Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ കുടുംബത്തില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്; എന്‍സിപിയിലെ പോര് വെളിപ്പെടുത്തി ഭുജ്ബല്‍

മുംബൈ: എന്‍സിപിയിലെ പ്രതിസന്ധി താന്‍ ആരംഭിച്ചതാണെന്ന് ശരത് പവാറിന്റെ തെറ്റിദ്ധാരണയാണെന്ന് ചഗന്‍ ഭുജ്ബല്‍. വിമത നീക്കം തുടങ്ങിയത് ശരത് പവാറിന്റെ കുടുംബത്തില്‍ തന്നെയാണെന്നും ഭുജ്ബല്‍ പറഞ്ഞു. അതിന് താനോ മറ്റുള്ളവരോ അല്ല കാരണം. പവാറിന്റെ കുടുംബം തന്നെയാണ്. നാസിക്കില്‍ കഴിഞ്ഞ ദിവസം ശരത് പവാര്‍ ചേര്‍ന്ന റാലി എന്തിന് വേണ്ടിയുള്ളതാണ്. അതിന് എന്ത് പ്രസക്തിയാണ് ഉള്ളതെന്നും ഭുജ്ബല്‍ ചോദിച്ചു.

നാസിക്കിലെ യോളയിലാണ് ശരത് പവാര്‍ റാലി നടത്തി. ഇത് ഭുജ്ബലിന്റെ മണ്ഡലമാണ്. ചില ആളുകളെ വിശ്വസിച്ചതാണ് തനിക്ക് സംഭവിച്ച കുഴപ്പമെന്ന് പവാര്‍ പറഞ്ഞിരുന്നു. ഇത് ഭുജ്ബലിനെതിരെയുള്ള പരാമര്‍ശമായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടത്.ശരത് പവാര്‍ എന്തിനാണ് യോലയിലേക്ക് വന്നത്. എനിക്കത് മനസ്സിലാകുന്നില്ല. ഈ വിമത നീക്കത്തിന് ഞാനല്ല കാരണക്കാരന്‍. അത് നിങ്ങളുടെ കുടുംബത്തില്‍ നിന്ന് തന്നെ സംഭവിച്ചതാണ്.

chhagan-bhujbal

താനൊരു ഒബിസി നേതാവാണ്. റാലികളെല്ലാം സംഘടിപ്പിക്കുന്നതും മികച്ച പ്രാസംഗികനായത് കൊണ്ടും, മറാത്തയിലെ കരുത്തന്‍ എന്നാണ് പവാര്‍ എന്നെ വിശേഷിപ്പിച്ചിരുന്നത്. പക്ഷേ ഈ വിമത നീക്കത്തിന് തുടക്കമിട്ടത് ഞാനല്ല. എനിക്ക് അതുമായി യാതൊരു ബന്ധവമില്ല. പ്രഫുല്‍ പട്ടേല്‍ ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനാണ്. അജിത് പവാര്‍ കുടുംബമാണ്. ദിലീപ് വത്സെ പാട്ടീല്‍ വിശ്വസ്തനാണ്. ഇവര്‍ മൂന്ന് പേരുമാണ് വിമത നീക്കത്തിന് പിന്നിലെന്നും ഭുജ്ബല്‍ പറഞ്ഞു.

തനിക്ക് ശരിക്കും വിഷമം തോന്നി. യോലയിലെ റാലിയില്‍ പവാര്‍ പങ്കെടുത്തു. എന്നാല്‍ വത്സെ പാട്ടീലിന്റെ മണ്ഡലത്തില്‍ എന്‍സിപി സംഘടിപ്പിച്ച റാലിയില്‍ അദ്ദേഹം പങ്കെടുത്തില്ല. പവാര്‍ ജനങ്ങളോടും ക്ഷമചോദിച്ചിരുന്നു. തനിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത് അബദ്ധമായി പോയെന്ന് പറഞ്ഞു. എന്നാല്‍ യോലയില്‍ വികസനമുണ്ടായത് ഞാന്‍ കാരണമാണ്. അതുകൊണ്ട് മാപ്പുപറയേണ്ട കാര്യമില്ല. എത്ര സ്ഥലങ്ങളില്‍ അദ്ദേഹം ഇങ്ങനെയാണെങ്കില്‍ മാപ്പുപറയേണ്ടി വരുമെന്നും ചഗന്‍ ഭുജ്ബല്‍ ചോദിച്ചു.

നാസിക് ജില്ല ശരത് പവാറിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ രണ്ട് സ്ഥാനാര്‍ത്ഥികളും എങ്ങനെയാണ് പരാജയപ്പെട്ടതെന്നും ഭുജ്ബല്‍ ചോദിച്ചു.അതേസമയം വിമത നേതാക്കള്‍ പുനരാലോചന നടത്തി തിരിച്ചുവന്നാല്‍, തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. മഹാരാഷ്ട്ര സ്പീക്കര്‍ കഴിഞ്ഞ ദിവസം എന്‍സിപിയിലെ രണ്ട് വിഭാഗത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. അയോഗ്യതാ വിഷയത്തില്‍ മറുപടി തേടിയിരിക്കുകയാണ്.

താന്‍ ഈ റാലിയില്‍ ആര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കാനില്ല. പക്ഷേ ജനങ്ങളോട് ക്ഷമ ചോദിക്കാനാണ് വന്നത്. തെറ്റായ തീരുമാനം എടുത്തതില്‍ ഞാന്‍ ഖേദിക്കുന്നു. നിങ്ങള്‍ ന്നൈ വിശ്വസിച്ചാണ് പാര്‍ട്ടി വോട്ട് ചെയ്തത്. എന്നാല്‍ എന്റെ തീരുമാനം പാളി. അതുകൊണ്ട് മാപ്പുപറയേണ്ടത് എന്റെ കടമയാണ്. ഒരിക്കല്‍ കൂടി ഇവിടെ വരുമ്പോള്‍, ആ തെറ്റ് ഞാന്‍ ആ വര്‍ത്തിക്കില്ലെന്നും ശരത് പവാര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+