കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമായി ലയനത്തിനില്ലെന്ന് എന്‍സിപി; സഖ്യം തുടരും, തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കും

Google Oneindia Malayalam News

ദില്ലി: എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന് അഭ്യൂഹങ്ങളെ തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മുംബൈയിലെ പാര്‍ട്ടി ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് ശരദ് പവാര്‍ നിലപാട് വ്യക്താക്കിയത്. ഇരുപാര്‍ട്ടികളുടേയും ലയനത്തിന് ഒരു സാധ്യതയുമില്ല. എന്‍സിപി സ്വതന്ത്രമായി നിലകൊള്ളും. നിയമസഭാ തെരഞ്ഞെടുപ്പും, മഹാരാഷ്ട്രയിലെ വരള്‍ച്ചയുമാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

<strong>'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്</strong>'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്

ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് വ്യാജവ്യാര്‍ത്തകളാണെന്നാണ് അജിത് പവാര്‍ പറഞ്ഞത്. എതിര്‍ പാര്‍ട്ടികള്‍ വ്യാജവാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ സത്യമില്ലെന്ന് പാര്‍ട്ടിയിലെ എല്ലാവരും പറയണമെന്നും അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

 sharad-pawar

പ്രചരിക്കുന്ന വാര്‍ത്ത കള്ളമാണെന്ന് എന്‍സിപി മഹാരാഷ്ട്ര അധ്യക്ഷന്‍ ജയന്ത് പാട്ടീലും മാധ്യമങ്ങളോട് പറഞ്ഞു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തുല്യമായ സീറ്റുകള്‍ ലഭിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനോട് ഉന്നയിക്കുമെന്നും അ്‌ദ്ദേഹം സൂചിപ്പിച്ചു.2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസുമായുള്ള സഖ്യം തകര്‍ന്നത്.

<strong>ജീവനെടുക്കാന്‍ മാത്രം ശെല്‍വരാജ് എന്ത് തെറ്റ് ചെയ്തു; കോണ്‍ഗ്രസ് മറുപടി നല്‍കണമെന്ന് കോടിയേരി </strong>ജീവനെടുക്കാന്‍ മാത്രം ശെല്‍വരാജ് എന്ത് തെറ്റ് ചെയ്തു; കോണ്‍ഗ്രസ് മറുപടി നല്‍കണമെന്ന് കോടിയേരി

ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധി ശരത് പവാറിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ലയന സാധ്യതയെക്കുറിച്ച് ചര്‍ച്ചകളുയര്‍ന്നത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം നേടിയെടുക്കുന്നതിന് വേണ്ടിയാണ് ലയന നീക്കം എന്നായിരുന്നു അഭ്യൂഹങ്ങള്‍.

<strong>11 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; യുപിയില്‍ തിരിച്ചുവരാന്‍ കോണ്‍ഗ്രസിന്‍റെ പദ്ധതി</strong>11 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; യുപിയില്‍ തിരിച്ചുവരാന്‍ കോണ്‍ഗ്രസിന്‍റെ പദ്ധതി

English summary
NCP president sharad pawar dismisses congress merger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X