ഞങ്ങള്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും... എന്‍പിആറില്‍ അനുനയ നീക്കത്തിന് പവാര്‍, ഉദ്ധവിനെ കാണും!!
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കാനുള്ള തീരുമാനത്തില്‍ ഇടപെട്ട് ശരത് പവാര്‍. ഇക്കാര്യത്തില്‍ ശിവസേനയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്ന് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസും പൗരത്വ നിയമത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നാല്‍ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ലെന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്. ഉദ്ധവുമായി ഇക്കാര്യം നേരിട്ട് ചര്‍ച്ച ചെയ്യുമെന്ന് ശരത് പവാര്‍ വ്യക്തമാക്കി.
തുടര്‍ച്ചയായ രണ്ടാം തവണയാണ് സഖ്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുന്നത്. നേരത്തെ എല്‍ഗാര്‍ പരിഷത്ത് കേസ് എന്‍ഐഎയ്ക്ക് വിടാനുള്ള ഉദ്ധവിന്റെ തീരുമാനത്തിനെതിരെ ശരത് പവാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ഭീമ കൊറേഗാവ് കേസ് സംസ്ഥാനം അന്വേഷിക്കുമെന്ന് ഉദ്ധവിന് മാറ്റി പറയേണ്ടി വന്നു. എല്‍ഗാര്‍ പരിഷത്ത് കേസില്‍ എന്‍സിപി പ്രത്യേകം അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്‍പിആറും എന്‍ആര്‍സിയും ഒന്ന് തന്നെയാണെന്നും, ഇക്കാര്യം ഉദ്ധവിന് മുന്നില്‍ അവതരിപ്പിക്കുമെന്നും, അദ്ദേഹത്തിനത് ബോധ്യമാകുമെന്നും പവാര്‍ പറഞ്ഞു. പൗരത്വ നിയമവും എന്‍ആര്‍സിയും വ്യത്യസ്തമാണെന്നും, എന്‍പിആറും അതുപോലെയാണെന്നും ഉദ്ധവ് പറഞ്ഞിരുന്നു. ആര്‍ക്കും പൗരത്വ നിയമം നടപ്പിലാക്കുന്നത് കൊണ്ട് പ്രശ്നങ്ങളുണ്ടാവില്ലെന്നും ഉദ്ധവ് പറഞ്ഞു. എന്‍ആര്‍സി ഒരിക്കലും മഹാരാഷ്ട്രയില്‍ നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഉദ്ധവ് വ്യക്തമാക്കി.
അതേസമയം താന്‍ എന്ആര്സിക്കെതിരാണെന്നും, അത് നടപ്പാക്കിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും മാത്രമല്ല, ആദിവാസികള്‍ക്ക് പോലും വലിയ തിരിച്ചടിയാവുമെന്നും ഉദ്ധവ് പറഞ്ഞു. എന്‍പിആര്‍ സെന്‍സസിന് തുല്യമാമെന്നും, ആരെയും അത് ബാധിക്കില്ലെന്നാണ് ഉദ്ധവ് വ്യക്തമാക്കുന്നത്. എന്നാല്‍ പവാറും കോണ്‍ഗ്രസിനും സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടത്തുന്നതിനിടെയാണ് ഉദ്ധവ് ഇതിനെ പിന്തുണച്ചിരിക്കുന്നത്.
പൗരത്വ നിയമത്തില്‍ ആശങ്കപ്പെടേണ്ടതില്ല: എന്‍പിആറിനെ തടയില്ലെന്ന്, ഉദ്ധവ് താക്കറെ