന്‍സിപി സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ചാണ്ടിയെ ഉടന്‍ മന്ത്രിയാക്കണമെന്നും, അനാവശ്യമായി മന്ത്രിസ്ഥാനം താമസിപ്പിക്കരുതെന്നും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറും ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടനാട് എംഎല്‍എയായ തോമസ് ചാണ്ടിയും, മന്ത്രിസ്ഥാനം രാജിവെച്ച എലത്തൂര്‍ എംഎല്‍എ ശശീന്ദ്രനും മാത്രമാണ് എന്‍സിപിയുടെ നിയമസഭാംഗങ്ങള്‍.












Click it and Unblock the Notifications