കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി മലക്കം മറിഞ്ഞു, ബിജെപിക്ക് പിന്തുണ

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: രാഷ്ട്രീയ നിലപാടുകളില്‍ എന്‍സിപിയുടെ മലക്കം മറിച്ചില്‍. ബിജെപിയെ ഒരിക്കലും പിന്തുണക്കില്ലെന്ന് പറഞ്ഞ എന്‍സിപി ഇപ്പോള്‍ ബിജെപി പിന്തുണക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുകയാണ്.

ബിജെപിയെ പുറത്ത് നിന്ന് പിന്തുണക്കാമെന്നാണ് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചിരിക്കുന്നത്. ശരദ് പവാറുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പ്രഫുല്‍ പട്ടേല്‍ ഇക്കാര്യം അറിയിച്ചത്.

Maharashtra Map

സംസ്ഥാന താത്പര്യം മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതെന്നാണ് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ബിജെപി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചു.

എന്‍സിപിയുമായി ഒരു തരത്തിലും ഉള്ള സഖ്യവും ഉണ്ടാക്കില്ല എന്നാണ് തുടക്കത്തില്‍ ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്. ശിവസേനയുമായുള്ള സഖ്യം പിരിഞ്ഞതില്‍ അതിയായ ദു:ഖമുണ്ടെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി പറഞ്ഞത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശിവസേനയുമായി സഖ്യം തുടരണം എന്നാണ് അദ്വാനി ആവശ്യപ്പെട്ടിട്ടുള്ളത്.

ആര്‍എസ്എസ് നേതൃത്വത്തിനും ബിജെപി-ശിവസേന സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനാണ് താത്പര്യം. ഇത് സംബന്ധിച്ച് ബിജെപി നേതൃത്വത്തിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാകും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക എന്നാണ് വിവരം. ശിവസേന നേതാവ് ഉദ്ധവ് താക്കറെ തിരഞ്ഞെടുപ്പ് വേളയില്‍ മോദിയെ രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ചാണ് ആക്രമിച്ചിരുന്നത്.

English summary
NCP proposes out side support for BJP in Maharashtra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X