കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന വിട്ടു നിന്നു: ഭീഷണികളില്ലാതെ കോലാപ്പൂരില്‍ വിജയം നേടി എന്‍സിപി-കോണ്‍ഗ്രസ് സഖ്യം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതിനായുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ശിവസേന നടത്തിവരുന്നത്. കോണ്‍ഗ്രസ് സഖ്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ചില എതിര്‍പ്പുകള്‍ ഉയരുന്നു എന്ന സൂചനയുള്ളതിനാല്‍ ശിവസേന തങ്ങളുടെ എംഎല്‍എമാരെ വൈകാതെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും.

ശിവസേനയുമായുള്ള സഖ്യത്തില്‍ തീരുമാനം എടുക്കുന്നതിന് സോണിയ ഗാന്ധിയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ഇന്ന് ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് കക്ഷികള്‍ക്കിടയില്‍ ഇത്തരം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മൂന്ന് കക്ഷികളും ഒന്നിച്ചു കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നും പുറത്തുവരുന്നത്. വിശദാശംങ്ങള്‍ ഇങ്ങനെ..

ധാരണ

ധാരണ

കോലാപ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പിലാണ് ബിജെപിയെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന കക്ഷികള്‍ തമ്മില്‍ ധാരണയിലെത്തിയത്. എന്‍സിപിയുടെ സുര്‍മഞ്ജരി ലത്കറാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.

ശിവസേന വിട്ടു നിന്നു

ശിവസേന വിട്ടു നിന്നു

സുര്‍മഞ്ജരിയുടെ വിജയം ഉറപ്പാക്കാനായി ശിവസേന മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. താരാണി മുന്നണിയുമായി ചേര്‍ന്നായിരുന്നു ബിജെപി മേയര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭാഗ്യശ്രീ ഷെറ്റ്കെയായിരുന്നു സഖ്യത്തിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി.

സഖ്യ സമവാക്യങ്ങള്‍

സഖ്യ സമവാക്യങ്ങള്‍

മഹാരാഷ്ട്രയില്‍ പുതുതായി വരുന്ന സഖ്യ സമവാക്യങ്ങള്‍ കണക്കിലെടുത്ത് എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ ശിവസേന പ്രത്യക്ഷമായി പിന്തുണയ്ക്കുമെന്ന് തന്നെ സൂചനയുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുകൊണ്ട് എന്‍സിപിയുടെ വിജയം ഉറപ്പിക്കുകയെന്ന തന്ത്രമായിരുന്നു അവര്‍ സ്വീകരിച്ചത്.

81 അംഗ കൗണ്‍സിലില്‍

81 അംഗ കൗണ്‍സിലില്‍

81 അംഗ കൗണ്‍സിലില്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് 44 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും ഏതാനും കൗണ്‍സിലര്‍ മാരെ ബിജെപി അടര്‍ത്തിയെടുത്തേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വിജയമുറപ്പിക്കാന്‍ എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയുമായി ധാരണയിലെത്തിയെന്നാണ് സൂചന.

ബിജെപി സഖ്യം

ബിജെപി സഖ്യം

ബിജെപി-താരാനി സഖ്യത്തിന്‍ 32 അംഗങളും ശിവസേനക്ക് 4 അംഗങ്ങളുമാണ് കൗണ്‍സിലില്‍ ഉള്ളത്. മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് 32 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എന്‍സിപി സ്ഥാനാര്‍ത്ഥിക്ക് 81 വോട്ടുകള്‍ ലഭിച്ചു. ഒരു അംഗത്തിന്‍റെ വോട്ട് അസാധുവായി.

ഞങ്ങള്‍ നിരീക്ഷിച്ചു

ഞങ്ങള്‍ നിരീക്ഷിച്ചു

ലത്കര്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചപ്പോള്‍ എന്‍സിപിയിലുണ്ടായിരുന്ന എതിര്‍പ്പുകള്‍ ഞങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നെന്ന് ഒരു ബിജെപി നേതാവ് അഭിപ്രായപ്പെട്ട്. ലത്കറിന് പകരം മറ്റു ചില പേരുകളും ഉയര്‍ന്നു വന്നിരുന്നു. എന്തായാലും എതിരില്ലാത്ത ഒരു വിജയം അവര്‍ക്ക് ഒരുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈ കോര്‍പ്പറേഷന്‍

മുംബൈ കോര്‍പ്പറേഷന്‍

മുംബൈ കോര്‍പ്പറേഷന്‍ ഉള്‍പ്പടെ മറ്റ് ചില കോര്‍പ്പറേഷനുകളിലേക്കും നവംബര്‍ 22 ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരികുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശിവസേനയ്ക്കും കോണ്‍ഗ്രസിനും എന്‍സിപിക്കും ഇടയില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തനിച്ച് വിജയിത്തിലെത്താം

തനിച്ച് വിജയിത്തിലെത്താം

നവംബര്‍ 22 ന് നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും ശ്രദ്ധേയം മുംബൈ കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പാണ്. ബിജെപി സഖ്യം വേര്‍പിരിഞ്ഞതിനാല്‍ ഈ മാസം 22 ന് നടക്കാനിരിക്കുന്ന മുംബൈ കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ശിവസേനക്ക് തനിച്ച് വിജയിത്തിലെത്താന്‍ കഴിയുമായിരുന്നില്ല. മേയര്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടേയും സഹായം സേനക്ക് അത്യാവശ്യമായിരുന്നു.

227 സീറ്റ്

227 സീറ്റ്

227 സീറ്റുകളുള്ള ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കണ്‍സിലില്‍ 94 അംഗങ്ങളോടെ ശിവസേനയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപിക്ക് 83 ഉം കോണ്‍ഗ്രസ്-28 എന്‍സിപി-8, എസ്പി-6, എഐഎംഐഎം-2, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന-1, എന്നിങ്ങനെയാണ് സീറ്റ് നില.

വേണ്ടിയിരുന്നത്

വേണ്ടിയിരുന്നത്

114 അംഗങ്ങളുടെ പിന്തുണയാണ് മേയര്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ശിവസേനക്ക് വേണ്ടിയിരുന്നത്. നിലവില്‍ 98 അംഗങ്ങളുള്ള ശിവസേനക്ക് കേവല ഭൂരിപക്ഷത്തിലെത്താന്‍ 16 അംഗങ്ങളുടെ പിന്തുണ കൂടി വേണ്ടതുണ്ട്. എട്ട് അംഗങ്ങളുള്ള എന്‍സിപി പിന്തുണച്ചാലും കോണ്‍ഗ്രസിന്‍റേയും പിന്തുണ വിജയത്തിന് അത്യാവശ്യമായിരുന്നു.

തീരുമാനങ്ങള്‍

തീരുമാനങ്ങള്‍

സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ വെള്ളിയാഴ്ച്ചക്കം തീരുമാനം ആയാല്‍ കോര്‍പ്പറേഷനില്‍ എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയ്ക്ക് വോട്ട് ചെയ്യാനായിരുന്നു തീരുമാനം. സഖ്യത്തിന്‍റെ കാര്യത്തില്‍ തീരുമാനം ആയില്ലെങ്കിലും ശിവസേനെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസും, എന്‍സിപിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ധാരണയുണ്ടായിരുന്നു.

മറ്റിടങ്ങളില്‍

മറ്റിടങ്ങളില്‍

ശിവസേനയുടെ നീക്കം മനസ്സിലാക്കിയ ബിജെപി അവസാന നിമിഷം മേയര്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതോടെ ശിവസേനയ്ക്ക് എതിരില്ലാതെ മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയും. എന്നാല്‍ നാസിക്, പൂനൈ എന്നിവിടങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവിടങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന കക്ഷികള്‍ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 'ബിജെപിയുടെ 12 എംഎല്‍എമാരും എംപിമാരും തങ്ങളെ ബന്ധപ്പെട്ടു'; ജാര്‍ഖണ്ഡില്‍ പ്രതിപക്ഷം വിജയിക്കുമെന്ന് 'ബിജെപിയുടെ 12 എംഎല്‍എമാരും എംപിമാരും തങ്ങളെ ബന്ധപ്പെട്ടു'; ജാര്‍ഖണ്ഡില്‍ പ്രതിപക്ഷം വിജയിക്കുമെന്ന്

 ഭാര്യ വാഹനകുരുക്കില്‍ പെട്ടതിന് പോലീസുകാര്‍ക്ക് ശിക്ഷ; ബെഹ്റയെ ഭിത്തിയിലൊട്ടിച്ച് ജയശങ്കര്‍ ഭാര്യ വാഹനകുരുക്കില്‍ പെട്ടതിന് പോലീസുകാര്‍ക്ക് ശിക്ഷ; ബെഹ്റയെ ഭിത്തിയിലൊട്ടിച്ച് ജയശങ്കര്‍

English summary
NCP’s candidate elected as 49th Mayor of Kolhapur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X