• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുതിര്‍ന്ന എന്‍സിപി നേതാവ് ശിവസേനയില്‍ ചേര്‍ന്നു; മറ്റൊരു നേതാവ് കൂടി ചേരുമെന്നും വിവരം

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയരംഗത്ത് വന്‍ മാറ്റങ്ങള്‍. മുതിര്‍ന്ന എന്‍സിപി നേതാവ് ശിവസേനയില്‍ ചേര്‍ന്നു. എന്‍സിപിയുടെ മുംബൈ പ്രസിഡന്റ് സച്ചിന്‍ അഹിര്‍ ആണ് കളംമാറിയത്. ശരത് പവാറിന്റെ വളരെ അടുത്ത വ്യക്തിയായിരുന്നു ഇദ്ദേഹം. സച്ചിന്‍ അഹിര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ വാര്‍ത്താസമ്മേളനം നടത്തിയാണ് പരസ്യമാക്കിയത്.

വോര്‍ളി മണ്ഡലത്തിലെ മുന്‍ എംഎല്‍എമായാണ് അഹിര്‍. ഇദ്ദേഹം തന്നെ ഇത്തവണയും ഇവിടെ എന്‍സിപി സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതിയിരുന്നത്. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം എന്‍സിപിക്ക് ആശ്വാസവുമായിരുന്നു. എന്നാല്‍ എന്‍സിപി നേതൃത്വം പോലും അറിയാതെയാണ് അഹിര്‍ മറുകണ്ടം ചാടിയിരിക്കുന്നത്.

നിലവില്‍ ശിവസേനയുടെ സുനില്‍ ഷിന്‍ഡെയാണ് വോര്‍ളി എംഎല്‍എ. മറാത്തി ജനസംഖ്യ കൂടുതലുള്ള മുംബൈയിലെ മണ്ഡലമാണിത്. ഇവിടെ ഇത്തവണ യുവ സേനാ അധ്യക്ഷന്‍ ആദിത്യ താക്കറെ മല്‍സരിക്കുമെന്ന് അഭ്യൂഹമുണ്ട്. അടുത്ത ഒക്ടോബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 29കാരനായ ആദിത്യ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്നാണ് ശിവസേനയുടെ പ്രചാരണം.

കോണ്‍ഗ്രസ് സഖ്യം തുടരുമോ? അറിയില്ലെന്ന് കുമാരസ്വാമി, സര്‍ക്കാര്‍ വീണതോടെ കര്‍ണാടകം എങ്ങോട്ട്...

അതേസമയം, എന്‍സിപിയുടെ മറ്റൊരു ശക്തനായ നേതാവ് ഛഗന്‍ ഭുജ്ബാല്‍ ശിവസേനയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. എന്‍സിപി-കോണ്‍ഗ്രസ് സഖ്യവും ബിജെപി-ശിവസേന സഖ്യവുമാണ് മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസ് സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ ഇത്തവണയും മികച്ച വിജയം നേടുമെന്ന വിശ്വാസത്തിലാണ് ശിവസേന-ബിജെപി സഖ്യം.

English summary
NCP's Sachin Ahir Joins Shiv Sena; Another Leader Likely to Join
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X