കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത വെല്ലുവിളി... എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കും!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന ആധിപത്യം നഷ്ടമാകുന്നു എന്ന് റിപ്പോര്‍ട്ട്. ദേശീയ തലത്തില്‍ രൂപപ്പെട്ട മഹാസഖ്യം ഇവിടെ കോണ്‍ഗ്രസിനെതിരെ മത്സരിക്കുമെന്നാണ് മനസ്സിലാവുന്നത്. കോണ്‍ഗ്രസിന് ഇവിടെ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി ബിജെപിയില്‍ നിന്നായിരിക്കില്ല, മറിച്ച് പ്രതിപക്ഷ കക്ഷികളില്‍ നിന്നായിരിക്കും. അതേസമയം ഇതെല്ലാം ബിജെപിയെ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

ഇതിനിടെ എന്‍സിപിയും ഇവിടെ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ്. കാലാ കാലങ്ങളായി കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുന്ന എന്‍സിപി മത്സരിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ്. അതേസമയം പ്രതിപക്ഷ ഐക്യം കോണ്‍ഗ്രസിനൊപ്പമായിരുന്നെങ്കില്‍ എളുപ്പത്തില്‍ ജയിക്കുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇതിനിടയില്‍ വന്ന സര്‍വേ ഫലങ്ങളും കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത് ഇത് കൊണ്ടാണ്.

ബിജെപിക്ക് മുന്‍തൂക്കം

ബിജെപിക്ക് മുന്‍തൂക്കം

പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും എത്തിയതോടെ ബിജെപിയാണ് സംസ്ഥാനത്ത മുന്‍തൂക്കം നേടിയിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും 230 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ പ്രതിസന്ധിയാണ്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ വോട്ടുചോര്‍ത്താന്‍ ഇവരെ കൊണ്ട് സാധിക്കും. അത് ചിലപ്പോള്‍ ബിജെപിക്ക് അപ്രതീക്ഷിത ജയം സമ്മാനിക്കാനും സാധ്യതയുണ്ട്.

 കോണ്‍ഗ്രസിന് കടുംപിടുത്തം

കോണ്‍ഗ്രസിന് കടുംപിടുത്തം

ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്ന അവസ്ഥ കൊണ്ടുവന്നത് കോണ്‍ഗ്രസ് തന്നെയാണ്. എസ്പിയും ബിഎസ്പിയും ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയും കോണ്‍ഗ്രസിനൊപ്പമുണ്ടെങ്കില്‍ അവരുടെ വോട്ടിംഗ് ശതമാനം ബിജെപിയേക്കാള്‍ അധികം വരും. ഇത് ജയം ഉറപ്പിക്കുന്ന കാര്യമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളായ ദിഗ്വിജയ് സിംഗ്, കമല്‍നാഥ് എന്നിവരുടെ കടുംപിടുത്തം പാര്‍ട്ടിയുടെ സാധ്യതകളെ തീര്‍ത്തും ഇല്ലാതാക്കിയിരിക്കുകയാണ്.

 ബിജെപി തിരിച്ചുവന്നതിങ്ങനെ....

ബിജെപി തിരിച്ചുവന്നതിങ്ങനെ....

കോണ്‍ഗ്രസ് പ്രതിപക്ഷ കക്ഷികളുമായി പോരടിച്ചപ്പോള്‍ ബിജെപിക്ക് സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരുപാട് സമയം ലഭിച്ചു. ആദ്യമായി ദളിത്, മുന്നോക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് അതിവേഗ നീക്കങ്ങളാണ് പാര്‍ട്ടി നടത്തിയത്. അമിത് ഷായുടെ വരവും പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമായിരുന്നു. മുന്നോക്ക വിഭാഗങ്ങള്‍ ബിജെപിയെ തന്നെ ആശ്രയിക്കുമെന്നാണ് മനസ്സിലാവുന്നത്. നിലവില്‍ ശിവരാജ് സിംഗ് ചൗഹാനെ അല്ലാതെ മറ്റൊരാളെ സംസ്ഥാനത്ത് സല്‍പ്പിക്കാനാവാത്ത അവസ്ഥയാണ്.

 എന്‍സിപി കൈവിട്ടു

എന്‍സിപി കൈവിട്ടു

കോണ്‍ഗ്രസിനെ എല്ലാ കാലത്തും പിന്തുണച്ച പാര്‍ട്ടികളിലൊന്നാണ് എന്‍സിപി. എന്നാല്‍ മധ്യപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ശരത് പവാറിന്റെ തീരുമാനം. സംസ്ഥാനത്തെ 230 സീറ്റിലും മത്സരിക്കുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തെ പിന്നോക്ക മേഖലയില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് എന്‍സിപി. നിലവില്‍ 0.3 ശതമാനം വോട്ടാണ് എന്‍സിപിക്ക് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ തവണ 72 സീറ്റിലാണ് പാര്‍ട്ടി മത്സരിച്ചത്. എല്ലാ സ്ഥാനാര്‍ത്ഥികളും കഴിഞ്ഞ തവണ പരാജയപ്പെട്ടിരുന്നു.

കോണ്‍ഗ്രസിന് ഭയം

കോണ്‍ഗ്രസിന് ഭയം

നാല് സീറ്റുകളില്‍ ബിജെപിയേക്കാള്‍ വോട്ട് ശതമാനം കൂടുതലുള്ള പാര്‍ട്ടിയാണ് എന്‍സിപി. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നാല് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തോല്‍വി ഉറപ്പാക്കിയത് എന്‍സിപിയുടെ പോരാട്ടമാണ്. ഇവിടെ ബിജെപി ജയിച്ചിരുന്നെങ്കിലും എന്‍സിപിയുടെ വോട്ട് ശതമാനം കൂടുതലായിരുന്നു. സര്‍ദാപൂര്‍ മണ്ഡലത്തില്‍ എന്‍സിപിക്ക് 2200 വോട്ടാണ് ലഭിച്ചത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയോട് തോറ്റത് വെറും 529 വോട്ടിനാണ്. ഇത്തരം തോല്‍വികളെ കോണ്‍ഗ്രസ് ഏറെ ഭയപ്പെടുന്നുണ്ട്.

ശ്രദ്ധിക്കേണ്ട മണ്ഡലങ്ങള്‍

ശ്രദ്ധിക്കേണ്ട മണ്ഡലങ്ങള്‍

ഭാര്‍ഖട്ടിലെ സിയോണി ജില്ലയില്‍ എന്‍സിപി സ്ഥാനാര്‍ത്ഥിക്ക് 1692 വോട്ടുകള്‍ ലഭിച്ചിരുന്നു. ബിജെപി ഇവിടെ 269 വോട്ടിനാണ് ജയിച്ചത്. പന്നാ ജില്ലയിലെ ഗന്നൗര്‍ സീറ്റില്‍ എന്‍സിപിക്ക് 1384 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് വെറും 1337 വോട്ടിനാണ് ബിജെപിയോട് തോറ്റത്. ചാതര്‍പൂരില്‍ എന്‍സിപിക്ക് 2251 വോട്ട് ലഭിച്ചു. ബിജെപി ഇവിടെ 2217 വോട്ടിനാണ് ജയിച്ചത്. ഈ വോട്ടുകള്‍ ലഭിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ജയം നേടാമായിരുന്നു. 2008ല്‍ ബുര്‍ഹാന്‍പൂര്‍ സീറ്റില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഹമീദ് കാസി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ സാധ്യതകള്‍

കോണ്‍ഗ്രസിന്റെ സാധ്യതകള്‍

സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഇനിയും സാധ്യതകളുണ്ടെന്നാണ് മനസ്സിലാവുന്നത്. ഈ മൂന്ന് പാര്‍ട്ടികളും ഒന്നിക്കുന്നത് മുമ്പ് കോണ്‍ഗ്രസ് ധാരണയുണ്ടാക്കുക. എന്നാല്‍ ഇതുവരെ അതിന് രാഹുല്‍ ഗാന്ധി ശ്രമിച്ചിട്ടില്ല. അതാണ് പ്രശ്‌നം. ബിജെപിയെ നേരിടുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളൊന്നും രാഹുല്‍ ഇതുവരെ പാലിച്ചിട്ടില്ല. പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യവും സംസ്ഥാന ഘടകം പരിശോധിക്കുന്നുണ്ട്.

അമിത് ഷായുടെ റാലിക്ക് ആളില്ല

അമിത് ഷായുടെ റാലിക്ക് ആളില്ല

ബിജെപിയുടെ ദേശീയ നേതൃത്വത്തെ സംസ്ഥാനത്ത് തള്ളിക്കളഞ്ഞതായിട്ടാണ് സൂചന. സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയ അദ്ദേഹത്തിന് തണുപ്പന്‍ സ്വീകരണമാണ് ലഭിച്ചത്. പാര്‍ട്ടി നേതൃത്വം ആവേശത്തിലാണെങ്കിലും ജനങ്ങള്‍ അദ്ദേഹത്തിന്റെ റാലിയിലേക്ക് എത്തുന്നില്ല. ഇന്‍ഡോറിലും ജാവോറില്‍ സംഘാടനം മികച്ചതായിട്ടും പകുതിപോലും ആളില്ലായിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു ഇത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജബല്‍പൂരിലും മൊറേനയിലും നടന്ന റാലികള്‍ അത് തെളിയിക്കുന്നതാണ്.

മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടിവി സര്‍വേ.... 128 സീറ്റ് ലഭിക്കും!!മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടിവി സര്‍വേ.... 128 സീറ്റ് ലഭിക്കും!!

യുവ എംഎല്‍എമാര്‍ക്കെതിരെ വാളെടുത്ത് മുല്ലപ്പള്ളി... മാര്‍ച്ചില്‍ പങ്കെടുക്കാത്തതിന് വിശദീകരണം തേടിയുവ എംഎല്‍എമാര്‍ക്കെതിരെ വാളെടുത്ത് മുല്ലപ്പള്ളി... മാര്‍ച്ചില്‍ പങ്കെടുക്കാത്തതിന് വിശദീകരണം തേടി

English summary
ncp to contest in mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X